Skip to main content

Posts

Showing posts from October, 2011

പരംപുജ്യ സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജിന്റെ മുത്ത്‌ മൊഴികള്‍

വിദ്യാഭാസം ഒരു കുറവ് ആയി കാണുന്ന ഈ സ്വാമികളില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്ക വയ്യ. പക്ഷെ പലപ്പോഴായി, പല ഇടങ്ങളില്‍ ഈ ദേഹം  നടത്തിയ ആരോഗ്യ വിദ്യാഭാസ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കേരളത്തില്‍ പലയിടത്തും സ്വാമികള്‍ക്ക് ഒരു പാട് അനുയായികള്‍ ഉണ്ടത്രേ. അവകാശ വാദം തെറ്റല്ല എന്ന് തോന്നുന്നത്  ഇങ്ങേര്‍  പരം പുജ്യ സ്വാമി നിര്മാലനന്ദ ഗിരി മഹാരാജ് തുടങ്ങി വെച്ച മൈദാ-പൊറോട്ട വിരുദ്ധ കാമ്പയിന്‍ എല്ലാം സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ ഒരു ആഘോഷം ആയിരുന്നു. ചിന്തയുടെ സ്വാതന്ത്ര്യം ആണ് നാം ആദ്യം നേടേണ്ടത്. കൂടുതല്‍ പറയുന്നില കേള്‍ക്കൂ സ്ടാടിസ്ടിക്സും, കെമിസ്ടിയും, ഫിലോസോഫിയും എല്ലാം കൊണ്ട് സമ്പന്നം ആയ മൊഴി മുത്തുകള്‍ വിദ്യാഭ്യാസവും പണവും ഉണ്ടായാല്‍ ജീവിക്കുനത് യാതൊരു വിധത്തിലും മര്യാദ അല്ല 99% പേരും ചികിത്സിക്കാന്‍ പോകുന്നത് അന്യരെ കാണിക്കാന്‍ വേണ്ടി ആണ് നിങ്ങളുടെ മക്കളെയും മാതപിതാക്കളെയും ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുന്നത് അവരുടെ രോഗം മാറാന്‍ അല്ല, ആളുകളെ കാണിക്കാന്‍ ആണ് പത്തു മുപതു കൊല്ലത്തെ ഡോക്ടര്‍ ആവാന്‍ ഉള്ള വിദ്യാഭ്യാസം പഠിപ്പിക്കുന്നത്‌ മറ്റുള്ളവരെ എങ്ങിനെ പ

മഞ്ഞില്‍ വിരിഞ്ഞ കളകള്‍

എന്തിന് കൃഷി ചെയ്യണം

ഇളവ്‌ കൊടുക്കേണ്ടത് ഉപഭോക്താവിനാണോ കര്‍ഷകനാണോ? അരിക്ക് വില കൂടുമ്പോള്‍ കോഴിയും മുട്ടയും കഴിക്കാന്‍ ഉപദേശിക്കുന്ന ഭക്ഷ്യ മന്ത്രിയുടെ നാടാണ് നമ്മുടേത്. ഇവരില്‍ നിന്നും വോട്ട് ബാങ്ക് ലക്‌ഷ്യം വെച്ചുള്ള രണ്ടു രൂപ അരി പോലെ ഉള്ള കയ്യടി വാങ്ങല്‍ പദ്ധതികളെ പ്രതീക്ഷികേണ്ടത് ഉള്ളൂ. ചോറ് കൂടുതല്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അല്ല അരിയുടെ വില കൂടിയത്. മറിച്ച് അവയുടെ ഉല്പാദനം കുറഞ്ഞപ്പോള്‍ ആണ്. നേരെ കിടക്കുന്ന ഈ സത്യം മനസിലാക്കാന്‍ മെനകെടാതെ കതിരില്‍ വളം ചെയ്യാന്‍ ഇറങ്ങുകയാണ് മാറി മാറി വരുന്ന നാറികള്‍. എങ്കിലും ഇത്തരം പദ്ധതികളുടെ ന്യായവും, അതുണ്ടാക്കുന്ന ദൂര വ്യാപകമായ പ്രത്യഗതങ്ങളും വേണ്ട വിധത്തില്‍ പഠിച്ചില്ലെങ്കില്‍, നാളെ കരഷകര്‍ കൃഷിഭൂമി തര്ശായി ഇട്ടു റേഷന്‍ കടയില്‍ രണ്ടു രൂപ അരിക്ക് ക്യു നിക്കുന്നത് കാണേണ്ടി വരും. എത്ര നാള്‍ നമ്മുക്ക് രണ്ടു രൂപയ്ക്കു അരി കൊടുക്കാന്‍  കഴിയും, വൈകും തോറും തിരുത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരും. ന്യായമായ വില കര്‍ഷകന് കിട്ടാന്‍, വ്യവസായ അടിസ്ഥാനത്തില്‍ വന്‍തോതില്‍ കൂട്ടായി കൃഷി ചെയ്യാന്‍ കരഷകനെ സര്‍ക്കാര്‍ സഹായിക്കട്ടെ. ഉല്പാദനം വര്‍ധിപ്പിച്ചിട്ടു വിലകയറ

