January 30, 2012

Sys.WebForms.PageRequestManagerParserErrorException: The message received from the server could not be parsed.

Message: Sys.WebForms.PageRequestManagerParserErrorException: The message received from the server could not be parsed. Common causes for this error are when the response is modified by calls to Response.Write(), response filters, HttpModules, or server trace is enabled.

If you are getting above error in a page having AJAX UpdatePanel, add the Control as a PostBackTrigger


 <asp:UpdatePanel ID="medUP" runat="server">
        <Triggers>
            <asp:PostBackTrigger ControlID="exportButton" />
        </Triggers>
        <ContentTemplate>

January 26, 2012

ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ

ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26ആം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു

January 25, 2012

വില്‍ക്കാനുണ്ട് പത്മശ്രീ


ന്നത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. അവാര്‍ഡ്‌ ലഭിച്ചതില്‍ ഉള്ള അതിയായ സന്തോഷവും ഞെട്ടലും അറിയിപ്പ് വരുന്നതിന് മുന്നേ തന്നെ പത്ര സമ്മേളനം നടത്തി അകാദമി ചെയര്‍മാന്‍ അറിയിച്ചു.

"പത്മശ്രീ അവാര്‍ഡ് സമൂഹത്തോടുള്ള ഉത്തരവാദിത്തവും കടപ്പാടും വര്‍ധിപ്പിച്ചെന്ന് ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍. സമൂഹത്തില്‍ നമ്മുടെ സ്ഥാനം എന്തെന്ന് ബോധ്യപ്പെട്ടു. ബഹുമതി ഏതു രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കിട്ടിയ അവസരമാണിതെന്നും ചെയ്ത കാര്യങ്ങള്‍ക്ക് ഒരര്‍ഥമുണ്ടായി എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു."
http://www.madhyamam.com/news/148139/120125 

ചെയ്ത കാര്യങ്ങള്‍ക്ക് ഒരര്‍ഥമുണ്ടായി  എന്ന് പ്രിയന് മനസിലായ പോലെ തന്നെ മറ്റു പലര്‍ക്കും മനസ്സില്‍ ആയി. "കടപ്പാടും വര്‍ധിപ്പിച്ചെന്ന് " പറഞ്ഞതിലൂടെ ഭാവിയില്‍ കൂടുതല്‍ മലയാളി മോയലാളിമാര്‍ക്ക് ഇത് എങ്ങിനെ തരപ്പെടുത്താം എന്ന് കൂടി പ്രിയന്‍ വിശദീകരിച്ചു തന്നു.

അടുത്ത വര്‍ഷത്തെ അവാര്‍ഡ്‌ ശ്രീമതി ശോഭ ജോണും, ശ്രീമാന്‍ ഗോവിന്ദ ചാമിയും കൂടി ചേര്‍ന്ന് ഇപ്പോഴേ ബുക്ക് ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്ത‍ ഉണ്ട്. കൂട്ടത്തോടെ വാങ്ങിക്കുന്നവര്‍ക്ക് വമ്പിച്ച ഇളവ്‌ ഉണ്ടെന്നും കേള്‍ക്കുന്നു. വിഘ്നങ്ങളൊന്നും കൂടാതെ ഉള്ള അവാര്‍ഡ്‌ ലബ്ധിക്കു ഗണേശ പൂജ നന്ന്.

സമഭാവനയോടെ എല്ലാ പൌരന്മാരെയും കാണേണ്ട  സ്റ്റേറ്റ് ഇത്തരം ഒരു അവാര്‍ഡ്‌ നല്‍കുന്നതിലെ അനൌചിത്യം ചൂണ്ടി കാട്ടി ഈ ബഹുമതി അഴീകോട് മുന്‍പ് നിരസിച്ചത് ഈ അവസരത്തില്‍ സ്മരിക്കുന്നു. അവാര്‍ഡ്‌ ജേതാക്കളെ കണ്ടെത്തുന്നത് ഒരു ഉദ്യോഗവൃന്ദം ആണത്രേ!

