Posts

Showing posts from 2012

ഗുരു ദേവോ ഭവ:

Image
ഇന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ എന്നെ പഠിപ്പിച്ച് പഠിപ്പിച്ച് ഈ നിലയിലെത്തിച്ച എല്ലാ അദ്ധ്യാപകരേയും നന്ദി പൂര്‍വ്വം സ്മരിക്കുന്നു. കൂട്ടത്തില്‍ ഒരു അധ്യാപകനെ പ്രത്യേകം പരാമര്‍ശിച്ചില്ലെങ്കില്‍ അതൊരു വലിയ നന്ദികേടായി പോവും.


View Dependencies SQL Server 2005

There is a built in feature in SQL Server 2005 to view the dependent objects, which is very easy to use. On SQL Server Management Studio, right-click the object, and then click 'View Dependencies' which will display a hierarchical view of objects that depend on the selected object. SQL server using the stored procedure 'sp_depends' internally for this. But unfortunately sp_depends does not give appropriate results always. In SQL Server 2008, we can use sys.dm_sql_referencing_entities to get this. But it is not there in SQL Sever 2005. So I am using the following query to know the usage of sql object across the whole database

select b.name,b.xtype,a.text
from   syscomments a (nolock)
       inner join sysobjects b (nolock) on a.id = b.id
where  a.text like '%YOUR_TABLE%'

ഏഴ് ദിവസം കൂടി

Image
വെളുപ്പാന്‍ കാലത്ത് ഓഫീസിലേക്കുള്ള പാച്ചലില്‍, ഗോശ്രീ പാലത്തിന് മുകളില്‍ വച്ച്  കാറിലിരുന്നെടുത്ത ഫോട്ടോ.

ടാങ്ക് മാന്‍

Image
ടിയാമെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തെ കുറിച്ച് അറിയാത്തവര്‍ പോലും ഈ ഫോട്ടോ കണ്ടിരിക്കും. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇദ്ദേഹത്തിനെ (ടാങ്ക് മാന്‍) കുറിച്ച് കൂടുതലൊന്നും അറിയില്ല. 1989 ജൂൺ 4നാണ് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സ്വാതന്ത്ര്യത്തിന് വേണ്ടി സംഘടിച്ച നിരവധി വിദ്യാർത്ഥികളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. ജൂണ്‍ അഞ്ചിന് ടിയാനെന്മെൻ സ്ക്വയറിന്‍റെ നിയന്ത്രണം പട്ടാളം പൂര്‍ണ്ണമായും ഏറ്റെടുത്തു. അന്ന് അവിടെ മാര്‍ച്ച് ചെയ്ത ടാങ്കുകളുടെ ഒരു നീണ്ട നിരയുടെ  മുന്നിലേക്ക്‌ എവിടെ നിന്നോ ഈ മനുഷ്യന്‍വന്നു. എന്ത് കൊണ്ടോ ടാങ്കുകള്‍ അയാളുടെ മുകളിലൂടെ കേറിയിറങ്ങിയില്ല, പകരം വരിയായി വരിയായി കാത്ത് നിന്നു. മാറാന്‍ തയ്യാറല്ലാതെ നിലയുറപ്പിച്ച ടാങ്ക് മാനെ, കാഴ്ച്ചക്കാരില്‍ ചിലര്‍  നിര്‍ബന്ധപൂര്‍വ്വം അവിടെ നിന്നും നീക്കി.

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Image
മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു.....
http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

Photos - May 2012

Image
കുട്ടികളുടെ ഫോട്ടോസ് ഒന്ന് പോലും കളയുന്നത് എനിക്കിഷ്ട്ടമല്ല. അത് കൊണ്ട് മേയ് മാസത്തിലെ  എല്ലാം കൂടി കൂട്ടി ദേ കിടക്കണ്

ഇന്നാണ് കാവിലെ മത്സരം

Image
ഇന്നാണ് ആറ്റിന്‍കര കാവില്‍ കൊടിയേറുന്നത്. ആറ്റിന്‍കര ദേശത്തെ കക്കുന്ന, വിളിച്ചാല്‍ വേലിപ്പുറത്തുള്ള മൂദേവിയാണ് കാവിലെ പ്രതിഷ്ട. ഇക്കണ്ട ജനങ്ങളുടെ മുഴുവന്‍ സംരക്ഷണവും, മൂദേവിയെ ഒറ്റക്ക് ഏല്‍പ്പിക്കുന്നത് മനുഷ്യത്വമല്ലല്ലോ. അത് കൊണ്ട് മൂദേവിക്കൊരു കൈ-താങ്ങായി ദേവസ്വം രൂപികരിച്ചു. മൂദേവി അരുളും ദേവസ്വം അനുസരിക്കും, അതാണ്‌ സങ്കല്‍പം. തികച്ചും ജനാധിപത്യപരമായാണ് ദേവസ്വംബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത്. പൂരത്തിന്‍റെയന്ന് നാട്ടുകാരോരുത്തരും കാണിക്കയിട്ടതിന് ശേഷം കിണറ്റിന്‍ കരയിലെത്തി പ്രാര്‍ഥിക്കണം. അപ്പോള്‍ ഭക്തരുടെ ഇംഗിതം മൂദേവി ടെലിപതി വഴി വായിച്ചെടുക്കും. രോഗികളും, എന്‍ ആര്‍ ഐക്കാരും കാണിക്ക കാവിലെത്തിച്ചാല്‍ മതിയാവും. സൂര്യാസ്തമയത്തോട്‌ കൂടി കിണറിന്‍റെ മുഖം ചെമ്പട്ട് കൊണ്ട് മൂടും, പിറ്റേന്ന് രാവിലെ പട്ട് മാറ്റുമ്പോള്‍, വിരിഞ്ഞത് ആമ്പല്‍പൂവാണെങ്കില്‍ ചെങ്കോട്ടക്കാര്‍ക്ക് ഭരിക്കാം. അല്ല നീലതാമരയാണെങ്കില്‍ നെട്ടോട്ടക്കാര്‍ക്ക്. ദേശത്ത് വേറെയും കുടുംബക്കാരും, അവര്‍ക്കൊക്കെ വെവ്വേറെ പൂക്കളുമുണ്ട്. പക്ഷെ നാളിതുവരെയായിട്ടും മറ്റൊന്നും വിരിഞ്ഞ ചരിത്രമില്ലാത്തത് കൊണ്ട് കൂടുതല്‍ ഡീറ്റയില്‍സിലേക്ക് പോവ…

പ്രോജെക്റ്റ്‌ മാനേജ്‌മന്റ്‌ (ഐ.ടി) – എത്തിനോട്ടം

അഭിപ്രായങ്ങള്‍ ഇതെഴുതിയ സന്തോഷിനെ അറിയിക്കുക്ക.  http://santhoshj.com/project-management-for-dummies/

ഇത് വായിച്ച്  ഇഷ്ട്ടപെട്ടാല്‍ ഇത് കൂടി വായിക്കൂ: ആപ്പ്‌ റൈസല്‍ ചിന്തകള്‍ (Appraisal)

Good Morning Mumbai!