തീവ്രവാദിയുടെ മനുഷ്യാവകാശം

"Mere membership of a banned organisation does not make a person criminal unless he or she resorts or incites people to violence, the Supreme Court has ruled" http://taxguru.in/general-info/mere-membership-of-banned-organisation-not-a-crime-supreme-court.html http://malayalam.webdunia.com/newsworld/news/keralanews/1110/14/1111014004_1.htm ആരാണ് തീവ്രവാദി? ആര് ആര്‍കൊക്കെ ആണ് തീവ്രവാധിപട്ടം ചാര്‍ത്തി കൊടുത്തിട്ടുള്ളത്? ഒരാളെ നിയമാനുസരണം നശിപ്പിക്കണം എന്നുണ്ടെങ്കില്‍ ആദ്യം അയാളെ തീവ്രവാദി ആക്കൂ. തീവ്രവാദികള്‍ മനുഷ്യര്‍ അല്ല, അവര്‍ ഒരു മാനുഷീക പരിഗണനയും അര്‍ഹിക്കുന്നില്ല. അവരുടെ ചോദ്യങ്ങള്‍ക്ക് നമ്മുക്ക് കയ്യില്‍ ഉത്തരങ്ങള്‍ ഇല്ല. അവരുടെ രോദനങ്ങള്‍ ഒരു പത്രവും കേള്‍ക്കില്ല, അവരുടെ നിലനില്‍പ്പ് നമ്മുടെ വ്യവസ്ഥിതിക്കും അതിന്റെ കാവല്‍ ഭടന്മാര്‍ക്കും ഭീഷണി ആണ്. പ്രതികരിക്കാന്‍ പേടിയുള്ള, അതിനു സമയം ഇല്ലാത്ത ഈ സമൂഹമോ? ആരും വരില്ല ഇവരുടെ സംരക്ഷണത്തിന്. അവരെ തീവ്രവാദി ആക്കുന്നതിലൂടെ അവരുടെ വായ് മൂടികെട്ടാം, അവരുടെ ചിന്തകളെ കൂട്ടിയിട്ട് കത്തിക്കാം. ഇവരെ കൊല്ലാന്‍ ക

