പുറത്ത് നിര്‍ത്താതെ നിലവിളിക്കുന്ന ഫയര്‍ അലാറം കേട്ടിട്ട് പേടിയൊന്നും തോന്നിയില്ല. ആവശ്യമുള്ളപ്പോഴൊന്നും ഒരലാറവും മുന്നറിയിപ്പ് തന്നിട്ടില്ല, ഇതും മോക്ക് ഡ്രില്ലാവാനെ തരമുള്ളൂ. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. അരികെയുള്ളോരു മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം കൂടുമ്പോള്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരമാണ്, അതവര്‍ നന്നായി ആഘോഷിക്കുന്നുമുണ്ട്. കമ്പനിയില്‍ പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. മീനസൂര്യനോട് കെറുവിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകിലും.
പണ്ട് എന്തെങ്കിലുമൊരു ജോലി തട്ടികൂട്ടാനുള്ള തത്രപ്പാടില്‍, ഫയര്‍മാന്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്സിന് തലവെച്ച് കൊടുത്തിട്ടുണ്ട്. ഇപ്പോഴോര്‍ക്കുമ്പോള്‍ അതെല്ലാം കഴിഞ്ഞ ജന്മത്തിലെന്ന പോലെ, മറന്ന് മങ്ങിയ ചില ഓര്‍മ്മകള്‍ മാത്രം. ആ കോഴ്സ് തീരാനൊരു മാസം ബാക്കിയുള്ളപ്പോഴാണ്, നാട്ടില്‍ തന്നെ റിഫൈനറിയില്‍ ജോലി ശെരിപ്പെട്ടത്. കോഴ്സ് പൂര്‍ത്തിയാക്കാതെ നിര്‍ത്തേണ്ടി വന്നതില്‍ വലിയ വിഷമം തോന്നിയിരുന്നുവന്ന്. ജീവിതത്തിലും ജോലിയിലും ഒരിക്കലും ഉപയോഗിക്കേണ്ടി വരാത്ത പാഠങ്ങളാണ് അതുവരെയും പഠിച്ചതെന്ന് പിന്നീടാണ് മനസ്സിലായത് . ബോയിലര്‍ റൂമിന്‍റെ തൊട്ട് പുറത്തുള്ള കസേരയില്‍ ചിന്തകളെ നായാട്ടിനയച്ചു കൊണ്ട് ദിവസവും എട്ട് മണിക്കൂര്‍ തള്ളിനീല്‍ക്കാനാരും പഠിപ്പിക്കാതെ തന്നെ ശീലിച്ചു. ഒരോ മണിക്കൂര്‍ ഇടവിട്ട് ബോയിലര്‍ റൂമില്‍ കേറി വിവിധതരം മാപിനികളിലെ അളവുകള്‍ രെജിസ്റ്ററില്‍ അടയാളപ്പെടുത്തണം. പരമാവധി അഞ്ച് മിനിറ്റ് തികച്ച് വേണ്ട ഇത് ചെയ്യാന്‍, പത്ത് മിനിറ്റിലധികം ബോയിലറിന്‍റെ ചൂടും അതിജീവിച്ചവിടെ നില്‍ക്കാനുമാവില്ല