Image
A student diploma film directed by Rajesh Thakare and Troy Vasanth from the National Institute of Design, Ahmedabad.

കൈപ്പത്തി

Image
പുറത്ത് നിര്‍ത്താതെ നിലവിളിക്കുന്ന ഫയര്‍ അലാറം കേട്ടിട്ട് പേടിയൊന്നും തോന്നിയില്ല. ആവശ്യമുള്ളപ്പോഴൊന്നും  ഒരലാറവും മുന്നറിയിപ്പ് തന്നിട്ടില്ല, ഇതും മോക്ക്‌ ഡ്രില്ലാവാനെ തരമുള്ളൂ. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. അരികെയുള്ളോരു  മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം കൂടുമ്പോള്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരമാണ്, അതവര്‍ നന്നായി ആഘോഷിക്കുന്നുമുണ്ട്. കമ്പനിയില്‍ പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. മീനസൂര്യനോട് കെറുവിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകിലും.

ആലായാല്‍ തറ വേണം - കാവാലം

Image
ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം ആലിന്നു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂക്കാന്‍ ചന്ദനം വേണം

അതിര് കാക്കും മലയൊന്നു തുടുത്തേ

Image
അതിര് കാക്കും മലയൊന്നു തുടുത്തേ... തുടുത്തേ... തക തക താ...
അങ്ങ് കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ, തക തക താ...

സൂപ്പര്‍ മൂണ്‍

Image
പൂര്‍ണ്ണ ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയുമായി ഏറ്റവും അടുത്ത് വരുമ്പോള്‍ ആണ് സൂപ്പര്‍ മൂണ്‍ കാണുവാന്‍ കഴിയുന്നത്. സാധാരണ പൂര്‍ണ്ണ ചന്ദ്രനെ അപേക്ഷിച്ച് 30% കൂടുതല്‍ പ്രകാശിക്കുന്നതും, 14% വലുതുമായിരിക്കും സൂപ്പര്‍ മൂണ്‍ . ശരാശരി ഒരു വര്‍ഷത്തില്‍ അഞ്ചു തവണ ഇത് സംഭവിക്കും. ഈ സമയത്ത് വേലിയേറ്റം, പ്രക്ഷുബ്ധമായ കടല്‍ എന്നിവയൊക്കെ സംഭവിക്കാവുന്നതാണ്. പക്ഷെ അപകടകരമായ നിലയിലുള്ള ഒരു പ്രകൃതി ക്ഷോഭത്തിന് ഇതൊരു കാരണമായിയെന്നതിന് ശാസ്ത്രീയമായി തെളിവുകള്‍ ഇല്ല. 

എങ്ങനെ ജയിക്കുമെന്നാണു പറയുന്നത് - നെയ്യാറ്റിൻകരയിൽ?

അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറി മാറി ഭരിക്കാം എന്ന ധാര്ഷ്ട്ട്യത്തിനു ഒരു ഷോക്ക്‌ ട്രീറ്റ്മെന്റ് കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
എങ്ങനെ ജയിക്കുമെന്നാണു പറയുന്നത് - നെയ്യാറ്റിൻകരയിൽ?

Circular Panorama Shot

Image
Here is my first circular panoramic photo

Playing God - BBC Documentary 2012

Image
വളരെ വിജ്ഞാനപ്രദമായ ഒരു വിഡിയോ ആയി തോന്നി എനിക്കിത്. എന്‍റെ അറിവില്ലായ്മ കൊണ്ടായിരിക്കാം, ഇത് ഇത്രയധികം എനിക്കിഷ്ട്ടപ്പെട്ടത്‌. നടന്നുകൊണ്ടിരിക്കുന്നതും ചെയ്തുകഴിഞ്ഞതുമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നതെങ്കിലും, കേള്‍ക്കുമ്പോള്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കുന്ന പോലെ തോന്നി. ബയോടെക്നോളജിയെ കുറിച്ചൊരു ചുക്കും അറിയാതെ ജീവിക്കുന്ന എന്നെ പോലെയുള്ളവര്‍ക്കായി ഇതിവിടെ ഷയര്‍ ചെയ്യുന്നു.

മംഗലാപുരം വിമാന ദുരന്തം

എയർ ഇന്ത്യ ദുരന്തം - സംഭവിച്ചത് എന്താവാം?

മംഗലാപുരം വിമാന ദുരന്തത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ ആണിത്.  തികച്ചും സാങ്കേതികമായ ഈ വിഷയം, ഏറ്റവും ലളിതമായും ശാസ്ത്രീയമായും വിശദീകരിച്ചിരിക്കുന്നു.  കുറച്ചൊന്നുമ്മല്ല   ഇത്തരം ഒരു പോസ്റ്റിനു വേണ്ട അധ്വാനം.

ഇതിലും അത്ബുധപ്പെട്ടത്‌ ഇദ്ദേഹത്തിന്റെ ബ്ലോഗുകളുടെയും അതിലെ പോസ്റ്റുകളുടെയും എണ്ണം കണ്ടപ്പോള്‍ ആണ്. സമയം കിട്ടുന്നതിനനുസരിച്ച് വായിച്ച് നോക്കണം. വായിച്ച് നോക്കാതെ തന്നെ ചോദിക്കാവുന്നത്
ഇതിനൊക്കെ എവിടെ നിന്ന് സമയം കിട്ടുന്നു അണ്ണാ ?

http://appuvinteblog.blogspot.com/

ഏതാ ജാതി?

Image
പേര്?
റോഷന്‍

മുഴുവന്‍?
റോഷന്‍ പി എം

കഴിഞ്ഞോ?
അതെ അത്രേയുള്ളൂ

അച്ചന്‍റെ പേര്?
മുഹമ്മത് അബ്ദുള്‍ ..