January 24, 2012

സുകുമാര്‍ അഴീക്കോട്


എതിരഭിപ്രായങ്ങള്‍ പലകാര്യത്തിലും തോന്നിയിട്ടുണ്ട്, പക്ഷേ, പല പ്രതിസന്ധികളിലും നമ്മള്‍ കേള്‍ക്കാനാഗ്രഹിച്ച ആ ശബ്ദമാണ് നിലച്ചിരിക്കുന്നത്....പ്രണാമങ്ങള്‍.

പ്രതികരിക്കാന്‍ അറിയാത്ത കഴിയാത്ത പലരെക്കാളും ശ്രേഷ്ടന്‍ മാഷ്‌ തന്നെ ആയിരുന്നു എന്ന് തിരിച്ചറിയുന്നു.

അഴിയാക്കോടിഴയാക്കോ
ടുഴിയാക്കോടൊഴിയാക്കോടഴീക്കോട് - കുഞ്ഞുണ്ണി മാഷ്‌

http://images.mathrubhumi.com/pdf/sukumar.pdf


January 22, 2012

How to disable instant upload of photos and videos from your android phone to google+  1. Open Google+ application on your phone
  2. Go to Settings
  3. Bottom of the page there will be a check box
    "Turn on Instant Upload"
  4. Ensure this check box is not selected 

There are dark shadows, but its lights are stronger in the contrast

മുന്‍പേ നടക്കുന്ന നിഴലുകളുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപെടാന്‍ അവന് കഴിയട്ടെ 

സ്വന്തം രൂപത്തെ
നീട്ടിയും കുറുക്കിയുമുള്ള
നിഴലിന്റെ കളിയെ
നേരമ്പോക്കെന്നു വിചാരിക്കരുത്
എന്നും ഒരാളുടെ കീഴില്‍
കഴിയേണ്ടിവരുന്നതിന്റെ സങ്കടം മറക്കാന്‍
അതു ശ്രമിക്കുന്നതാവും
വീരാന്‍ കുട്ടി

Sreenivasan @ Close encounter

ശ്രീനിവാസന്‍റെ സിനിമകള്‍ മാത്രം അല്ല, അഭിമുഖം പോലും നര്‍മ്മത്തില്‍ ചാലിച്ച സ്വയം വിമര്‍ശനങ്ങള്‍ ആണ്. അപ്രിയം ആയ സത്യങ്ങള്‍ നല്ല രീതിയില്‍ ധീരം ആയി അവതരിപ്പിക്കാന്‍ ശ്രീനിക്ക് കഴിയുന്നു. ശ്രീനിവാസനടക്കം ആരും വിമര്‍ശനങ്ങള്‍ക്കതീതര്‍ അല്ല. താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുന്നത് ഒരു തരം മാനസിക അടിമത്വം മാത്രം ആയെ കാണാന്‍ കഴിയൂ.

ശ്രീനിയുടെ വിമര്‍ശനങ്ങള്‍ വ്യക്തികള്‍ക്ക് നേരെ അല്ല, തെറ്റായ ചില പ്രവണനകള്‍ക്ക് എതിരെ ആണ്.


January 21, 2012

How to get Max value from a string

One of my table contains a column 'RefNumber' which is varchar field. Last part of the field contains a number. To get the max value of the number use below Sql.


SELECT ISNULL(MAX(CAST(RIGHT(RefNumber, CHARINDEX( '/', 
REVERSE(RefNumber)) - 1) AS INT)), 0) + 1 AS MaxRefNumber 
FROM [TABLE1] 
RefNumber
--------------
MECIT/ACT/12
EVO/ACT/IT/13
MECIT/HR/14
EVO/ACT/HR/15


The above sql will return the value 16

testing animated gif


Fadu N Shadu
ഫാദുവിന്റെയും ഷാധുവിന്റെയും ഫബി എടുത്ത കുറച്ചു ഫോട്ടോകള്‍.
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല, അതിന്റെ ഒരു വൃത്തിയും ഭംഗിയും  ഇതിന് ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഇവിടെ ഷെയര്‍ ചെയ്യുന്നു. 