വിറയ്ക്കുന്ന മൊബൈല്‍ ഫോണാണ് സ്ഥലകാലബോധം തിരികെ നല്‍കിയത്. ബാബുവാണ് വിളിക്കുന്നത്, അവന്‍ ജോലിക്കെത്തി കാണും. എന്നെയവിടെ കാണാത്തതു കൊണ്ടുള്ള വിളിയാണ്. മൂന്ന് വര്‍ഷം മുമ്പ് വാങ്ങിച്ച ഫോണില്‍ ഇപ്പോള്‍ ഇടി വെട്ടുന്ന ശബ്ദത്തില്‍ അലറിയാലേ അപ്പുറത്തെന്തെങ്കിലും കേള്‍ക്കൂ! നന്നാക്കാന്‍ കൊണ്ട് പോയപ്പോള്‍ കടയിലെ പയ്യന്‍റെ വക ഒരുപദേശം. "മാറ്റിക്കളയ് സാറേ, ഇതിനി നന്നാക്കണ കാശ് കൊണ്ട് പുതിയൊരെണ്ണം വാങ്ങിക്കാം". കഴിഞ്ഞ മുപ്പതു വര്‍ഷമായി പണിമുടക്കാത്തൊരു ബോയിലറിന്‍റെ കനിവില്‍ തീര്‍ത്ത ജീവിതമാണ് എന്‍റെതന്ന് അവനറിയില്ലല്ലോ. അവന്‍റെ ഉപദേശമവിടെ തന്നെയുപേഷിച്ച് ഫോണുമായി തിരിച്ചു പോന്നു. ഫയര്‍ എക്സ്റ്റിഗ്ഷറില്‍ നിന്നുയര്‍ന്ന പുകയും, ശബ്ദവും എന്നെ വീണ്ടും അസംബ്ലി പോയന്‍റിലേക്ക് കൂട്ടി കൊണ്ട് വന്നു. ഫയര്‍ എക്സ്റ്റിഗ്ഷര്‍ പ്രവര്‍ത്തിപ്പിച്ച് കാണിച്ചതോട് കൂടി, ഡ്രില്‍ നാടകത്തിന് തിരശീല വീണു. ലിഫ്റ്റില്‍ ഉണ്ടായേക്കാവുന്ന തള്ളല്‍ മുന്നില്‍ കണ്ട്, എല്ലാവരും അങ്ങോട്ട് പാഞ്ഞു. ബാബുവിനെ വിളിച്ചു, അടുത്ത ഷിഫ്റ്റില്‍ വീണ്ടും ഞാന്‍ തന്നെ വരുമെന്നറിയിച്ചു. അടുത്ത ഞായറാഴ്ച, ഒഴിവാക്കാന്‍ പറ്റാതെ പോയൊരു കല്യാണം കൂടാന്‍ വേണ്ടിയുള്ള അഡ്ജസ്റ്റ്മെന്ടുകളാണ്. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവന് ശെനിയോ, ഞായറോ, പകലോ, രാത്രിയോ ഇല്ലെന്ന് കല്യാണം വിളിക്കുന്നവന് അറിയേണ്ട കാര്യമില്ലല്ലോ
ഇവിടെയിപ്പോള്‍ ശേഷിക്കുന്നത് ഞാനും, കാറ്റ് പോയ ആ ഫയര്‍ എക്സിറ്റിഗ്ഷറും മാത്രം. ഇത് പോലെയൊരു ഫയര്‍ എക്സിറ്റിഗ്ഷര്‍ ആയിരുന്നു ആറ് മാസം മുന്‍പ് വരെ ഞങ്ങളുടെ ബോയിലര്‍ റൂമിന്‍റെ ഡോര്‍ സ്റ്റോപ്പര്‍. മീറ്റര്‍ റീഡ് ചെയ്യാന്‍ ബോയിലര്‍ റൂമിലേക്ക് കേറുമ്പോള്‍ അകത്ത് ആളുണ്ടെന്നറിയിക്കാന്‍ ഫയര്‍ എക്സിറ്റിഗ്ഷര്‍ എടുത്ത് വക്കണമെന്നത്, കൂട്ടത്തിലെ കാരണവരായ വര്‍ഗീസേട്ടന്‍ കൊണ്ടുവന്ന നിയമമാണ്.