The horrifying silence of night

രാത്രിയുടെ നീലിമയില്‍ പ്രകൃതിക്ക് വന്യമായ ഒരു ഭംഗിയാണ്. ഒരു ഭയങ്കര ഭംഗി! ഒറക്കെ പാട്ട് പാടാതെ ഒറ്റയ്ക്ക് നില്‍കാന്‍ ഇപ്പോഴും പേടിയാണ്. ഇലയുണങ്ങിനില്‍ക്കും മരമേ, പൂത്തതാണെന്നു കരുതി ദൂരെനിന്നൊരാള്‍ നിന്നെ മനസ്സില്‍ പകര്‍ത്തി കൊണ്ടുപോയിട്ടുണ്ട്‌ മരിക്കുംവരെ അയാളിലുണ്ടാകും പൂത്തപടിതന്നെ നീ അയാളില്‍നിന്നു കേട്ട്‌ മറ്റുള്ളവരും കൂടുതല്‍ പൂക്കളോടെ നിന്നെ സങ്കല്‍പ്പിക്കും വീരാന്‍ കുട്ടി എന്തുചെയ്തിട്ടാണ് വരിവരിയായി വെയിലത്തു നിര്‍ത്തിയിരിക്കുന്നത് ഈ മരങ്ങളെ? പിറന്നപടി മഴയത്ത് കൂസലില്ലാതെ നിന്നു കുളിച്ചു കാറ്റിന്റെ കൈകളില്‍ പിടിച്ച് കാമകലയില്‍ എന്നപോലെ ഉടല്‍ കുലച്ച് നൃത്തം വെച്ചു നിന്നിടത്തുനിന്ന് അനങ്ങാന്‍ വിടാതെ വളര്‍ത്തിയതാണ് പഠിയ്ക്കട്ടെവീരാന്‍ കുട്ടി 

International heritage animal

http://www.hindustantimes.com/Elephants-to-be-declared-national-heritage-animal-says-Ramesh/Article1-594289.aspx കൊരങ്ങനെ അന്തര്‍ദേശീയ പൈതൃക മൃഗം ആയി പ്രഖ്യാപിക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

വാര്‍ത്തകള്‍ കൂട്ടി വായിക്കുമ്പോള്‍

"എയര്‍ഇന്ത്യ ദുബായ്, ഷാര്‍ജ സെക്ടറില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എ-321 ഇനത്തില്‍പ്പെട്ട പുത്തന്‍ വിമാനങ്ങള്‍ പിന്‍വലിക്കുന്നു. പകരം 25 വര്‍ഷം പഴക്കമുള്ള എ-320 വിമാനങ്ങള്‍ പറപ്പിക്കാനാണ് നീക്കം. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന പുതിയ എ-321 വിമാനത്തില്‍ യാത്രക്കാര്‍ക്ക് 30 കിലോയുടെ ലഗ്ഗേജും ഏഴ് കിലോയുടെ ഹാന്‍ഡ്ബാഗും കൊണ്ടുപോവാം. യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് പുതിയ എ-321 വിമാനം മാറ്റി 320 ആക്കുന്നതെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ വിശദീകരണം." http://www.mathrubhumi.com/story.php?id=224364 വിവരാവകാശ നിയമ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര മന്ത്രിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയതനുസരിച്ചു  വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലാണ് മന്ത്രിസഭയിലെ പണക്കാരന്‍! അദ്ദേഹം  2009ല്‍ തെരഞ്ഞെടുപ്പിനു മത്സരിച്ച അവസരത്തില്‍ ഇലക്ഷന്‍ കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നത്, അദ്ദേഹത്തിന്‌ 79 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നു എന്നാണ്. 2011ല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്  വെളിപ്പെടുത്തിയ പ്രകാരം, അദ്ദേഹത്തിന്റെ സ്വത്ത് 122 കോടി രൂപയാണ്. 28 മാസം കൊണ്ട് അദ്ദേഹത്തിന്‌ 43 കോടിയുടെ സ്വത്ത് കൂടുതലായി

No man is an island, entire of itself; every man is a piece of the continent

No man is an island, entire of itself; every man is a piece of the continent.