January 19, 2012

Parking is an art


ഹരിഗോവിന്ദന്‍ - സ്കൂള്‍ കലോല്‍സവംചിന്തയിലെ വിശാലത കൊണ്ട് എപ്പോഴും ഹരിഗോവിന്ദന്‍ വേറിട്ട്‌ നില്‍ക്കുന്നു. വലിയ ഒരു കലാകാരനും നല്ല മനുഷ്യനും.


January 18, 2012

സ്റ്റോപ്പ്‌ സോപാ പിപാ - എലിയെ പേടിച്ചു ഇല്ലം ചുടരുത്

സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്(സോപാ)
പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് (പിപാ)

സ്വാതന്ത്രം ആയി ചിന്തിക്കാന്‍ ഉള്ള മനുഷ്യന്‍റെ കഴിവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയാത്തിടത്തോളം, ഒരു നിയമത്തിനും ഒരു ശക്തിക്കും മനുഷ്യന്റെ പ്രതികരണ ശേഷിയെ ദീര്‍ഘകാലം തളച്ചിടാന്‍ ആവില്ല.

മനുഷ്യ സമൂഹം സമസ്ത മേഘലയിലും പുരോഗമിക്കുക തന്നെ ആണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഭരണകൂട ഭീകരതയുടെയും, കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കും എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ഇന്റര്‍നെറ്റിന്റെ വായ മൂടി കെട്ടി  കെടുത്തി കളയാം എന്നത് വ്യാമോഹം മാത്രം ആണ്.

ആദ്യം അമേരിക്കയിലും, ഉടന്‍ തന്നെ മറ്റു രാജ്യങ്ങളിലേക്കും ഈ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ആണ് ശ്രമം. നട്ടെല്ലില്ലാത്ത ഇന്ത്യന്‍ ഭരണകൂടം കോടതിയെ ശിഘണ്ടി ആയി മുന്നില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയക്ക്  എതിരെ ഉള്ള യുദ്ധം തുടങ്ങി കഴിഞ്ഞു. ഇത് പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെ ഉള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളിലും പല രൂപത്തില്‍ തുടങ്ങി കഴിഞ്ഞു.
http://www.guardian.co.uk/technology/2012/jan/05/us-pressured-spain-online-piracy
http://www.firstpost.com/india/vinay-rai-vs-facebook-govt-uses-courts-to-censor-the-internet-181603.html

http://sopastrike.com/strike/


January 17, 2012

ഇന്നലയുടെ നല്ല ഓര്‍മ്മകള്‍ ഇന്നിന്‍റെ വേദനകള്‍ ആവുന്നു

"എച്ച് ഐ എച്ച് സിലെ ഫുട്ബാള്‍ കളി", "മാല്യങ്കര പ്രീ ഡിഗ്രി കാലം", "കല്യാണ തലേന്ന് ഉള്ള ചീട്ടു കളി" ഇവ എല്ലാം  സന്തോഷപ്രധം ആയ ഓര്‍മ്മകള്‍ ആയിരുന്നു ഇന്നലെ വരെ. ഇന്ന് ആ ഓര്‍മ്മകള്‍ വല്ലാത്ത ഒരു നീറ്റല്‍ ഉണ്ടാക്കുന്നു. കാലം ഈ നീറുന്ന ഓര്‍മകളില്‍ മറവിയുടെ മധുരം പുരട്ടട്ടെ

Your Joy is Your Sorrow

When you are sorrowful, look again in your heart, and you shall see that in truth you are weeping for that which has been your delight

അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും.
ഖലീൽ ജിബ്രാൻ

January 11, 2012

എടവനക്കാട്‌ ഒരു ഓര്‍മ അല്ല, ത്രസിക്കുന്നൊരു വികാരം ആണ്

പിറക്കാത്ത മകന്പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍ വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.

മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെയുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.

