സൂപ്പര്‍ മൂണ്‍

പൂര്‍ണ്ണ ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയുമായി ഏറ്റവും അടുത്ത് വരുമ്പോള്‍ ആണ് സൂപ്പര്‍ മൂണ്‍ കാണുവാന്‍ കഴിയുന്നത്. സാധാരണ പൂര്‍ണ്ണ ചന്ദ്രനെ അപേക്ഷിച്ച് 30% കൂടുതല്‍ പ്രകാശിക്കുന്നതും, 14% വലുതുമായിരിക്കും സൂപ്പര്‍ മൂണ്‍ . ശരാശരി ഒരു വര്‍ഷത്തില്‍ അഞ്ചു തവണ ഇത് സംഭവിക്കും. ഈ സമയത്ത് വേലിയേറ്റം, പ്രക്ഷുബ്ധമായ കടല്‍ എന്നിവയൊക്കെ സംഭവിക്കാവുന്നതാണ്. പക്ഷെ അപകടകരമായ നിലയിലുള്ള ഒരു പ്രകൃതി ക്ഷോഭത്തിന് ഇതൊരു കാരണമായിയെന്നതിന് ശാസ്ത്രീയമായി തെളിവുകള്‍ ഇല്ല. 
ലോകമെമ്പാടും ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം ഉള്ളവര്‍ ഈ രാത്രി ആഘോഷിക്കും. കുറച്ച് ചിത്രങ്ങള്‍ ഇവിടെ കാണാം.
http://www.huffingtonpost.com/2012/05/05/supermoon-photos-2012-pictures-world_n_1486785.html#s=943526


പതിവ് പോലെ കഥയറിഞ്ഞ് വന്നപ്പോഴേക്കും സൂപ്പര്‍ മൂണ്‍ അതിന്‍റെ പാട്ടിന് പോയി. പിന്നെ പണ്ടെടുത്തൊരു മൂണിനെ പിടിച്ച് സൂപ്പറാക്കി, മറ്റൊരു ഫോട്ടോയില്‍ പ്രതിഷ്ട്ടിച്ചു സമാധാനിച്ചു. ഇന്നാ പിടി എന്‍റെ സൂപ്പര്‍ മൂണ്‍, അടുത്ത തവണ ഒറിജിനലുമായി വന്നിരിക്കും.

Comments

  1. ആഹ അതിശകരമായ ഭംഗി മാഷേ പുണ്യാളനോര് പാട് ഇഷ്ടമായി അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി പുണ്യാളാ, ഫോട്ടോഗ്രാഫിയെ ഞെക്കികൊല്ലുന്നവര്‍ എന്ന ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാമോ ? :)

      Delete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0