ഗേറ്റിലേക്ക് നടക്കുമ്പോള്‍, ഓഡിറ്ററുമായി ചെയര്‍മാന്‍റെ കാര്‍ ഗസ്റ്റ്ഹൌസില്‍ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടു. ഇത്തവണ എങ്ങിനെയും ആരോഗ്യ-സുരക്ഷക്കുള്ള ദേശിയ പുരസ്‌കാരം വാങ്ങിക്കുമെന്ന വാശിയിലാണ് ചെയര്‍മാന്‍. ഒരാഴ്ച്ചയായി ഹിന്ദിക്കാരനായ ഓഡിറ്റര്‍ എത്തിയിട്ട്. കാറ് പോയതിന് തൊട്ട് പുറകിലായി ജോസും അവിടേക്കെത്തി. ജോസാണ് ഇപ്പോള്‍ ഗസ്റ്റ്‌ഹൗസിന്‍റെ കെയര്‍ടെയ്കര്‍. ജോസിനെ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടാണ്, രാമേട്ടന്‍ റിട്ടയര്‍ ചെയ്ത ഒഴിവില്‍ ഗസ്റ്റ്‌ഹൗസിലേക്ക് മാറ്റിയത്. കാണാതിരിക്കാനും, കേള്‍ക്കാതിരിക്കാനും, പറയാതിരിക്കാനുമുള്ള അവന്‍റെ കഴിവ് ചെയര്‍മാനും അറിയാവുന്നതാണല്ലോ.
"എങ്ങനെ ഉണ്ട് ജോസേ ഓഡിറ്റര്‍?"
"ആദ്യത്തെ പുകിലൊക്കെ കണ്ടപ്പോള്‍ ഞാന്‍ കരുതി ഇത്തവണത്തെ അവാര്‍ഡ് ഗോപിയാവുമെന്ന്. ചെയര്‍മാന്‍ എന്ത് മറിമായം ചെയ്തിട്ടാണാവോ, മൂന്നാം പക്കം ഓഡിറ്റര്‍ ഫ്ലാറ്റ്. ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്നലെ തന്നെ അയച്ചു കഴിഞ്ഞു. സംഗതി ഓക്കെയാണെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ ഇത്തവണത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ-സുരക്ഷ അവാര്‍ഡ് നമുക്ക് തന്നെ കിട്ടും ചേട്ടാ. ഞാനീ പറഞ്ഞതൊന്നും വേറെയാരും അറിയണ്ട"
കൂടുതല്‍ നേരം സംസാരിക്കുന്നതിലെ അപകടം മണത്തിട്ടാവണം, കാന്റീനില്‍ എന്തോ പണിയുണ്ടെന്നും പറഞ്ഞ് ജോസ് പോയി.
ഇങ്ങിനെയും കാണുമോ സഹോദരന്മാര്‍, വര്‍ഗീസേട്ടന്‍റെ പോലെയേ അല്ല ജോസ്! ഞാന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍, ഇവിടത്തെ ഏറ്റവും സീനിയറായിരുന്നു വര്‍ഗീസേട്ടന്‍. മൂക്കുമ്പോള്‍ കിട്ടുന്ന ഉദ്യോഗകയറ്റങ്ങള്‍, കൂടുതല്‍ പണിയോ പണമോ വേണ്ടെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു പതിവ്. കുട്ടികളില്ലാത്ത വിഷമമാണ് വര്‍ഗീസേട്ടനെ ഇങ്ങനെ അലസനാക്കിയതെന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇന്‍വെസ്റ്റ്‌മെന്‍റ് എന്ന വാക്ക് പോലും എന്താണെന്നറിയാത്തത് കൊണ്ട് പൈസക്കൊരിക്കലും മുട്ടുണ്ടായിരുന്നില്ല. പ്രേമിച്ച പ്രേമയെ വിവാഹം കഴിച്ചു. അതോടെ രണ്ട് കൂട്ടര്‍ക്കും ബന്ധുശല്യമില്ലാതായി. ഒളിച്ചും പാത്തും ബന്ധം മുറിയാതെ സൂക്ഷിച്ചിരുന്ന ഏക ബന്ധു, വല്ലപ്പോഴും നാട്ടില്‍ നിന്നെത്തിയിരുന്ന ഈ ജോസാണ്. നാളെ പ്രേമക്കൊരാവശ്യം വന്നാലുപകരിക്കാന്‍ എന്തെങ്കിലും കരുതണമെന്നുള്ള ഉപദേശത്തിന്, ചിരിയായിരുന്നു എപ്പോഴും മറുപടി. ഒരാളായി ഈ ലോകത്ത് തുടരേണ്ടന്നവര്‍ അന്നേ തീരുമാനിച്ചിരിക്കണം.