January 07, 2012

ബര്‍ക്കയിലെ കാളപ്പോര്

നമ്മുടെ നാട്ടിലെ കാളപൂട്ട് മത്സരമോ, കോഴിപ്പോരോ, ആനയോട്ടമോ ഒന്നും കാണാനുള്ള ഫാഗ്യം നാളിത് വരെയായിട്ടും സിദ്ധിച്ചിട്ടില്ല. നാട്ടിലുണ്ടായിരുന്ന കാലത്ത്, പീടിക തിണ്ണയിലെ ഇഷ്ട്ട ഇരുപ്പിടം തരപ്പെടുത്താനും, പഞ്ചായത്തിലെ സകല വേലി ചാടലിന്‍റെ കണക്കെടുപ്പും കഴിഞ്ഞ് പിന്നെയെവിടെ സമയം? അതൊക്കെയൊരു കാലം! ആര് കണ്ണ് വെച്ചിട്ടാണാവോ കഷ്ട്ടകാലത്തിന് നല്ലൊരു ജോലി കിട്ടി ഒമാനിലെത്തി. വെറുതെയിരുന്ന് തിന്നിരുന്ന എന്‍റെ പുറത്ത് മാറാപ്പ് കേറ്റിയപ്പോ തൃപ്തിയായി കാണും.

The Axe Effectwhy this kolaveri di - Bull Fight Barka Oman.wmv

January 04, 2012

ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ | Write Malayalam in Android

ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ | Write Malayalam in Android

use MultiLing Keyboard

ചാർവാകം, ലോകായതം


പുരാതന ഭാരതീയ തത്വചിന്തകളിൽ ഒന്നാണ്‌ ലോകായതം. ചാർവാകം. ഇത്‌ ബൗദ്ധം, ജൈനം, മാര്‍ക്സിസം, സൂഫിസം, പുരാതന ഗ്രീക്ക്‌, തുടങ്ങിയ പല ദര്‍ശനങ്ങളിലും സമാനമായ നാസ്തിക  ചിന്ത കാണാന്‍ കഴിയും. പക്ഷെ ഈ ദർശനത്തിന്റെ യഥാർത്ഥ പ്രതികൾ ഒന്നും കണ്ടു കിട്ടിയിട്ടില്ല, പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്ന് വേണം ഊഹിക്കാന്‍... എതിരാളികൾ പരിഹസിക്കാൻ വേണ്ടി നൽകിയ വിവരണങ്ങള്‍ മാത്രമാണ്‌ ഇതിനെ കുറിച്ച് ആകെ ഉള്ള അറിവ്. ഇത് അപൂര്‍ണ്ണവും, എളുപ്പത്തില്‍ വളചോടിക്കാവ്വുന്നതും ആയ ചില അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ മാത്രം ആണ്. ബ്രാഹ്മണ പൗരോഹിത്യത്തേയും അതിന്റെ ആശയസംഹിതയേയും അടച്ചെതിർക്കുന്ന ഒരു കൃതി, വർണാശ്രമ വ്യവസ്ഥ ശക്തം ആയ മൌര്യകാലഘട്ടത്തില്‍ പൂര്‍ണ്ണം ആയി നശിപ്പിക്കപെട്ടു.

“നസ്വർഗോ നാപവർഗോ വാ
നൈവാത്മാ പരലൗകിക:
നൈവ വർണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാ:”
സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെ

ജീവിതം മാത്രമാണ്‌ നമുക്കുള്ളതെന്നും. പുനർജന്മം, നരകം, സ്വർഗ്ഗം, പ്രേതങ്ങൾ എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ തെറ്റാണെന്നു, വൈദിക കർമ്മങ്ങൾ എല്ലാം തന്നെ പുരോഹിതന്മാരുടെ ചൂഷണത്തിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ഈ ദര്‍ശനം   പഠിപ്പിക്കുന്നു. ആകെ നമുക്ക്‌ കിട്ടുന്ന ഒരു ജീവിതമാണെന്നും അത്‌ പരമാവധി സുഖകരമാക്കി ജീവിക്കാനും അത്‌ ഉപദേശിക്കുന്നു.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് അവര്‍ മനസിലാക്കിയിരുന്നു. മനുഷ്യ ജന്മത്തിന്റെ പരമോദ്ദേശ്യം ആനന്ദം മാത്രം ആണെന്നും, പരലോകം ഒരു സങ്കല്പ്പ സൃഷ്ടി ആണെന്നും അവര്‍ വിശ്വസിച്ചിരുന്നു. മരണത്തോട് കൂടി  അവസാനിക്കുന്നതാണ് ചിന്തയും, ആത്മാവും എല്ലാം. മനുഷ്യരെ സാമൂഹ്യ വിരുദ്ധ പ്രവൃത്തികളില്‍ നിന്ന് നിയമം മൂലം ഭരണകൂടം നിയന്ത്രിക്കണം എന്നും, ഈ നിയമങ്ങള്‍ കാലോചിതം ആയി പരിഷ്കരിക്കണം എന്നും ചാര്‍വാകന്‍ പറഞ്ഞിരുന്നു. ജാതി വ്യവസ്ഥകളെയും, സ്ത്രീകല്‍ക്കുണ്ടായിരുന്ന വിലക്കുകളെയും  എതിര്‍ത്തിരുന്നു.

യജ്ഞത്തിൽ മൃഗത്തെ കൊല്ലുന്നതുകൊണ്ട് ആ മൃഗത്തിന്‌ സ്വർഗ്ഗം കിട്ടുമെന്നാണ്‌ പുരോഹിതര്‍  വാദിക്കുന്നത്, എങ്കിൽ സ്വന്തം പിതാവിനെ കൊന്ന് എന്തുകൊണ്ട് അദ്ദേഹത്തിന്‌ സ്വർഗ്ഗപ്രാപ്തി നൽകുന്നില്ല എന്ന് അവർ ചോദിക്കുന്നു. അങ്ങനെ ചെയ്യാത്തത് മൃഗത്തിന്‌ സ്വർഗ്ഗപ്രാപ്തി ലഭിക്കുവാനായല്ല മറിച്ച് ബ്രാഹ്മണ പുരോഹിതന്മാർക്ക് വല്ലപ്പോഴും മാംസം രുചിക്കാനായി മാത്രമാണെന്നും അവർ സ്ഥാപിക്കുന്നു.

മരിച്ചു പരലോകത്ത് എത്തിയ ആള്‍ക്ക് ബലി ചോറ് കഴിക്കാം എങ്കില്‍, ദൂരയാത്ര ചെയ്യുന്ന സ്വന്തം പിതാവിനെയും വീട്ടില്‍ ഇരുന്നു ഊട്ടിക്കൂടെ

യുക്തിയില്‍ അധിഷ്ഠിതം ആയ ധീരമായ പല ചോദ്യങ്ങളും സമൂഹത്തോട് ചോദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

രണ്ടായിരം വര്‍ഷത്തോളം ഭാരതത്തില്‍ ഈ ദര്‍ശനം സജീവം ആയിരുന്നു എന്നാണ് കരുതപെടുന്നത്. പിന്നീട് ചിന്തയുടെ ഔനത്യം മാനസിലാക്കാത്ത ഒരു ജനകൂട്ടം, ഇത് സദാചാരമര്യാദകള്‍ ലങ്ഗിക്കാനുള്ള ഒരു അനുവാദം ആയോ സാമൂഹികമായ കടമകള്‍ ഇല്ലെന്നോ വ്യാഖ്യാനിച്ച് കാണും.

എന്നാല്‍  യുക്തിസഹം ആയ പല ദര്‍ശനങ്ങളും അവാസ്തവം ആണ്. അത്തരം ചില അസത്യവും എന്നാല്‍ കേവല യുക്തിക്ക് നിരക്കുന്നതും  ആയ ചില കണ്ടെത്തലുകളില്‍ അധിഷ്ടതിമായ പ്രമാണങ്ങള്‍ ആയിരുന്നു ഈ  ദര്‍ശനങ്ങളുടെയും അടിത്തറ. വര്‍ഷങ്ങള്‍ക്ക് ശേഷം നാം വായിക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന ഇവരുടെ ഈ അടിസ്ഥാന പ്രമാണങ്ങള്‍ പോലും വിഡ്ഢിത്തരം ആണ്.

