ആലായാല്‍ തറ വേണം - കാവാലം

ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം ആലിന്നു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂക്കാന്‍ ചന്ദനം വേണം


പൂവായാല്‍ മണം വേണം പു‌മാനായാല്‍ ഗുണം വേണം പൂമാനിനിമാകലായാലടക്കമ് വേണം
നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം
നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ
പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ
പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ കാവാലത്തിന്റെ മറ്റൊരു പാട്ട് : വടക്കത്തി പെണ്ണാളെ

വൈക്കം കായലോളം തല്ലുന്ന വഴിയേ കൊയ്ത്തിന് വന്നവളേ...
ആ കണ്ണ് കൊണ്ട്  മിണ്ടാണ്ടെ മിണ്ടുമിള  മങ്കേ...
.....
എന്റെ മനസ്സിന്റെ കനക്കലു നീ കേട്ടോ ....
എന്റെ താറാപ്പറ്റം പോലെ ചെതറുന്നേ ഞാന്‍ ....
.......ഒന്ന് കൂടി : കുമ്മാട്ടി
മാനത്തെ മച്ചോളം തലയെടുത്ത്
പാതാള കുഴിയോളം പാദം നട്ട്
.........
ഒറ്റ കാതില്‍ സൂര്യനെ ഞാട്ടി
മറ്റേ കാതോ വെറുതെ ഞാട്ടി 
........


Comments

  1. രസകരം. ഞങ്ങൾ കല്യാണത്തലേന്ന് കൂട്ടുകാരോടൊത്ത് പാടാറുള്ള പാട്ടുകളാ അധികവും.നല്ലത്, ആശംസകൾ.

    ReplyDelete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0