Posts

Showing posts from April, 2012

Circular Panorama Shot

Image
Here is my first circular panoramic photo

Playing God - BBC Documentary 2012

Image
വളരെ വിജ്ഞാനപ്രദമായ ഒരു വിഡിയോ ആയി തോന്നി എനിക്കിത്. എന്‍റെ അറിവില്ലായ്മ കൊണ്ടായിരിക്കാം, ഇത് ഇത്രയധികം എനിക്കിഷ്ട്ടപ്പെട്ടത്‌. നടന്നുകൊണ്ടിരിക്കുന്നതും ചെയ്തുകഴിഞ്ഞതുമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നതെങ്കിലും, കേള്‍ക്കുമ്പോള്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കുന്ന പോലെ തോന്നി. ബയോടെക്നോളജിയെ കുറിച്ചൊരു ചുക്കും അറിയാതെ ജീവിക്കുന്ന എന്നെ പോലെയുള്ളവര്‍ക്കായി ഇതിവിടെ ഷയര്‍ ചെയ്യുന്നു.

മംഗലാപുരം വിമാന ദുരന്തം

എയർ ഇന്ത്യ ദുരന്തം - സംഭവിച്ചത് എന്താവാം?

മംഗലാപുരം വിമാന ദുരന്തത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ ആണിത്.  തികച്ചും സാങ്കേതികമായ ഈ വിഷയം, ഏറ്റവും ലളിതമായും ശാസ്ത്രീയമായും വിശദീകരിച്ചിരിക്കുന്നു.  കുറച്ചൊന്നുമ്മല്ല   ഇത്തരം ഒരു പോസ്റ്റിനു വേണ്ട അധ്വാനം.

ഇതിലും അത്ബുധപ്പെട്ടത്‌ ഇദ്ദേഹത്തിന്റെ ബ്ലോഗുകളുടെയും അതിലെ പോസ്റ്റുകളുടെയും എണ്ണം കണ്ടപ്പോള്‍ ആണ്. സമയം കിട്ടുന്നതിനനുസരിച്ച് വായിച്ച് നോക്കണം. വായിച്ച് നോക്കാതെ തന്നെ ചോദിക്കാവുന്നത്
ഇതിനൊക്കെ എവിടെ നിന്ന് സമയം കിട്ടുന്നു അണ്ണാ ?

http://appuvinteblog.blogspot.com/

ഏതാ ജാതി?

Image
പേര്?
റോഷന്‍

മുഴുവന്‍?
റോഷന്‍ പി എം

കഴിഞ്ഞോ?
അതെ അത്രേയുള്ളൂ

അച്ചന്‍റെ പേര്?
മുഹമ്മത് അബ്ദുള്‍ ..

ഈ ചോദ്യങ്ങള്‍ ഞാന്‍ പതിവായി കേള്‍ക്കുന്നതാണ്. എന്‍റെ പേരില്‍ നിന്ന് വ്യക്തമായി മതം മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാവാം. സാധനം വാങ്ങിക്കാന്‍ പോവുമ്പോള്‍ കടയുടമ, ബസ്സ്‌ സ്റ്റോപ്പില്‍ അടുത്ത് നില്‍ക്കുന്ന അപരിചിതന്‍, ലൈസന്‍സ് തരുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ... ഇവര്‍ക്കാര്‍ക്കും എന്‍റെ മതം അറിയേണ്ട ഒരാവശ്യവുമില്ല. പക്ഷെ എല്ലാവര്‍ക്കും അതറിഞ്ഞേ തീരൂ, നേരെ ചോദിക്കാനും വയ്യ. ജാതിയറിഞ്ഞത് കൊണ്ട് പിന്നീടുള്ള പെരുമാറ്റത്തില്‍ ഒരു വ്യത്യാസവും ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് എന്‍റെ അനുഭവം. പലരും ജാള്യത മറക്കാന്‍, ഈ ചോദ്യങ്ങള്‍ക്ക് ശേഷം ഒന്ന് കൂടി പറയാറുണ്ട് "ഇതെന്ത് പേരാടോ, മുസ്ലിങ്ങള്‍ക്ക്‌ ആരെങ്കിലും ഇമ്മാതിരി പേരിടോ?"

