February 29, 2012

With A Child's Heart


പുലിവാല് പിടിച്ച പുലികുട്ടന്‍


 എലി എറങ്ങി എന്ന് കേട്ട പാതി കേക്കാത്ത പാതി, വലിയ ഒരു എലിപെട്ടിയുമായി സംഭവസ്ഥലത്ത് കുതിച്ചു എത്തിയ വനപാലകരെ വരവേറ്റത് ഒരു പുലി. എവനായാലും ഒന്ന്  അന്തിച്ചു പോകില്ലേ. പുലിയെ കണ്ട വനപാലകര്‍ അഞ്ച് ആറു മണിക്കൂര്‍ അമ്പരന്നു നിന്ന് പോയി. എന്തായാലും ഈ കാലതാമസം പിന്നീടുള്ള നടപടികളില്‍ ഉണ്ടാകിയില്ല. പുലി എന്ന് വ്യക്തം ആയി റിപ്പോര്‍ട്ട് ചെയ്യാത്തതിനും, തദ്വാരാ വനപാലകരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനും, വിവരം വിളിച്ചു പറഞ്ഞ ആള്‍ക്കെതിരെ പല തരം ഐ.പി.സി വകുപ്പുകള്‍  ചേര്‍ത്ത് ഗൂഡാലോചന, വധ ശ്രമം, പുലി ബന്ധം  എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മേലാല്‍ ഈ പണി ഒരുത്തനും ചെയ്യാതിരിക്കാന്‍ മാതൃകാപരം ആയി ഇവനെ ശിക്ഷിക്കും എന്ന ഉറപ്പും കിട്ടിയിട്ടുണ്ട്.

February 22, 2012

തെറ്റ് കണ്ടു പിടിക്കുക


താഴത്തെ ചിത്രത്തിലെ തെറ്റ് കണ്ടു പിടിക്കൂ


"കണ്ടു പിടിക്കാന്‍ സൗകര്യം ഇല്ല", "കളര്‍ കൂടി", "ഒരു എല്ല്  കൂടുതല്‍ ആണ്" ഇത്തരം പിന്തിരിപ്പന്‍ ഉത്തരങ്ങള്‍ സ്വീകരിക്കുന്നത് അല്ല. 

February 21, 2012

മാതൃഭാഷ ദിനം

http://www.un.org/en/events/motherlanguageday/

ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷ ദിനം. മംഗ്ലീഷ് എഴുതാന്‍ ആണ് എളുപ്പം, വായിക്കാന്‍ വളരെ ബുദ്ധിമുട്ടും . മലയാളം മലയാളത്തില്‍ എഴുതാന്‍ പ്രാപ്തം ആക്കിയ ഗൂഗിളിന് നന്ദി.
http://www.google.com/transliterate/Malayalam


February 18, 2012

പ്രണയ മൊഴികള്‍


ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍
(വീരാന്‍കുട്ടി)


പോളിയോ വാക്സിന്‍

courtesy: https://plus.google.com/u/0/105334359693520428694/about


പോളിയോ വാക്സിന്‍ 2 തരം ഉണ്ട്- killed ആന്‍ഡ്‌ live vaccines. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്നത് ലൈവ് (Sabin) vaccine ആണ്. സാധാരണ കാണുന്ന 3 തരം പോളിയോ വൈറസ്സുകളെ culture ചെയ്തു എടുത്തു, പിന്നെ അവയെ ശക്തി കുറഞ്ഞത്‌ ആക്കി (live attenuated strain) മാറ്റിയ ശേഷം കുറഞ്ഞ ഊഷ്മാവില്‍ സൂക്ഷിച്ചു ആണ് ഈ വാക്സിന്‍. ഈ വാക്സിന്‍ കുഞ്ഞുങ്ങളുടെ ഉള്ളില്‍ ചെന്നാല്‍ (തുള്ളിമരുന്നു/മിട്ടായി രൂപത്തില്‍) ഈ വൈറസ് ചെറുകുടലില്‍ ഉള്ള lymph follicles നെ ഇന്ഫെക്റ്റ് ചെയ്യും- സാധാരണ പോളിയോ വൈറസ് ചെയ്യുന്ന പോലെ തന്നെ. ശക്തി കുറഞ്ഞ വൈറസ് ആയതിനാല്‍ ഇതിനു പോളിയോ ഉണ്ടാക്കാനുള്ള കെല്‍പ്പില്ല, പക്ഷെ ഇത് ശരീരത്തിന്റെ പോളിയോക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും, അങ്ങനെ ശരിക്കുമുള്ള പോളിയോ ബാധയില്‍ നിന്നും കുഞ്ഞിനു പ്രതിരോധ ശേഷി കിട്ടും. മാത്രമല്ല, ഇന്ത്യ പോലെയുള്ള sanitation സൌകര്യങ്ങള്‍ കുറവുള്ള രാജ്യങ്ങളില്‍ ഈ കുട്ടികളുടെ വിസര്‍ജ്ജ്യങ്ങളില്‍ കൂടി ഈ വൈറസ് (ശക്തി കുറഞ്ഞ വൈറസ്) ചുറ്റുമുള്ള മനുഷ്യരിലും എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്- അപ്പോള്‍ അവരിലും ഇതേ പോലെ പ്രതിരോധശേഷി ഉണ്ടാകാനും സഹായിക്കും- ഇതിനു പറയുന്നത് herd immunity എന്നാണു. മാത്രമല്ല വാക്സിന്‍ കൊടുക്കാനുള്ള സൌകര്യവും (തുള്ളിമരുന്നു) വിലക്കുറവും മൂലം Sabin വാക്സിന്‍ ആണ് ലോകത്തിലെ 90% ജനവിഭാഗങ്ങളിലും ഉപയോഗിച്ച് വരുന്നത്. ലോകത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു സഹായിച്ച ഏറ്റവും വലിയ കണ്ടുപിടുത്തം ആണ് oral polio vaacine.

February 16, 2012

Shahid Roshan

Few pictures of my son Shahid, photographed by my wife and elder son

February 07, 2012

മലകേറ്റം

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കണ്ട. ഇത് സാധാരണ കാണാറുള്ള  ദൈവ പ്രീതിക്ക് വേണ്ടിയുള്ള ശബരിമല, മലയാറ്റൂര്‍, കാഫ്‌ മല കേ‍‌‌റ്റങ്ങള്‍ ഒന്നും അല്ല. [സാമുദായിക ഒറ്റപെടുത്തലുകള്‍ ഇല്ല എന്ന് ഒറപ്പ് വരുത്താന്‍ എല്ലാവര്‍ക്കും  തുല്യ പരിഗണന നല്‍കിയിട്ടുണ്ട്.]. ഇത്  ഞരമ്പുകളില്‍ അന്ധര്‍ലീനമായിരിക്കുന്ന 'ആ ഒരു ഇതിന്' അല്‍പ്പം ശമനം വരുത്താന്‍ വേണ്ടിയുള്ള കസര്‍ത്തുകളില്‍ ഒന്ന് മാത്രം. മരുഭൂമിയില്‍ മുരിക്ക് വളരാത്തതിന്റെ ഓരോ പ്രശ്നങ്ങളേ!

February 05, 2012

പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍


പഴമയോടുള്ള അതിര്കടന്ന ഈ സ്നേഹം എന്ത് കൊണ്ടാണെന്നറിയില്ല, ഒരു ഗുണവും ഇല്ലാത്തതാണെന്ന് മനസിലാക്കിയിട്ട് പോലും.... ഈ പഴമപ്രേമരോഗികള്‍ക്ക് പഴയതെല്ലാം മനോഹരവും മഹത്വവും  ഉള്ളതായി തോന്നും. ഗൃഹാതുരതത്വം സൃഷ്ടിക്കുന്ന ഈ മാനസിക വൈകല്യം എന്‍റെ മാത്രം ഒരു പ്രശ്നം അല്ലെന്നത് കൊണ്ട്, രണ്ടു ദിവസം മുന്‍പ് മാത്രം എടുത്ത ഈ പുതിയ പഴയ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു.[ഒറിജിനല്‍ ചിത്രം]

പുതിയ ചിത്രങ്ങള്‍ ഇങ്ങിനെ മുഷിഞ്ഞ വേഷം അണിയിക്കുമ്പോള്‍ ഗുണം പലതാണ്. ഒരു പാട് കുറവുകളുള്ള ശരാശരി ചിത്രങ്ങള്‍ക്ക് വരെ, പഴയൊരു മണം വരുമ്പോള്‍ നല്ലതായി ആളുകള്‍ക്ക്  തോന്നും. ഫോട്ടോയുടെ കുറവുകളെ കാലത്തിന്‍റെ പരിക്കുകളായെ എല്ലാവരും കാണൂ.

പുതിയ "പഴയ ചിത്രങ്ങള്‍ " സൃഷ്ട്ടിക്കുമ്പോള്‍ അവ പിന്നെ പഴയതാവില്ലല്ലോ. ഈ ബുദ്ധിക്ക് കടപ്പാട് കലൂര്‍ ഉള്ള റഹീം ഇക്കാക്ക്‌.., ഡ്യൂപ്ലിക്കേറ്റ്‌ വാങ്ങിച്ചാല്‍ പിന്നെ അതിന്റെ ഡ്യൂപ്ലിക്കേറ്റിനെ പേടിക്കേണ്ട എന്ന മഹാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.

[മകന്‍റെ ക്ലാസ്സ്‌ ഫോട്ടോ] എന്‍റെ ക്ലാസ്സ്‌ ഫോട്ടോ കളര്‍ ആക്കിയിട്ട് വേണം ഇവിടെ ഇടാന്‍.