Colorful Childhood Days

നിറമുള്ള ബാല്യം

ഗദ്ദാഫി ശരിയോ തെറ്റോ

സ്വന്തം ദേശത്തിന്‍റെ അതിരുകള്‍ക്ക് പുറത്തു ഒരൊറ്റ ആഫ്രിക്കയെ സ്വപ്നം കണ്ട ഒരു ഭരണാധികാരി.. സ്വന്തം ജനതയെ ബോംബ്‌ ചെയ്തവന്‍... പാശ്ചാത്യ അധിനിവേശങ്ങളെ തന്റേടത്തോടെ ചെറുത്‌ നിന്നവന്‍... ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷ്കരുണം നിഷേധിച്ചവന്‍... ഫലസ്തീന്‍കാരുടെ സമരത്തിനെ ശക്തമായി പിന്തുണചവന്‍... അവസാനം മറ്റു പലരെയും പോലെ തെരുവ് പട്ടിയുടെ അന്ത്യം...  മറ്റേതൊരു സാധാരണ മനുഷ്യനെ പോലെ തന്നെ കൊറേ  തെറ്റുകളുടെയും ശരികളുടെയും വൈരുധ്യങ്ങളുടെയും ആകത്തുകയാണ് അദ്ധേഹത്തിന്റെ ജീവിതം എന്ന് തോന്നുന്നു.  ഗദ്ദാഫി മരുഭൂമിയിലിരുന്ന് വിപ്ലവ തന്ത്രങ്ങൾ മെനഞ്ഞു, ഒളിപ്പോരുകൾ നടത്തി. പക്ഷെ പരാജയപ്പെട്ട പോരാട്ടങ്ങൾ നാളെ ആരും വാഴ്ത്തിപാടാന്‍ പോകുന്നില്ല. ഇനി ഉത്തരാഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ ലിബിയയുടെ ഭരണസംവിധാനം വിപ്‌ളവത്തെ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നാറ്റോ തീരുമാനിക്കും. പതിവ് പോലെ ആളും അര്‍ത്ഥവും ഉള്ളിടത് ദൈവ നീതി നടപ്പാവും.  http://www.bbc.co.uk/news/world-africa-15392189

എന്റെ ശവപ്പെട്ടിചുമക്കുന്നവരോട്

എന്റെ ശവപ്പെട്ടിചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്. എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്ത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം. മണ്ണ് മുടും മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം ദലങ്ങള്‍ കൊണ്ട് മുഖം മൂടണം രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം. പൂവിലൂടെ എനിക്കു തിരിച്ചു പോകണം, പൂവിലൂടെ എനിക്കു തിരിച്ചു പോകണം. മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും. ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലൂടെ ഒളിച്ചു പോകും. ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകുക ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലോ.......... അയ്യപ്പന്‍

ONV പ്രിയ ഗാനങ്ങള്‍

ØÞ·øçÎ ÖÞLÎÞµ Èà  ÖøÆßwáÎÜVÆàÉÈÞ{¢... എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍... ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം. അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം സുഖമെഴും കയ്പ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം എന്തു മധുരമെന്നോതുവാന്‍ മോഹം ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു വെറുതെയിരിക്കുവാന്‍ മോഹം വെറുതെയിരുന്നോരാക്കുയിലിന്റെ പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്തുടരുവാന്‍ മോഹം ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു അരുതേയെന്നോതുവാന്‍ മോഹം വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.. വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.. വെറുതേ മോഹിക്കുവാന്‍ ........... മോഹം..

Photojournalism Behind the Scenes

മനസ്സു പങ്കു വച്ചു..

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു മനസ്സു പങ്കു വച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ഹിന്ദുവായീ മുസ്സൽമാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി ഇന്ത്യ ഭ്രാന്താലയമായി ആയിരമായിരം മാനവ ഹൃദയങ്ങൾ ആയുധപ്പുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ) സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ നമ്മുടെ രക്ത ബന്ധങ്ങളെവിടെ നിത്യ സ്നേഹങ്ങളെവിടെ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളൊരവതാരങ്ങളെവിടെ മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ)

Fahad Till Two Years Old