"മണ്ണ്, വെള്ളം, തീ, കാറ്റ് എന്നീ നാലെണ്ണമാണ്‌ കാരണങ്ങൾ, ദേഹവും ബോധവും വസ്തുക്കളുമെല്ലാം ഈ മൂലകങ്ങളുടെ വ്യത്യസ്ത ചേരുവകൾ കൊണ്ടുണ്ടാവുന്നവയാണ്‌. ""

ഇത്തരം നാസ്തിക ദര്‍ശനങ്ങളുടെയും, വിശ്വാസത്തിന്‍റെയും അടിസ്ഥാനം മനുഷ്യമനസ്സിന്‍റെ പാറ്റേണ്‍ സീക്കിംഗ് സ്വഭാവം ആണ്. ആദ്യം ചില അടിസ്ഥാന പ്രമാണങ്ങള്‍ കണ്ടെത്തും, ഈ പ്രമാണങ്ങള്‍ കേവല യുക്തിക്ക് നിരക്കുന്ന ചില വസ്തുതകള്‍ ആയിരിക്കും. ചില കാര്യങ്ങളില്‍ ചിലപ്പോള്‍ മാത്രം സത്യം ആവുന്ന(സത്യം എന്ന് തോന്നിപ്പിക്കുന്നവയോ ആയ) ഈ പ്രമാണങ്ങളെ സാർവ്വ ജനിക സത്യം ആയി പ്രതിഷ്ട്ടിക്കും. ഇത്തരം പ്രമാണങ്ങളില്‍ നിന്ന് പ്രതിഭാസത്തിലേക്ക് എത്തുന്ന ഒരു രീതി ആണ് ഈ കാഴ്ചപ്പാടിന്റെ യദാര്‍ത്ഥ പരിമിതി. എല്ലാ പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ഇത്തരം സിദ്ധാന്തം ആരോപിക്കുന്നത്, ആധുനിക ശാസ്ത്രത്തിന്‍റെ വഴി അല്ല. അടിസ്ഥാന പ്രമാണങ്ങള്‍ എവിടെയും ഒരേ പോലെ പ്രയോഗിക്കാന്‍ കഴിയും എന്നാ ധാരണ തെറ്റ് ആണ്. അതിന് നാം ശ്രമിച്ചാല്‍, അതിനര്‍ത്ഥം നാം  സ്വയം വിഡ്ഢി ആവാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നാണ്. മാറ്റാന്‍ തയ്യാര്‍ അല്ലാത്ത അടിസ്ഥാന പ്രമാണങ്ങള്‍ എവിടെയും ഇപ്പോഴും ശെരി ആണ് എന്ന് വിശ്വസിച്ചു കഴിഞ്ഞാല്‍, കപട തെളിവുകള്‍ എത്ര വേണം എങ്കിലും ഉണ്ടാക്കാന്‍ നമ്മുടെ മനസ്സിന് കഴിയും. നമ്മുടെ ഇന്ദ്രിയങ്ങള്‍ കളവു പറഞ്ഞേക്കാം, അനുഭവങ്ങള്‍ അസത്യം ആയേക്കാം എന്നത് തിരിച്ചറിഞ്ഞാല്‍, സത്യം തിരിച്ചു അറിയാന്‍ പിന്നെ ശാസ്ത്രം ആല്ലാതെ നമ്മുക്ക് ഒരു വഴി ഇല്ല എന്ന് ബോധ്യപ്പെടും. പ്രമാണങ്ങള്‍ ഉണ്ടാവേണ്ടത് കേവല നിരീക്ഷണത്തില്‍ നിന്ന് മാത്രം അല്ല,  ശാസ്ത്രീയം ആയ പഠനങ്ങളില്‍ നിന്നും ആണ്.