ഇനി മരിക്കാം

എഴുതിയത് :  അബ്ദുള്‍ ഹലീം 


AKMG - ഗള്‍ഫില്‍ കുടിയേറിയ കേരളത്തില്‍ നിന്നുള്ള അപ്പോത്തിക്കരിമാരുടെ കൂട്ടായ്മയാണ്. പ്രവേശനപരീക്ഷയുടെ മാനദഢങ്ങള്‍ വച്ച് നോക്കിയാല്‍ ബുദ്ധിരാക്ഷസന്മാര്‍ . അഥവാ പഠനത്തിലിത്തിരി പുറകോട്ട് പോയെങ്കില്‍ പണകിഴിയെറിഞ്ഞു കുറവ് പരിഹരിച്ചവരും കൂട്ടത്തിലുണ്ടെന്നത് മറക്കുന്നില്ല.

പരിദേവനങ്ങള്‍

Image
എന്താണാവോ എളയ മകന്‍റെ സൌഭാഗ്യങ്ങള്‍ 
എന്നും കുന്നും ചോര്‍ന്നൊലിക്കുന്നൊരു പഴയ വീട്  
വക്ക് ചളുങ്ങിയ, മൂട് പൊട്ടിയ കൊറേ പാത്രങ്ങള്‍ 
കാലൊടിഞ്ഞ് ആടി നില്‍ക്കുന്ന കുറച്ച് കട്ടിലുകള്‍ 
മുഷിഞ്ഞ് നാറുന്ന കൈയൊടിഞ്ഞൊരു ചാരുകസേര
ക്ലാവ് പിടിച്ച കോളാമ്പികള്‍, കിണ്ടികള്‍, വിളക്കുകള്‍   
എലികളോടി കളിക്കുന്നൊരു വലിയ മര പത്തായം 
കീറി പറിഞ്ഞ കുറേ പായകള്‍ വിശറികള്‍ കൊട്ടകള്‍ 
കോണി ചുവട്ടിലെന്നോ ഉപേഷിച്ച ഉപ്പുമാങ്ങാഭരണി
മുറം, ഉറി, ഉരല്, ഉലക്ക, ഒലക്കേടെ മൂടിങ്ങനെ 
ഒരുപയോഗമില്ലാത്തൊരായിരം വസ്തുക്കളും

പിന്നെയാര്‍ക്കും വേണ്ടാത്തൊരച്ഛനും അമ്മയും...

Everybody is a genius. But if you judge a fish by its ability to climb a tree, it will live its whole life believing that it is stupid

Image
“Everybody is a genius. But if you judge a fish by its ability to climb a tree, it will live its whole life believing that it is stupid.”  Albert Einstein

സത്യമുള്ള കള്ളങ്ങള്‍

Image
ഓര്‍മ്മകള്‍ക്ക് ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
പേജ് നമ്പറുകള്‍ മാറി മറഞ്ഞിരിക്കുന്നു

എഴുതി സൂക്ഷിക്കാന്‍ തുനിഞ്ഞപ്പോളോ 
എന്‍റെ ഓര്‍മ്മകളധികവും മറവികളാണ്  


ഗത്യന്തരമില്ലാതെ ഞാനാ മറവികളില്‍ കളവുകള്‍ 
നിറച്ചു ചില സത്യങ്ങള്‍ എഴുതി തീര്‍ത്തു


എന്നെ പഴിക്കാതെ, എന്നോട്  കലഹിക്കാതെയാ
അസത്യത്തിലുമുണ്ടൊരു  സത്യമെന്ന് തിരിച്ചറിയൂ