ആ നശിച്ച ദിവസത്തെയോരോ നിമിഷവും ഇന്നും കണ്‍മുന്‍പിലുണ്ട്. അന്ന് ഞാന്‍, ജോലിക്കെത്താന്‍ അല്‍പ്പം വൈകി. കമ്പനി ഗേറ്റിന്‍റെയടുത്തെത്തിയപ്പോള്‍ ഡ്യുട്ടിയിലുണ്ടായിരുന്ന വര്‍ഗീസേട്ടനെ വിളിച്ച് പൊയ്ക്കോളാന്‍ പറഞ്ഞു. ഓഫിസിലെത്തിയപ്പോള്‍ അളവുകളെല്ലാം വര്‍ഗീസേട്ടന്‍ രെജിസ്റ്ററില്‍ എഴുതി വച്ചിട്ടുണ്ട്. നല്ല വിശപ്പ്, വേഗം തന്നെ ബോയിലര്‍ റൂം പൂട്ടി കാന്റിനിലേക്ക് പോയി. സാവധാനമാണ് തിരികെ വന്നത്. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അടുത്ത റീഡിംഗ് എടുക്കാന്‍ കേറിയപ്പോള്‍ ... ആദ്യം കണ്ടത് ബോയിലറിന്‍റെ ഭിത്തിയില്‍ ചോരയും മാംസവും ഉണങ്ങി പിടിച്ചൊരു കൈയടയാളമാണ്. പിന്നെ താഴെയല്‍പം മാറി വെന്തെരിയുന്ന വര്‍ഗീസേട്ടന്‍റെ ശവശരീരവും.
ഒറിജിനല്‍ കോലം

please adjust your blog width ..add gadjet ...i cannot read properly..i thinks it will be more good for the viewers to read smoothly.
ReplyDeleteReduced the width, hope it is readable now. Thanks
Deleteഒറ്റയിരിപ്പില്‍ വായിച്ചു പോയി. പിടിച്ചിരുത്തുന്ന കഥാകഥനം
ReplyDeleteഇനിയെനിക്ക് ചത്താലും മതി
Deleteകഥയുടെ അവസാന പാര വ്യക്തമായില്ല.
ReplyDeleteവായിച്ചതിന് നന്ദി ഉദയപ്രഭന്‍. താഴെ കമെന്റില്‍ ഞാന്‍ അവസാനത്തെ പാരഗ്രാഫ് ഒന്ന് കൂടി വിശദീകരിച്ചിട്ടുണ്ട്. അവസാനം വ്യക്തമാവാതെ പോയത് എന്‍റെ പരിചയക്കുറവ് കൊണ്ടാണ്, മനപൂര്‍വ്വമായ ഒരു ശ്രമം ആയിരുന്നില്ല. :)
Deleteആരിഫിക്കയുടെ കമന്റ് കാരണം ഒന്നൂടി വായിച്ചു, അവസാനം മനസ്സിലായില്ല. പക്ഷെ അവതരണം ഇക്ക പറഞ്ഞ കഥാകഥനം നന്നായിട്ടുണ്ട്. ആശംസകൾ.
ReplyDeleteനന്ദി മണ്ടൂസന്‍. താഴെ കമെന്റില്‍, അവസാനത്തെ പാരഗ്രാഫ് ഒന്ന് കൂടി വിശദീകരിച്ചിട്ടുണ്ട്.