ഈ സത്യാന്വേഷണങ്ങളില്‍ നിന്ന് മഹാ ഭൂരിപക്ഷം മനുഷ്യരെയും പിന്തിരിപ്പിക്കുന്നത്   സ്വാതന്ത്ര്യത്തിന്‍റെ ഭീകരം ആയ  ഏകാന്തത ആവാം. അല്ലെങ്കില്‍ ബുദ്ധി ഉറക്കുന്നതിന് മുന്‍പേ മനസ്സില്‍ അടിയുറപ്പിക്കുന്ന അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ നല്‍കുന്ന അന്ധത ആവാം. കാരണം എന്ത് തന്നെ ആയാലും  വിശ്വാസികളുടെ ആട്ടും കൂട്ടം ആവല്‍ ആണ് എപ്പോഴും എളുപ്പവും, സുരക്ഷിതവും

http://www.hanrott.com/epicureanism/carvaca.php
http://www.socialsciences.in/article/carvaka
http://en.wikipedia.org/wiki/C%C4%81rv%C4%81ka

January 03, 2012

Changing Education Paradigms

മൈസൂര്‍ കൊട്ടാരം


ആയിരകണക്കിന് അടിമകളുടെ 15 വര്‍ഷത്തെ കഠിനാധ്വാനം ആണ് ചരിത്രത്തില്‍ ഇടം നേടിയ  ഈ ആഡംബരം.
 
ദസ്സറ സമയത്ത് രാത്രി ഇതൊന്നു കാണാന്‍ ഉള്ള ആഗ്രഹം ഇപ്പോഴും പൂര്‍ത്തി ആകാതെ കിടക്കുന്നു. 

തെരുവിന്‍റെ സ്വന്തം കലാകാരന്മാര്‍

കരിക്കഷ്ണങ്ങളും വര്‍ണ്ണ ചോക്കുകളും കൊണ്ട് കരി പിടിച്ച ജീവിതത്തിനു നിറം പകരാന്‍ ശ്രമിക്കുന്ന തെരുവിന്‍റെ സ്വന്തം കലാകാരന്മാര്‍...January 02, 2012

വൃത്തികെട്ട ശാസ്ത്രം, ദൈവമേ നീ എത്ര മഹാന്‍

ശാസ്ത്രത്തിന്‍റെ കുററം പറയേണ്ടത് അന്ധ്രോയിട് ഫോണിലെ ബ്ലോഗ്ഗര്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് മലയാളത്തില്‍ വേണം എന്നുള്ളത് എന്റെ ഒരു വാശി ആയിരുന്നു. അതിന് വേണ്ടി എനിക്ക് കണ്ണും, കയ്യും സമ്മാനിച്ച ദൈവത്തിന് നന്ദി പറയട്ടെ. രണ്ട് വരി മലയാളത്തില്‍ എഴുതാന്‍ ഞാന്‍ പെട്ട പാട്, ഇത് എന്തോന്ന് ശാസ്ത്രം! മനുഷ്യരെ അന്ധനാക്കാനുള്ള ദൈവത്തിന്‍റെ അമാനുഷീകം ആയ കഴിവില്‍ വിശ്വസിക്കാതിരിക്കുന്നത് യുക്തിസഹം അല്ല

ദൈവത്തെ മഹാത്വല്കരിക്കാന്‍ ശാസ്ത്രത്തെ ഇകഴ്ത്തുന്നതിന്റെ ലോജിക്‌ ഇത് വരെ മനസ്സില്‍ ആയിട്ടില്ല. എങ്കിലും ഇവര്‍ ഇണ പിരിയാത്ത കൂട്ടുകാര്‍ ആണെന്ന് തോന്നുന്നു. ശാസ്ത്രത്തെ കുറ്റപെടുത്തി തുടങ്ങിയാല്‍ ദൈവത്തിന്‍റെ പൂര്‍ണതയില്‍ ചെന്നേ അത് അവസാനിക്കാര് ഉള്ളൂ.