ഈ ചോദ്യങ്ങള്‍ ഞാന്‍ പതിവായി കേള്‍ക്കുന്നതാണ്. എന്‍റെ പേരില്‍ നിന്ന് വ്യക്തമായി മതം മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാവാം. സാധനം വാങ്ങിക്കാന്‍ പോവുമ്പോള്‍ കടയുടമ, ബസ്സ്‌ സ്റ്റോപ്പില്‍ അടുത്ത് നില്‍ക്കുന്ന അപരിചിതന്‍, ലൈസന്‍സ് തരുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ... ഇവര്‍ക്കാര്‍ക്കും എന്‍റെ മതം അറിയേണ്ട ഒരാവശ്യവുമില്ല. പക്ഷെ എല്ലാവര്‍ക്കും അതറിഞ്ഞേ തീരൂ, നേരെ ചോദിക്കാനും വയ്യ. ജാതിയറിഞ്ഞത് കൊണ്ട് പിന്നീടുള്ള പെരുമാറ്റത്തില്‍ ഒരു വ്യത്യാസവും ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് എന്‍റെ അനുഭവം. പലരും ജാള്യത മറക്കാന്‍, ഈ ചോദ്യങ്ങള്‍ക്ക് ശേഷം ഒന്ന് കൂടി പറയാറുണ്ട് "ഇതെന്ത് പേരാടോ, മുസ്ലിങ്ങള്‍ക്ക്‌ ആരെങ്കിലും ഇമ്മാതിരി പേരിടോ?"

ഇനി മരിക്കാം

എഴുതിയത് :  അബ്ദുള്‍ ഹലീം 


AKMG - ഗള്‍ഫില്‍ കുടിയേറിയ കേരളത്തില്‍ നിന്നുള്ള അപ്പോത്തിക്കരിമാരുടെ കൂട്ടായ്മയാണ്. പ്രവേശനപരീക്ഷയുടെ മാനദഢങ്ങള്‍ വച്ച് നോക്കിയാല്‍ ബുദ്ധിരാക്ഷസന്മാര്‍ . അഥവാ പഠനത്തിലിത്തിരി പുറകോട്ട് പോയെങ്കില്‍ പണകിഴിയെറിഞ്ഞു കുറവ് പരിഹരിച്ചവരും കൂട്ടത്തിലുണ്ടെന്നത് മറക്കുന്നില്ല.

പരിദേവനങ്ങള്‍

Image
എന്താണാവോ എളയ മകന്‍റെ സൌഭാഗ്യങ്ങള്‍ 
എന്നും കുന്നും ചോര്‍ന്നൊലിക്കുന്നൊരു പഴയ വീട്  
വക്ക് ചളുങ്ങിയ, മൂട് പൊട്ടിയ കൊറേ പാത്രങ്ങള്‍ 
കാലൊടിഞ്ഞ് ആടി നില്‍ക്കുന്ന കുറച്ച് കട്ടിലുകള്‍ 
മുഷിഞ്ഞ് നാറുന്ന കൈയൊടിഞ്ഞൊരു ചാരുകസേര
ക്ലാവ് പിടിച്ച കോളാമ്പികള്‍, കിണ്ടികള്‍, വിളക്കുകള്‍   
എലികളോടി കളിക്കുന്നൊരു വലിയ മര പത്തായം 
കീറി പറിഞ്ഞ കുറേ പായകള്‍ വിശറികള്‍ കൊട്ടകള്‍ 
കോണി ചുവട്ടിലെന്നോ ഉപേഷിച്ച ഉപ്പുമാങ്ങാഭരണി
മുറം, ഉറി, ഉരല്, ഉലക്ക, ഒലക്കേടെ മൂടിങ്ങനെ 
ഒരുപയോഗമില്ലാത്തൊരായിരം വസ്തുക്കളും

പിന്നെയാര്‍ക്കും വേണ്ടാത്തൊരച്ഛനും അമ്മയും...

Everybody is a genius. But if you judge a fish by its ability to climb a tree, it will live its whole life believing that it is stupid

Image
“Everybody is a genius. But if you judge a fish by its ability to climb a tree, it will live its whole life believing that it is stupid.”  Albert Einstein

സത്യമുള്ള കള്ളങ്ങള്‍

Image
ഓര്‍മ്മകള്‍ക്ക് ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
പേജ് നമ്പറുകള്‍ മാറി മറഞ്ഞിരിക്കുന്നു

എഴുതി സൂക്ഷിക്കാന്‍ തുനിഞ്ഞപ്പോളോ 
എന്‍റെ ഓര്‍മ്മകളധികവും മറവികളാണ്  


ഗത്യന്തരമില്ലാതെ ഞാനാ മറവികളില്‍ കളവുകള്‍ 
നിറച്ചു ചില സത്യങ്ങള്‍ എഴുതി തീര്‍ത്തു


എന്നെ പഴിക്കാതെ, എന്നോട്  കലഹിക്കാതെയാ
അസത്യത്തിലുമുണ്ടൊരു  സത്യമെന്ന് തിരിച്ചറിയൂ  

ഡ്രാക്കുള ബ്രൂസ്ലി

Image
ബസ്സ്സ്റ്റോപ്പിലിരുന്ന് പതിവ് കണക്കെടുപ്പിന്റെ തിരക്കിലാണ്. കടന്ന് പോവുന്ന ബസ്സുകളുടെ മുന്‍ഭാഗത്താണ് ശ്രദ്ധയത്രയും. ഒരമ്മാവന്‍ വന്നടുത്തിരുന്നതറിഞ്ഞെങ്കിലും, അങ്ങിനെ ഭാവിച്ചില്ല. അമ്മാവനെന്ത്‌ ഔചിത്യം, എന്നെ തോണ്ടി വിളിച്ച് കൊണ്ട് കാര്യം പറഞ്ഞു.
"മോനെ അത്യാവശ്യമായി കൊറച്ച് രക്തം വേണമായിരുന്നു. ഈ ബസ്സ് സ്റ്റോപ്പില്‍ വന്ന് പറഞ്ഞാല്‍ ആരെങ്കിലും സഹായിക്കുമെന്ന് കേട്ടറിഞ്ഞ് വന്നതാണ്."

കാറ്റാടി തണലും, മതിലില്ലാ മനസ്സുകളുടെ മതില്‍ ചാടലും

Image
പത്താം ക്ലാസ്സ്‌ കഴിഞ്ഞ്, പ്രീ-ഡിഗ്രി കാലം സമ്മാനിച്ച  സ്വാതന്ത്ര്യത്തിലന്തോം കുന്തോം വിട്ട് നടക്കുന്ന കാലം. ക്ലാസ്സ് കട്ട് ചെയ്യുക, സിനിമക്ക് പോവുക, തിരക്കുള്ള ബസ്സില്‍ ജാക്കി വെക്കുക തുടങ്ങിയ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ പലതവണ ചെയ്തു മുഷിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. ഇനിയെന്ത്? 

റെഡി വണ്‍ ടൂ ത്രീ

Image
പഠനം കഴിഞ്ഞ് ജോലിയൊന്നും കിട്ടാത്തതിനാല്‍, 'പണിയെടുക്കാതെ കോടികള്‍ വാരുന്ന നാരായണമൂര്‍ത്തിയെ' മനസ്സാവരിച്ച് സ്വന്തമായൊരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്ന കാലം. സ്ഥിരവരുമാനമെന്ന് പറയാന്‍ കുറേ ബഗ്ഗുകള്‍ മാത്രം.

Photos - March 2012

Image
Kids photos taken during March 2012

How to make a MULTIPLE EXPOSURE PHOTOGRAPH using photoshop

Image
Open PhotoshopOpen File>Scripts>Load Files into StackSelect the picturesCheck Automatically Align source imagesClick OKClick on the top layer and change the opacity to 50% Select the area you want in the final outputAfter you selection is made, go to Select>Inverse (or Shift+Ctrl+I) Hit the delete key Change the opacity back to 100%Select the next topmost layer and repeat the steps until last layer

ഖയ്യൂംക്ക പങ്കെടുത്ത, ലാരിബയുടെ ഉദ്ഘാടന പരിപാടിയില്‍ ഇസ്ലാമിക മൈക്രോഫിനാന്‍സിനെ കുറിച്ച്

Image
ഖയ്യൂംക്ക ഇസ്ലാമിക മൈക്രോഫിനാന്‍സിനെ കുറിച്ച്

ചൌധവീൻ കാ ചാന്ദ് - ബോംബെ രവി

Image
Very few songs he did in Malayalam, but all of them are
“Manjal prasdavum…” (‘Nakhakshathangal')
“Sagarangale…” (‘Panchagni')
“Indupushpam...” (‘Vaishali')
“Chandrakantham kondu…” (‘Patheyam')
“Andolanam...” (‘Sargam') ....

നാടന്‍ പാട്ട് : മന്ദാരകാവില് വേല പൂരം

Image

എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി

Image
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു -
രക്തതാരകം രക്തസാക്ഷി.....

ഒരു മരവും മറ തന്നില്ല

അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്‍റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്‍റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന് ഈ ഗര്‍ജ്ജനം സ്വീകരിക്കൂ...

കവി അയ്യപ്പന്‍റെ മൃതദേഹത്തില്‍ നിന്ന് കിട്ടിയ മുഷിഞ്ഞ ഒരു കടലാസു കഷ്ണത്തില്‍ കുത്തി കുറിച്ചിരുന്ന കവിത

History of Religion

With A Child's Heart

Image

പുലിവാല് പിടിച്ച പുലികുട്ടന്‍

എലി എറങ്ങി എന്ന് കേട്ട പാതി കേക്കാത്ത പാതി, വലിയ ഒരു എലിപെട്ടിയുമായി സംഭവസ്ഥലത്ത് കുതിച്ചു എത്തിയ വനപാലകരെ വരവേറ്റത് ഒരു പുലി. എവനായാലും ഒന്ന്  അന്തിച്ചു പോകില്ലേ. പുലിയെ കണ്ട വനപാലകര്‍ അഞ്ച് ആറു മണിക്കൂര്‍ അമ്പരന്നു നിന്ന് പോയി. എന്തായാലും ഈ കാലതാമസം പിന്നീടുള്ള നടപടികളില്‍ ഉണ്ടാകിയില്ല. പുലി എന്ന് വ്യക്തം ആയി റിപ്പോര്‍ട്ട് ചെയ്യാത്തതിനും, തദ്വാരാ വനപാലകരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനും, വിവരം വിളിച്ചു പറഞ്ഞ ആള്‍ക്കെതിരെ പല തരം ഐ.പി.സി വകുപ്പുകള്‍  ചേര്‍ത്ത് ഗൂഡാലോചന, വധ ശ്രമം, പുലി ബന്ധം  എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മേലാല്‍ ഈ പണി ഒരുത്തനും ചെയ്യാതിരിക്കാന്‍ മാതൃകാപരം ആയി ഇവനെ ശിക്ഷിക്കും എന്ന ഉറപ്പും കിട്ടിയിട്ടുണ്ട്.

തെറ്റ് കണ്ടു പിടിക്കുക

Image
താഴത്തെ ചിത്രത്തിലെ തെറ്റ് കണ്ടു പിടിക്കൂ


"കണ്ടു പിടിക്കാന്‍ സൗകര്യം ഇല്ല", "കളര്‍ കൂടി", "ഒരു എല്ല്  കൂടുതല്‍ ആണ്" ഇത്തരം പിന്തിരിപ്പന്‍ ഉത്തരങ്ങള്‍ സ്വീകരിക്കുന്നത് അല്ല.

മാതൃഭാഷ ദിനം

http://www.un.org/en/events/motherlanguageday/

ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷ ദിനം. മംഗ്ലീഷ് എഴുതാന്‍ ആണ് എളുപ്പം, വായിക്കാന്‍ വളരെ ബുദ്ധിമുട്ടും . മലയാളം മലയാളത്തില്‍ എഴുതാന്‍ പ്രാപ്തം ആക്കിയ ഗൂഗിളിന് നന്ദി.
http://www.google.com/transliterate/Malayalam


Sharukh With Fahad

Image

പ്രണയ മൊഴികള്‍

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍
(വീരാന്‍കുട്ടി)


