Skip to main content

Posts

Showing posts from December, 2014

ചില ആര്‍ത്തവ വിചാരങ്ങള്‍

എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല്ല  ആര്‍ത്തവം അശുദ്ദിയാക്കുമെന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പയിലേക്കുള്ള ബസ്സില്‍ നിന്നും നസീറയെ ഇറക്കിവിടുന്നത്. ഇതിനെ തുടര്‍ന്നു ആര്‍ത്തവം അശുദ്ദിയുണ്ടാക്കില്ലെന്ന വസ്തുതയെ കുറിച്ച് യുക്തിഭദ്രമായ വാദങ്ങളും ശാസ്ത്രീയമായ തെളിവുകളും നിരത്തികൊണ്ട് വിജ്ഞാനപ്രദമായ പല ഫെയ്സുബുക്ക് പോസ്റ്റുകളും ഉണ്ടായി. ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധിക്ക് കാരണമാവുമെന്ന മതവിശ്വാസം പിന്‍പറ്റാത്തവര്‍ക്ക്, തങ്ങളുടെ അഭിപ്രായം അരക്കിട്ടുറപ്പിക്കാന്‍ ഈ പോസ്റ്റുകള്‍ ഉപകാരപ്പെടും. എന്നാല്‍ ഈ മതവിശ്വാസമുള്ള ഒരാളില്‍ ഇത്തരം പോസ്റ്റുകള്‍ എന്തെങ്കിലും ചലനം സൃഷ്ട്ടിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. തന്‍റെ മതവിശ്വാസങ്ങളുടെ പരിസരത്തുപോലും സാമാന്യബുദ്ധിയെ അടുപ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവില്ല. അങ്ങിനെവരുമ്പോള്‍ ആര്‍ത്തവം മനുഷ്യശരീരത്തില്‍ നടക്കുന്ന അനവധി ജൈവിക പ്രക്രിയകളില്‍ ഒന്നുമാത്രമാണെന്നും അതുകൊണ്ടതിൽ അശുദ്ധിയൊന്നും കാണരുതെന്നുമുള്ള സദുദ്ദേശപരമായ ഇത്തരം പ്രചാരണങ്ങള്‍ പോലും ഒരു പുനര്‍ചിന്തക്ക് മഹാഭൂരിപക്ഷം വിശ്വാസികളെയും പ്രേരിപ്പിക്കില്ല. അവിശ്വാസിയായ മതവിശ്വാസികളെ സാമാന്യവല്‍ക

പൊറുക്കേണ്ട, പൊതുനന്മക്കായി മറന്നേക്കൂ

ബാബരി മസ്ജിദിന്‍റെ മിനാരത്തില്‍ കര്‍സേവകര്‍ കാവി കൊടി നാട്ടുന്ന ഈ ചിത്രം അത്രയെളുപ്പം മറക്കാന്‍ കഴിയുന്ന ഒന്നല്ല. പള്ളി പൊളിച്ചു ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതവിടെ പുനസ്ഥാപിക്കാന്‍ കഴിയാത്തത് നിരാശജനകമാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ എല്ലാ ഡിസംബര്‍ ആറിനും മുടങ്ങാതെ നടന്നുവരുന്നുണ്ട്. തികഞ്ഞ അന്യായത്തിനെതിരെയുള്ള ഈ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എങ്കിലും ദുരന്തം കഴിഞ്ഞിട്ടൊരുപാട് വര്‍ഷങ്ങളായി, സ്ഥിരമായി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന നാം ഇനിയെങ്കിലും കേവലം വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം പ്രതിഷേധത്തിന്‍റെ ഫലപ്രാപ്തിയെ സംബന്ധിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ക്കും ആത്മപരിശോധനക്കും തയ്യാറാവേണ്ടതുണ്ട്. ഓര്‍മ്മ പുതുക്കലുകള്‍ ആഘോഷിക്കുക വഴി മനസ്സിലെ കനല്‍ ചാരമാവാതെ സൂക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത് സമ്മതിക്കാം, പക്ഷെ അതുകൊണ്ട് മുസ്ലിങ്ങള്‍ക്കോ മതേതര വിശ്വസികള്‍ക്കോ എന്തെങ്കിലും ഗുണപരമായ നേട്ടം ഉണ്ടാക്കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ടോ? ഈ രീതിയില്‍ തന്നെ പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ എന്തെങ്കിലും ഗുണം ഉണ്ടാവുമോ? ഇതുകൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത