Skip to main content

Posts

Showing posts from May, 2012

Photos - May 2012

കുട്ടികളുടെ ഫോട്ടോസ് ഒന്ന് പോലും കളയുന്നത് എനിക്കിഷ്ട്ടമല്ല. അത് കൊണ്ട് മേയ് മാസത്തിലെ  എല്ലാം കൂടി കൂട്ടി ദേ കിടക്കണ്  

ഇന്നാണ് കാവിലെ മത്സരം

ഇന്നാണ് ആറ്റിന്‍കര കാവില്‍ കൊടിയേറുന്നത്. ആറ്റിന്‍കര ദേശത്തെ കക്കുന്ന, വിളിച്ചാല്‍ വേലിപ്പുറത്തുള്ള മൂദേവിയാണ് കാവിലെ പ്രതിഷ്ട. ഇക്കണ്ട ജനങ്ങളുടെ മുഴുവന്‍ സംരക്ഷണവും, മൂദേവിയെ ഒറ്റക്ക് ഏല്‍പ്പിക്കുന്നത് മനുഷ്യത്വമല്ലല്ലോ. അത് കൊണ്ട് മൂദേവിക്കൊരു കൈ-താങ്ങായി ദേവസ്വം രൂപികരിച്ചു. മൂദേവി അരുളും ദേവസ്വം അനുസരിക്കും, അതാണ്‌ സങ്കല്‍പം. തികച്ചും ജനാധിപത്യപരമായാണ് ദേവസ്വംബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത്. പൂരത്തിന്‍റെയന്ന് നാട്ടുകാരോരുത്തരും കാണിക്കയിട്ടതിന് ശേഷം കിണറ്റിന്‍ കരയിലെത്തി പ്രാര്‍ഥിക്കണം. അപ്പോള്‍ ഭക്തരുടെ ഇംഗിതം മൂദേവി ടെലിപതി വഴി വായിച്ചെടുക്കും. രോഗികളും, എന്‍ ആര്‍ ഐക്കാരും കാണിക്ക കാവിലെത്തിച്ചാല്‍ മതിയാവും. സൂര്യാസ്തമയത്തോട്‌ കൂടി കിണറിന്‍റെ മുഖം ചെമ്പട്ട് കൊണ്ട് മൂടും, പിറ്റേന്ന് രാവിലെ പട്ട് മാറ്റുമ്പോള്‍, വിരിഞ്ഞത് ആമ്പല്‍പൂവാണെങ്കില്‍ ചെങ്കോട്ടക്കാര്‍ക്ക് ഭരിക്കാം. അല്ല നീലതാമരയാണെങ്കില്‍ നെട്ടോട്ടക്കാര്‍ക്ക്. ദേശത്ത് വേറെയും കുടുംബക്കാരും, അവര്‍ക്കൊക്കെ വെവ്വേറെ പൂക്കളുമുണ്ട്. പക്ഷെ നാളിതുവരെയായിട്ടും മറ്റൊന്നും വിരിഞ്ഞ ചരിത്രമില്ലാത്തത് കൊണ്ട് കൂടുതല്‍ ഡീറ്റയില്‍സിലേക്ക് പ

പ്രോജെക്റ്റ്‌ മാനേജ്‌മന്റ്‌ (ഐ.ടി) – എത്തിനോട്ടം

അഭിപ്രായങ്ങള്‍ ഇതെഴുതിയ സന്തോഷിനെ അറിയിക്കുക്ക.  http://santhoshj.com/project-management-for-dummies/ ഇത് വായിച്ച്  ഇഷ്ട്ടപെട്ടാല്‍ ഇത് കൂടി വായിക്കൂ:  ആപ്പ്‌ റൈസല്‍ ചിന്തകള്‍ (Appraisal)

Good Morning Mumbai!

A student diploma film directed by Rajesh Thakare and Troy Vasanth from the National Institute of Design, Ahmedabad. 

കൈപ്പത്തി

പുറത്ത് നിര്‍ത്താതെ നിലവിളിക്കുന്ന ഫയര്‍ അലാറം കേട്ടിട്ട് പേടിയൊന്നും തോന്നിയില്ല. ആവശ്യമുള്ളപ്പോഴൊന്നും  ഒരലാറവും മുന്നറിയിപ്പ് തന്നിട്ടില്ല, ഇതും മോക്ക്‌ ഡ്രില്ലാവാനെ തരമുള്ളൂ. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. അരികെയുള്ളോരു  മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു.  സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം കൂടുമ്പോള്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരമാണ്, അതവര്‍ നന്നായി ആഘോഷിക്കുന്നുമുണ്ട്. കമ്പനിയില്‍ പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. മീനസൂര്യനോട് കെറുവിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകിലും.

ആലായാല്‍ തറ വേണം - കാവാലം

ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം ആലിന്നു ചേര്‍ന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം കുളിച്ചു ചെന്നകം പൂക്കാന്‍ ചന്ദനം വേണം

അതിര് കാക്കും മലയൊന്നു തുടുത്തേ

അതിര് കാക്കും മലയൊന്നു തുടുത്തേ... തുടുത്തേ... തക തക താ... അങ്ങ് കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില് പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ, തക തക താ...

സൂപ്പര്‍ മൂണ്‍

പൂര്‍ണ്ണ ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയുമായി ഏറ്റവും അടുത്ത് വരുമ്പോള്‍ ആണ് സൂപ്പര്‍ മൂണ്‍ കാണുവാന്‍ കഴിയുന്നത്. സാധാരണ പൂര്‍ണ്ണ ചന്ദ്രനെ അപേക്ഷിച്ച് 30% കൂടുതല്‍ പ്രകാശിക്കുന്നതും, 14% വലുതുമായിരിക്കും സൂപ്പര്‍ മൂണ്‍ . ശരാശരി ഒരു വര്‍ഷത്തില്‍ അഞ്ചു തവണ ഇത് സംഭവിക്കും. ഈ സമയത്ത് വേലിയേറ്റം, പ്രക്ഷുബ്ധമായ കടല്‍ എന്നിവയൊക്കെ സംഭവിക്കാവുന്നതാണ്. പക്ഷെ അപകടകരമായ നിലയിലുള്ള ഒരു പ്രകൃതി ക്ഷോഭത്തിന് ഇതൊരു കാരണമായിയെന്നതിന് ശാസ്ത്രീയമായി തെളിവുകള്‍ ഇല്ല. 

എങ്ങനെ ജയിക്കുമെന്നാണു പറയുന്നത് - നെയ്യാറ്റിൻകരയിൽ?

അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറി മാറി ഭരിക്കാം എന്ന ധാര്ഷ്ട്ട്യത്തിനു ഒരു ഷോക്ക്‌ ട്രീറ്റ്മെന്റ് കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എങ്ങനെ ജയിക്കുമെന്നാണു പറയുന്നത് - നെയ്യാറ്റിൻകരയിൽ?