Deleteഒരു സ്ട്രെട്ച്ചിംഗ് പോലെ തോന്നുന്നുണ്ട് കഥക്ക് .കഥ പറയാനറിയാം .പക്ഷെ ഒരു പാട് മിനുക്കണം .സാങ്കേതികമായ വിശദവിവരങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം ..ഇനിയുമുണ്ട് ട്രിക്സ് ആന്‍ഡ് ടിപ്സ് .അതൊക്കെ പറഞ്ഞു തരാനേ ,,,..ചെലവുണ്ട് ...
ReplyDeleteസ്ട്രെച്ചിംഗ്, കഥക്ക് ആവശ്യമില്ലാത്ത ഒരു പാട് ഭാഗങ്ങള്‍ , കൂതറ ഭാഷ ഇതൊക്കെ എനിക്കും തോന്നിയിരുന്നു, പക്ഷെ അതൊക്കെ ഒഴിവാക്കി എഴുതിയാല്‍ ഞാന്‍ സിയാഫായി പോവില്ലേ. :)
Deleteപിന്നെ ചെലവ്, ഇമ്മിണി പുളിക്കും. പെറ്റ തള്ളക്ക് കൊടുത്തിട്ടില്ല, പിന്നെയല്ലേ
അശ്രദ്ധയും, കേടായ ലോക്കും കാരണം ബോയിലര്‍ റൂമിലകപ്പെട്ട് ഒരാള്‍ മരിച്ച കാര്യം, അവിടെ ജോലി ചെയ്തിരുന്നൊരാള്‍ പറഞ്ഞതാണ്. ഇതിനു ശേഷം മൂന്ന് നാല് മാസത്തിനുള്ളില്‍ അതേ കമ്പനിക്ക് എന്തോ വലിയ Health & Safety അവാര്‍ഡ് കിട്ടിയത് പേപ്പറില്‍ വായിച്ചിരുന്നു. സംഭവം അത്രയേ ഉള്ളൂ, ബാക്കിയെല്ലാം കഥ പറയനറിയാത്തത് കൊണ്ടും, എന്‍റെ വിവരം വിളമ്പാനുപയോഗിച്ചത് കൊണ്ടും പറ്റിയതാണ്.
ReplyDeleteഅവസാനത്തെ പാരഗ്രാഫില്‍ മനസ്സിലാവാത്തത് എന്തായിരുന്നു?
1. റീഡിങ്ങ് എടുത്ത് കഴിഞ്ഞ വര്‍ഗീസേട്ടന്‍ വീണ്ടും ബോയിലര്‍ റൂമില്‍ കേറിയതെന്തിനായിരുന്നു എന്നതാണെങ്കില്‍ - എനിക്കും അതറിയില്ല.
2. എന്ത് കൊണ്ട് വര്‍ഗീസേട്ടന്‍ ഫയര്‍ എക്സിറ്റിഗ്ഷര്‍ എടുത്ത് വച്ചില്ല? - അശ്രദ്ധയും, സുരക്ഷയോടുള്ള അലംഭാവവും.
3. എന്ത് കൊണ്ട് ബോയിലര്‍ റൂം പൂട്ടുന്നതിന് മുമ്പ് ആളകത്തില്ല എന്നുറപ്പ് വരുത്തിയില്ല? - അശ്രദ്ധയും, സുരക്ഷയോടുള്ള അലംഭാവവും.
2. എന്ത് കൊണ്ട് വര്‍ഗീസേട്ടന്‍ ഫയര്‍ എക്സിറ്റിഗ്ഷര്‍ എടുത്ത് വച്ചില്ല? - അശ്രദ്ധയും, സുരക്ഷയോടുള്ള അലംഭാവവും.
ReplyDelete???????