തലച്ചോറിലെ ഒരു കോശത്തിന്റെ സങ്കീര്‍ണത, ഭൂമിയുടെ നിലനില്‍പ്പ് ദൈവത്തിന്‍റെ ധൃഷ്ടാന്തങ്ങള്‍ ആയി തെളിവുകള്‍ ഒരു പാട് ഉണ്ട് ഈ ലോകത്ത് വിശ്വസിച്ചിട്ട് ചിന്തിക്കുനവര്‍ക്ക് ആയി. ദൈവം നമ്മുക്ക് ഔദാര്യം ആയി തന്ന കഴിവുകള്‍ ഉപയോഗിച്ച് നാം മുന്നേറുന്നു, എല്ലാത്തിനും കാരണം ആയ ദൈവത്തിന് സ്തുതി. പക്ഷെ പാവം ശാസ്ത്രം എന്ത് ചെയ്തിട്ട് ആണ് ആവോ പോകുമ്പോഴും വരുമ്പോഴും ഇങ്ങിനെ തെറി വിളി കേള്‍ക്കുന്നത്.  കൈ പിഴകള്‍ക്കും കുറ്റങ്ങള്‍ക്കും കാരണം ശാസ്ത്രവും മനുഷ്യനും.

നിസ്സാരന്‍ ആയ മനുഷ്യന്‍ വര്‍ഷങ്ങളോളം നീളുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ കണ്ടു പിടിക്കുന്ന എല്ലാ കാര്യവും സര്‍വ്വജ്ഞാനിയായ ദൈവം ആയിരകണക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞു വെച്ചിട്ട് ഉണ്ടാവും. പക്ഷെ അത് കാണണം എങ്കില്‍ ആദ്യം ശാസ്ത്രം കണ്ടു പിടിക്കണം,  അതിനു പുറകെ വരും അപാരം ആയ വ്യാഖ്യാനങ്ങള്‍,  അത് എല്ലാം വെള്ളം തൊടാതെ വിഴുങ്ങാന്‍ ഉള്ള ഒരു കഴിവ് തരാനോ സര്‍വ്വശക്തന്‍ ആയ ദൈവത്തിന് ബുദ്ധിമുട്ട്..

സായി കിരണിന്‍റെ രസകരം ആയി തോന്നിയ ഒരു ചിത്രം  താഴെ കൊടുക്കുന്നു
January 01, 2012

പോളിട്രിക്സ്: 2011ന്‍റെ തിരു അവശേഷിപ്പുകള്‍

ജനങ്ങളെ ഇത്രയും ചിരിപ്പിച്ച ഭരണകര്‍ത്താക്കളും നേതാക്കളും ഒരു ദേശത്തും, പുണ്യപുരാണങ്ങളിലും കാണാന്‍ വഴി ഇല്ല. 2011 നോട് വിട, കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു.

കരയണ കരച്ചില് കണ്ടാല്‍ പെറ്റ തള്ള ചിരിച്ച് ചിരിച്ച് ചാവും

പോളിറ്റ് കൂറ: പച്ച വെള്ളം കുടിച്ചു പോകരുത്
പിള്ളത്തരങ്ങള്‍
ദേ എന്നെ ആ വാര്‍ഡ്‌ പിച്ചി


പൂഞ്ഞാറ്റിലെ ജോര്‍ജ് കുട്ടി C/O കുഞ്ഞൂഞ്ഞ് സ്പെഷ്യല്‍ ആയത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല, കാണൂ ആസ്വദിക്കൂ


കാണേണ്ടതില്ല താഴത്തെ ലിങ്ക്. ബ്രിട്ടാസ്‌ കൈരളിയോടും പിണറായിയോടും കാട്ടി എന്ന് ഇന്ത്യാവിഷം പറയുന്ന കൊടും ക്രൂരതക്ക് വേണ്ടി തന്നെ ആണോ ഈ കണ്ണ്നീര്‍


ഇത്ര നേരം നമ്മള്‍ ചിരിച്ചില്ലേ, ഇനി കുറച്ച് അവര്‍ ചിരിക്കട്ടെ നമ്മുക്ക് കരയാന്‍ അല്ലെ പറ്റൂ


A tall street light
A man never stands as tall as when he kneels to help a child