പോളിയോ വാക്സിന്‍

courtesy: https://plus.google.com/u/0/105334359693520428694/about


പോളിയോ വാക്സിന്‍ 2 തരം ഉണ്ട്- killed ആന്‍ഡ്‌ live vaccines. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്നത് ലൈവ് (Sabin) vaccine ആണ്. സാധാരണ കാണുന്ന 3 തരം പോളിയോ വൈറസ്സുകളെ culture ചെയ്തു എടുത്തു, പിന്നെ അവയെ ശക്തി കുറഞ്ഞത്‌ ആക്കി (live attenuated strain) മാറ്റിയ ശേഷം കുറഞ്ഞ ഊഷ്മാവില്‍ സൂക്ഷിച്ചു ആണ് ഈ വാക്സിന്‍. ഈ വാക്സിന്‍ കുഞ്ഞുങ്ങളുടെ ഉള്ളില്‍ ചെന്നാല്‍ (തുള്ളിമരുന്നു/മിട്ടായി രൂപത്തില്‍) ഈ വൈറസ് ചെറുകുടലില്‍ ഉള്ള lymph follicles നെ ഇന്ഫെക്റ്റ് ചെയ്യും- സാധാരണ പോളിയോ വൈറസ് ചെയ്യുന്ന പോലെ തന്നെ. ശക്തി കുറഞ്ഞ വൈറസ് ആയതിനാല്‍ ഇതിനു പോളിയോ ഉണ്ടാക്കാനുള്ള കെല്‍പ്പില്ല, പക്ഷെ ഇത് ശരീരത്തിന്റെ പോളിയോക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും, അങ്ങനെ ശരിക്കുമുള്ള പോളിയോ ബാധയില്‍ നിന്നും കുഞ്ഞിനു പ്രതിരോധ ശേഷി കിട്ടും. മാത്രമല്ല, ഇന്ത്യ പോലെയുള്ള sanitation സൌകര്യങ്ങള്‍ കുറവുള്ള രാജ്യങ്ങളില്‍ ഈ കുട്ടികളുടെ വിസര്‍ജ്ജ്യങ്ങളില്‍ കൂടി ഈ വൈറസ് (ശക്തി കുറഞ്ഞ വൈറസ്) ചുറ്റുമുള്ള മനുഷ്യരിലും എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്- അപ്പോള്…

Shahid Roshan

Image
Few pictures of my son Shahid, photographed by my wife and elder son

4 Idiots

Image

Erik Johansson: Impossible photography

Image

FLOW - Safeguard Kerala from Mullaperiyar

Image

A Day Made of Glass

Image
Touch sensitive glass is future

Dhanush's Sachin Anthem

Image

മലകേറ്റം

Image
തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കണ്ട. ഇത് സാധാരണ കാണാറുള്ള  ദൈവ പ്രീതിക്ക് വേണ്ടിയുള്ള ശബരിമല, മലയാറ്റൂര്‍, കാഫ്‌ മല കേ‍‌‌റ്റങ്ങള്‍ ഒന്നും അല്ല. [സാമുദായിക ഒറ്റപെടുത്തലുകള്‍ ഇല്ല എന്ന് ഒറപ്പ് വരുത്താന്‍ എല്ലാവര്‍ക്കും  തുല്യ പരിഗണന നല്‍കിയിട്ടുണ്ട്.]. ഇത്  ഞരമ്പുകളില്‍ അന്ധര്‍ലീനമായിരിക്കുന്ന 'ആ ഒരു ഇതിന്' അല്‍പ്പം ശമനം വരുത്താന്‍ വേണ്ടിയുള്ള കസര്‍ത്തുകളില്‍ ഒന്ന് മാത്രം. മരുഭൂമിയില്‍ മുരിക്ക് വളരാത്തതിന്റെ ഓരോ പ്രശ്നങ്ങളേ!

പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍

Image
പഴമയോടുള്ള അതിര്കടന്ന ഈ സ്നേഹം എന്ത് കൊണ്ടാണെന്നറിയില്ല, ഒരു ഗുണവും ഇല്ലാത്തതാണെന്ന് മനസിലാക്കിയിട്ട് പോലും.... ഈ പഴമപ്രേമരോഗികള്‍ക്ക് പഴയതെല്ലാം മനോഹരവും മഹത്വവും  ഉള്ളതായി തോന്നും. ഗൃഹാതുരതത്വം സൃഷ്ടിക്കുന്ന ഈ മാനസിക വൈകല്യം എന്‍റെ മാത്രം ഒരു പ്രശ്നം അല്ലെന്നത് കൊണ്ട്, രണ്ടു ദിവസം മുന്‍പ് മാത്രം എടുത്ത ഈ പുതിയ പഴയ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു.[ഒറിജിനല്‍ ചിത്രം]
പുതിയ ചിത്രങ്ങള്‍ ഇങ്ങിനെ മുഷിഞ്ഞ വേഷം അണിയിക്കുമ്പോള്‍ ഗുണം പലതാണ്. ഒരു പാട് കുറവുകളുള്ള ശരാശരി ചിത്രങ്ങള്‍ക്ക് വരെ, പഴയൊരു മണം വരുമ്പോള്‍ നല്ലതായി ആളുകള്‍ക്ക്  തോന്നും. ഫോട്ടോയുടെ കുറവുകളെ കാലത്തിന്‍റെ പരിക്കുകളായെ എല്ലാവരും കാണൂ.

പുതിയ "പഴയ ചിത്രങ്ങള്‍ " സൃഷ്ട്ടിക്കുമ്പോള്‍ അവ പിന്നെ പഴയതാവില്ലല്ലോ. ഈ ബുദ്ധിക്ക് കടപ്പാട് കലൂര്‍ ഉള്ള റഹീം ഇക്കാക്ക്‌.., ഡ്യൂപ്ലിക്കേറ്റ്‌ വാങ്ങിച്ചാല്‍ പിന്നെ അതിന്റെ ഡ്യൂപ്ലിക്കേറ്റിനെ പേടിക്കേണ്ട എന്ന മഹാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.

[മകന്‍റെ ക്ലാസ്സ്‌ ഫോട്ടോ] എന്‍റെ ക്ലാസ്സ്‌ ഫോട്ടോ കളര്‍ ആക്കിയിട്ട് വേണം ഇവിടെ ഇടാന്‍.

Textures

Image

Story.MPG

Image

MeriDuniya.wmv

Image

Croszones.wmv

Image

Vacation-2011Jan.wmv

Image

Fahad Upto his First Birthday

Image

Fahad Till Two Years Old

Image

ഷാദു

Image

Shahid & Moothumma

Image

If everyone is thinking alike, then somebody isn't thinking.

Image

Sys.WebForms.PageRequestManagerParserErrorException: The message received from the server could not be parsed.

Message: Sys.WebForms.PageRequestManagerParserErrorException: The message received from the server could not be parsed. Common causes for this error are when the response is modified by calls to Response.Write(), response filters, HttpModules, or server trace is enabled.

If you are getting above error in a page having AJAX UpdatePanel, add the Control as a PostBackTrigger


 <asp:UpdatePanel ID="medUP" runat="server">
  <Triggers>
            <asp:PostBackTrigger ControlID="exportButton" />
        </Triggers>
        <ContentTemplate>

ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ

Image
ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26ആം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു

വില്‍ക്കാനുണ്ട് പത്മശ്രീ

പന്നത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. അവാര്‍ഡ്‌ ലഭിച്ചതില്‍ ഉള്ള അതിയായ സന്തോഷവും ഞെട്ടലും അറിയിപ്പ് വരുന്നതിന് മുന്നേ തന്നെ പത്ര സമ്മേളനം നടത്തി അകാദമി ചെയര്‍മാന്‍ അറിയിച്ചു.

"പത്മശ്രീ അവാര്‍ഡ് സമൂഹത്തോടുള്ള ഉത്തരവാദിത്തവും കടപ്പാടും വര്‍ധിപ്പിച്ചെന്ന് ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍. സമൂഹത്തില്‍ നമ്മുടെ സ്ഥാനം എന്തെന്ന് ബോധ്യപ്പെട്ടു. ബഹുമതി ഏതു രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കിട്ടിയ അവസരമാണിതെന്നും ചെയ്ത കാര്യങ്ങള്‍ക്ക് ഒരര്‍ഥമുണ്ടായി എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു."
http://www.madhyamam.com/news/148139/120125
ചെയ്ത കാര്യങ്ങള്‍ക്ക് ഒരര്‍ഥമുണ്ടായി  എന്ന് പ്രിയന് മനസിലായ പോലെ തന്നെ മറ്റു പലര്‍ക്കും മനസ്സില്‍ ആയി. "കടപ്പാടും വര്‍ധിപ്പിച്ചെന്ന് " പറഞ്ഞതിലൂടെ ഭാവിയില്‍ കൂടുതല്‍ മലയാളി മോയലാളിമാര്‍ക്ക് ഇത് എങ്ങിനെ തരപ്പെടുത്താം എന്ന് കൂടി പ്രിയന…

സുകുമാര്‍ അഴീക്കോട്

Image
എതിരഭിപ്രായങ്ങള്‍ പലകാര്യത്തിലും തോന്നിയിട്ടുണ്ട്, പക്ഷേ, പല പ്രതിസന്ധികളിലും നമ്മള്‍ കേള്‍ക്കാനാഗ്രഹിച്ച ആ ശബ്ദമാണ് നിലച്ചിരിക്കുന്നത്....പ്രണാമങ്ങള്‍.

പ്രതികരിക്കാന്‍ അറിയാത്ത കഴിയാത്ത പലരെക്കാളും ശ്രേഷ്ടന്‍ മാഷ്‌ തന്നെ ആയിരുന്നു എന്ന് തിരിച്ചറിയുന്നു.

അഴിയാക്കോടിഴയാക്കോ
ടുഴിയാക്കോടൊഴിയാക്കോടഴീക്കോട് - കുഞ്ഞുണ്ണി മാഷ്‌

http://images.mathrubhumi.com/pdf/sukumar.pdf


എന്നെയും കളിക്കാന്‍ കൂട്ടുമോ?

Image
Took this photo today morning on my mobile, while Fadu waiting for his school bus

How to disable instant upload of photos and videos from your android phone to google+

Open Google+ application on your phoneGo to SettingsBottom of the page there will be a check box
"Turn on Instant Upload"Ensure this check box is not selected

There are dark shadows, but its lights are stronger in the contrast

Image
മുന്‍പേ നടക്കുന്ന നിഴലുകളുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപെടാന്‍ അവന് കഴിയട്ടെ 
സ്വന്തം രൂപത്തെ
നീട്ടിയും കുറുക്കിയുമുള്ള
നിഴലിന്റെ കളിയെ
നേരമ്പോക്കെന്നു വിചാരിക്കരുത്
എന്നും ഒരാളുടെ കീഴില്‍
കഴിയേണ്ടിവരുന്നതിന്റെ സങ്കടം മറക്കാന്‍
അതു ശ്രമിക്കുന്നതാവും
വീരാന്‍ കുട്ടി

Sreenivasan @ Close encounter

Image
ശ്രീനിവാസന്‍റെ സിനിമകള്‍ മാത്രം അല്ല, അഭിമുഖം പോലും നര്‍മ്മത്തില്‍ ചാലിച്ച സ്വയം വിമര്‍ശനങ്ങള്‍ ആണ്. അപ്രിയം ആയ സത്യങ്ങള്‍ നല്ല രീതിയില്‍ ധീരം ആയി അവതരിപ്പിക്കാന്‍ ശ്രീനിക്ക് കഴിയുന്നു. ശ്രീനിവാസനടക്കം ആരും വിമര്‍ശനങ്ങള്‍ക്കതീതര്‍ അല്ല. താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുന്നത് ഒരു തരം മാനസിക അടിമത്വം മാത്രം ആയെ കാണാന്‍ കഴിയൂ.

ശ്രീനിയുടെ വിമര്‍ശനങ്ങള്‍ വ്യക്തികള്‍ക്ക് നേരെ അല്ല, തെറ്റായ ചില പ്രവണനകള്‍ക്ക് എതിരെ ആണ്.


How to get Max value from a string

One of my table contains a column 'RefNumber' which is varchar field. Last part of the field contains a number. To get the max value of the number use below Sql.


SELECTISNULL(MAX(CAST(RIGHT(RefNumber, CHARINDEX( '/', 
REVERSE(RefNumber)) - 1) AS INT)), 0) + 1 AS MaxRefNumber 
FROM [TABLE1]
RefNumber
--------------
MECIT/ACT/12
EVO/ACT/IT/13
MECIT/HR/14
EVO/ACT/HR/15


The above sql will return the value 16

testing animated gif

Image

Fadu N Shadu

Image
ഫാദുവിന്റെയും ഷാധുവിന്റെയും ഫബി എടുത്ത കുറച്ചു ഫോട്ടോകള്‍.
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല, അതിന്റെ ഒരു വൃത്തിയും ഭംഗിയും  ഇതിന് ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഇവിടെ ഷെയര്‍ ചെയ്യുന്നു.

Parking is an art

Image

ഹരിഗോവിന്ദന്‍ - സ്കൂള്‍ കലോല്‍സവം

Image
ചിന്തയിലെ വിശാലത കൊണ്ട് എപ്പോഴും ഹരിഗോവിന്ദന്‍ വേറിട്ട്‌ നില്‍ക്കുന്നു. വലിയ ഒരു കലാകാരനും നല്ല മനുഷ്യനും.