എന്തെങ്കിലും പറഞ്ഞ് രക്ഷപെടാന്‍ നോക്കുമ്പോള്‍..മൊത്തം വെട്ടിത്തിരുത്താണ്ട് വിടൂല്ലാല്ലേ :)
Deleteനന്നായി, അവസാനഭാഗം പ്രത്യേകിച്ചും, ആദ്യ പാരഗ്രാഫ് വേണ്ടിയിരുന്നില്ല..
ReplyDeleteനന്ദി സുമേഷ്, ആദ്യ പാരഗ്രാഫ് വളരെ ചെറുതാക്കി
Deleteഅവതരണം കൊള്ളാം.
ReplyDeleteഎഴുത്ത് തുടരട്ടെ.
വായിച്ചതിനും പ്രോത്സാഹനത്തിനും നന്ദി റാംജി
Deleteനല്ല രീതിയില്‍ പറഞ്ഞു...
ReplyDeleteപക്ഷെ കഥയുടെ മെയിന്‍ പോര്‍ഷന്‍ ലാസ്റ്റ് പാരയില്‍ ഒതുങ്ങിപ്പോയോ എന്നൊരു ഡൌട്ട്..
കാദു പറഞ്ഞതിനോട് യോജിക്കുന്നു
Deleteഓരോരോ തോന്നലുകളെന്നല്ല ഒാരോ പ്രാന്തുകള്‍ എന്ന് പറയേണ്‌ടി വരുമല്ലോ പ്രവീ... എന്തായാലും പോസ്റ്റില്‍ പറഞ്ഞതത്രയും നിത്യ ജീവിതത്തില്‍ ഒാരോരുത്തരും അനുഭവിക്കുന്നത് കണ്‌ട് കൊണ്‌ടിരിക്കുന്നത്... അത് കൊണ്‌ട് തന്നെ എനിക്ക് പ്രാന്താണെന്ന് ആരേലും പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല... എന്നാല്‍ ഇനി അടുത്തതിന് കാണാം... അല്‍പം വൈകി ക്ഷമിക്കുക... :)
ReplyDeleteവട്ടാണല്ലേ ?
DeleteDear Roshan,
ReplyDeleteIt's a different theme and unknown field to me. It's so touching. Normally I avoid reading such posts that take away my sleep!
Experience shared touches readers' minds.
Good Night!
Sasneham,
Anu
Thank you Anupama for your support and encouraging words
Deleteറോഷന്‍, ചില്ലറ എഡിറ്റിംഗ് നടത്തിയാല്‍ തകര്‍ക്കും. അപകടത്തിന് ഒരു വിശ്വാസ്യത കുറവുണ്ട്. ഇത്തരം ഷിഫ്ട് ഡ്യൂട്ടികള്‍ നേരിട്ടു ഹാന്‍ഡ് ഓവര്‍ ചെയ്യുകയല്ലേ പതിവ്? ഫോണിലൂടെ..... ഇല്ല... അത് പതിവില്ല..
ReplyDeleteഎങ്കിലും, ശൈലി എനിക്കിഷടപ്പെട്ടു!
അഭിനന്ദനങ്ങള്‍!
വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി ബിജു. ഒരു കഥ മെനയാനുള്ള ഭാവനാവിലാസമുള്ള ആളൊന്നുമല്ല ഞാന്‍. പക്ഷെ ബിജു പറഞ്ഞതിനോട് യോജിക്കുന്നു, ഫോണിലൂടെ ഹാന്‍ഡ് ഓവര്‍ ചെയ്യുന്ന പതിവ് അവിടെയുമില്ലായിരുന്നു. പതിവ് തെറ്റിച്ചൊരു ദിവസം ചെറിയൊരു അശ്രദ്ധ മൂലം വന്നൊരു കൈപിഴയെന്നു പറഞ്ഞാലും... ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ടല്ലേ? :) ശെരിയാക്കാന്‍ ശ്രമിക്കാം പിന്നീട്...
Delete