സ്റ്റോപ്പ്‌ സോപാ പിപാ - എലിയെ പേടിച്ചു ഇല്ലം ചുടരുത്

Image
സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്(സോപാ)
പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് (പിപാ)

സ്വാതന്ത്രം ആയി ചിന്തിക്കാന്‍ ഉള്ള മനുഷ്യന്‍റെ കഴിവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയാത്തിടത്തോളം, ഒരു നിയമത്തിനും ഒരു ശക്തിക്കും മനുഷ്യന്റെ പ്രതികരണ ശേഷിയെ ദീര്‍ഘകാലം തളച്ചിടാന്‍ ആവില്ല.

മനുഷ്യ സമൂഹം സമസ്ത മേഘലയിലും പുരോഗമിക്കുക തന്നെ ആണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഭരണകൂട ഭീകരതയുടെയും, കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കും എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ഇന്റര്‍നെറ്റിന്റെ വായ മൂടി കെട്ടി  കെടുത്തി കളയാം എന്നത് വ്യാമോഹം മാത്രം ആണ്.

ആദ്യം അമേരിക്കയിലും, ഉടന്‍ തന്നെ മറ്റു രാജ്യങ്ങളിലേക്കും ഈ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ആണ് ശ്രമം. നട്ടെല്ലില്ലാത്ത ഇന്ത്യന്‍ ഭരണകൂടം കോടതിയെ ശിഘണ്ടി ആയി മുന്നില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയക്ക്  എതിരെ ഉള്ള യുദ്ധം തുടങ്ങി കഴിഞ്ഞു. ഇത് പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെ ഉള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളിലും പല രൂപത്തില്‍ തുടങ്ങി കഴിഞ്ഞു.
http://www.guardian.co.uk/technology/2012/jan/05/us-pressured-spain-online-piracy
http://www.firstpost.com/india/vinay-rai-vs-facebook-govt-use…

ഇന്നലയുടെ നല്ല ഓര്‍മ്മകള്‍ ഇന്നിന്‍റെ വേദനകള്‍ ആവുന്നു

"എച്ച് ഐ എച്ച് സിലെ ഫുട്ബാള്‍ കളി", "മാല്യങ്കര പ്രീ ഡിഗ്രി കാലം", "കല്യാണ തലേന്ന് ഉള്ള ചീട്ടു കളി" ഇവ എല്ലാം  സന്തോഷപ്രധം ആയ ഓര്‍മ്മകള്‍ ആയിരുന്നു ഇന്നലെ വരെ. ഇന്ന് ആ ഓര്‍മ്മകള്‍ വല്ലാത്ത ഒരു നീറ്റല്‍ ഉണ്ടാക്കുന്നു. കാലം ഈ നീറുന്ന ഓര്‍മകളില്‍ മറവിയുടെ മധുരം പുരട്ടട്ടെ

Your Joy is Your Sorrow

When you are sorrowful, look again in your heart, and you shall see that in truth you are weeping for that which has been your delight

അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും.
ഖലീൽ ജിബ്രാൻ

എടവനക്കാട്‌ ഒരു ഓര്‍മ അല്ല, ത്രസിക്കുന്നൊരു വികാരം ആണ്

പിറക്കാത്ത മകന്

Image
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍ വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.

മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെയുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.

ബര്‍ക്കയിലെ കാളപ്പോര്

Image
നമ്മുടെ നാട്ടിലെ കാളപൂട്ട് മത്സരമോ, കോഴിപ്പോരോ, ആനയോട്ടമോ ഒന്നും കാണാനുള്ള ഫാഗ്യം നാളിത് വരെയായിട്ടും സിദ്ധിച്ചിട്ടില്ല. നാട്ടിലുണ്ടായിരുന്ന കാലത്ത്, പീടിക തിണ്ണയിലെ ഇഷ്ട്ട ഇരുപ്പിടം തരപ്പെടുത്താനും, പഞ്ചായത്തിലെ സകല വേലി ചാടലിന്‍റെ കണക്കെടുപ്പും കഴിഞ്ഞ് പിന്നെയെവിടെ സമയം? അതൊക്കെയൊരു കാലം! ആര് കണ്ണ് വെച്ചിട്ടാണാവോ കഷ്ട്ടകാലത്തിന് നല്ലൊരു ജോലി കിട്ടി ഒമാനിലെത്തി. വെറുതെയിരുന്ന് തിന്നിരുന്ന എന്‍റെ പുറത്ത് മാറാപ്പ് കേറ്റിയപ്പോ തൃപ്തിയായി കാണും.

The Axe Effect

Image

why this kolaveri di - Bull Fight Barka Oman.wmv

Image

ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ | Write Malayalam in Android

ചാർവാകം, ലോകായതം

പുരാതന ഭാരതീയ തത്വചിന്തകളിൽ ഒന്നാണ്‌ ലോകായതം. ചാർവാകം. ഇത്‌ ബൗദ്ധം, ജൈനം, മാര്‍ക്സിസം, സൂഫിസം, പുരാതന ഗ്രീക്ക്‌, തുടങ്ങിയ പല ദര്‍ശനങ്ങളിലും സമാനമായ നാസ്തിക  ചിന്ത കാണാന്‍ കഴിയും. പക്ഷെ ഈ ദർശനത്തിന്റെ യഥാർത്ഥ പ്രതികൾ ഒന്നും കണ്ടു കിട്ടിയിട്ടില്ല, പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്ന് വേണം ഊഹിക്കാന്‍... എതിരാളികൾ പരിഹസിക്കാൻ വേണ്ടി നൽകിയ വിവരണങ്ങള്‍ മാത്രമാണ്‌ ഇതിനെ കുറിച്ച് ആകെ ഉള്ള അറിവ്. ഇത് അപൂര്‍ണ്ണവും, എളുപ്പത്തില്‍ വളചോടിക്കാവ്വുന്നതും ആയ ചില അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ മാത്രം ആണ്. ബ്രാഹ്മണ പൗരോഹിത്യത്തേയും അതിന്റെ ആശയസംഹിതയേയും അടച്ചെതിർക്കുന്ന ഒരു കൃതി, വർണാശ്രമ വ്യവസ്ഥ ശക്തം ആയ മൌര്യകാലഘട്ടത്തില്‍ പൂര്‍ണ്ണം ആയി നശിപ്പിക്കപെട്ടു.

“നസ്വർഗോ നാപവർഗോ വാ നൈവാത്മാ പരലൗകിക: നൈവ വർണാശ്രമാദീനാം ക്രിയാശ്ച ഫലദായികാ:” സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെ

ജീവിതം മാത്രമാണ്‌ നമുക്കുള്ളതെന്നും. പുനർജന്മം, നരകം, സ്വർഗ്ഗം, പ്രേതങ്ങൾ എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ തെറ്റാണെന്നു, വൈദിക കർമ്മങ്ങൾ എല്ലാം തന്നെ പുരോഹിതന്മാരുടെ …

Changing Education Paradigms

Image

മൈസൂര്‍ കൊട്ടാരം

Image
ആയിരകണക്കിന് അടിമകളുടെ 15 വര്‍ഷത്തെ കഠിനാധ്വാനം ആണ് ചരിത്രത്തില്‍ ഇടം നേടിയ  ഈ ആഡംബരം.

ദസ്സറ സമയത്ത് രാത്രി ഇതൊന്നു കാണാന്‍ ഉള്ള ആഗ്രഹം ഇപ്പോഴും പൂര്‍ത്തി ആകാതെ കിടക്കുന്നു.

തെരുവിന്‍റെ സ്വന്തം കലാകാരന്മാര്‍

Image
കരിക്കഷ്ണങ്ങളും വര്‍ണ്ണ ചോക്കുകളും കൊണ്ട് കരി പിടിച്ച ജീവിതത്തിനു നിറം പകരാന്‍ ശ്രമിക്കുന്ന തെരുവിന്‍റെ സ്വന്തം കലാകാരന്മാര്‍...വൃത്തികെട്ട ശാസ്ത്രം, ദൈവമേ നീ എത്ര മഹാന്‍

Image
ശാസ്ത്രത്തിന്‍റെ കുററം പറയേണ്ടത് അന്ധ്രോയിട് ഫോണിലെ ബ്ലോഗ്ഗര്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് മലയാളത്തില്‍ വേണം എന്നുള്ളത് എന്റെ ഒരു വാശി ആയിരുന്നു. അതിന് വേണ്ടി എനിക്ക് കണ്ണും, കയ്യും സമ്മാനിച്ച ദൈവത്തിന് നന്ദി പറയട്ടെ. രണ്ട് വരി മലയാളത്തില്‍ എഴുതാന്‍ ഞാന്‍ പെട്ട പാട്, ഇത് എന്തോന്ന് ശാസ്ത്രം! മനുഷ്യരെ അന്ധനാക്കാനുള്ള ദൈവത്തിന്‍റെ അമാനുഷീകം ആയ കഴിവില്‍ വിശ്വസിക്കാതിരിക്കുന്നത് യുക്തിസഹം അല്ല

ദൈവത്തെ മഹാത്വല്കരിക്കാന്‍ ശാസ്ത്രത്തെ ഇകഴ്ത്തുന്നതിന്റെ ലോജിക്‌ ഇത് വരെ മനസ്സില്‍ ആയിട്ടില്ല. എങ്കിലും ഇവര്‍ ഇണ പിരിയാത്ത കൂട്ടുകാര്‍ ആണെന്ന് തോന്നുന്നു. ശാസ്ത്രത്തെ കുറ്റപെടുത്തി തുടങ്ങിയാല്‍ ദൈവത്തിന്‍റെ പൂര്‍ണതയില്‍ ചെന്നേ അത് അവസാനിക്കാര് ഉള്ളൂ.

തലച്ചോറിലെ ഒരു കോശത്തിന്റെ സങ്കീര്‍ണത, ഭൂമിയുടെ നിലനില്‍പ്പ് ദൈവത്തിന്‍റെ ധൃഷ്ടാന്തങ്ങള്‍ ആയി തെളിവുകള്‍ ഒരു പാട് ഉണ്ട് ഈ ലോകത്ത് വിശ്വസിച്ചിട്ട് ചിന്തിക്കുനവര്‍ക്ക് ആയി. ദൈവം നമ്മുക്ക് ഔദാര്യം ആയി തന്ന കഴിവുകള്‍ ഉപയോഗിച്ച് നാം മുന്നേറുന്നു, എല്ലാത്തിനും കാരണം ആയ ദൈവത്തിന് സ്തുതി. പക്ഷെ പാവം ശാസ്ത്രം എന്ത് ചെയ്തിട്ട് ആണ് ആവോ പോകുമ്പോഴും വരുമ്പോഴും ഇങ്ങിനെ ത…

പോളിട്രിക്സ്: 2011ന്‍റെ തിരു അവശേഷിപ്പുകള്‍

Image
ജനങ്ങളെ ഇത്രയും ചിരിപ്പിച്ച ഭരണകര്‍ത്താക്കളും നേതാക്കളും ഒരു ദേശത്തും, പുണ്യപുരാണങ്ങളിലും കാണാന്‍ വഴി ഇല്ല. 2011 നോട് വിട, കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു.

കരയണ കരച്ചില് കണ്ടാല്‍ പെറ്റ തള്ള ചിരിച്ച് ചിരിച്ച് ചാവും

പോളിറ്റ് കൂറ: പച്ച വെള്ളം കുടിച്ചു പോകരുത്
പിള്ളത്തരങ്ങള്‍
ദേ എന്നെ ആ വാര്‍ഡ്‌ പിച്ചി


പൂഞ്ഞാറ്റിലെ ജോര്‍ജ് കുട്ടി C/O കുഞ്ഞൂഞ്ഞ് സ്പെഷ്യല്‍ ആയത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല, കാണൂ ആസ്വദിക്കൂ


കാണേണ്ടതില്ല താഴത്തെ ലിങ്ക്. ബ്രിട്ടാസ്‌ കൈരളിയോടും പിണറായിയോടും കാട്ടി എന്ന് ഇന്ത്യാവിഷം പറയുന്ന കൊടും ക്രൂരതക്ക് വേണ്ടി തന്നെ ആണോ ഈ കണ്ണ്നീര്‍


ഇത്ര നേരം നമ്മള്‍ ചിരിച്ചില്ലേ, ഇനി കുറച്ച് അവര്‍ ചിരിക്കട്ടെ നമ്മുക്ക് കരയാന്‍ അല്ലെ പറ്റൂ


A tall street light

Image
A man never stands as tall as when he kneels to help a child