അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും, ലെഫ്റെനന്റ്റ്‌ ഭരത് മോഹന്‍ലാലിനും, സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ മുകേഷിനും ഇനിയെന്ത് നഷ്ടപെടാന്‍? Nothing To Lose. എന്റെ കാശ് പോയി....

ഏതു കഠിന ഹൃദയനും കരഞ്ഞു പോകും ഇതിലെ തമാശകള്‍ കേട്ടാല്‍. ഒരു മുഴുനീള തമാശ ചിത്രം ആക്കാന്‍ ഉള്ള തിരകഥാകൃത്തിന്‍റെ കഠിനാധ്വാനവും, മോഹന്‍ലാലിന്‍റെ കോപ്രായങ്ങളും കൂടി ചേരുമ്പോള്‍ പ്രേക്ഷകന് അനിര്‍വചനീയമായ ഒരു അനുഭൂതി കാലിന്‍റെ ഉള്ളനടിയില്‍ നിന്ന് പെരുത്ത്‌ കേറും. ഒരു കഥ ഇല്ലാത്ത ഇതിന്റെ തിരക്കഥയില്‍ അതിഭാവുകത്വം നിറഞ്ഞ അവിശ്വസനീയ സംഭവപരമ്പരകളുടെ ഒരു ഘോഷയാത്ര ആണ്. യുക്തിക്ക് നിരക്കാതതെങ്കിലും വരാന്‍ പോകുന്ന ഓരോ സീനും പ്രേക്ഷകന് വളരെ എളുപ്പത്തില്‍ ഊഹിക്കാവുന്നത് ആണ്. പ്രണയത്തിന് കണ്ണില്ല എന്നു പണ്ട് ആരോ പറഞ്ഞു എന്ന് വച്ചിട്ട് ഇങ്ങിനെ ഉണ്ടോ ഒരു .... കലിപ്പ് തീരുന്നില്ലല്ലോ മച്ചൂ ...

ഇവന്മാര്‍ക്ക് സിനിമ എന്നാല്‍, മറ്റ് പല പരിപാടിക്ക് വേണ്ടി മാത്രം ഉള്ളതാണ്, ഇതിനിടയില്‍ ഉള്ള ഒരു ബൈ പ്രോഡക്റ്റ് മാത്രം ആണ് ഇത്തരം സിനിമകള്‍.. കൂടുതല്‍ പറയണം എന്നുണ്ട് കേള്‍ക്കാന്‍ ആരും ഇല്ലാത്തതു കൊണ്ട് നിര്‍ത്തിയേക്കാം. നിര്‍ത്തുന്നതിന് മുന്‍പ് തലയിൽ കൈവെച്ചു പ്രാ(ര്‍ത്ഥി)കട്ടെ ഇവന്‍ ഒക്കെ മുടിഞ്ഞു പോകണേ....ഗാനങ്ങള്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല, താഴത്തെ ലിങ്കുകള്‍ കാണൂ
http://youtu.be/dcPsThaunD4

പ്രിയദര്‍ശന്റെ സര്‍ഗാത്മകത ശെരിക്കും അറിയണം എന്നുണ്ടെങ്കില്‍ അങ്ങേരുടെ ഇന്റര്‍വ്യൂകള്‍ കാണണം, ആ ഗീര്‍വാണങ്ങള്‍ ശ്രവിക്കണം. കുളിര് കോരും
http://youtu.be/VgMqr7TkozE

സര്‍ഗാത്മകത എന്നാല്‍ സമര്‍ത്ഥമായ അടിച്ചു മാറ്റല്‍ എന്ന് വിശ്വസിക്കുന്ന (സംഗീത)സംവിധായകനും, കാലാവധി തീര്‍ന്ന ഒരു മഹാനടനും, അഭിനയം എന്നാല്‍ തുണി പോക്കുകയോ താഴ്ത്തുകയോ ആണെന്ന് കരുതുന്ന കൊറച്ചു കിളുന്തു പെണ്‍ പിള്ളേരും കൂടിയാല്‍ ഇത് സംഭവിക്കും


ഹജ്ജ്‌ ചെയ്യാന്‍ കഠിനം ആയി  ആഗ്രഹിക്കുകയും, അതിനു സാമ്പത്തികം ആയി ത്രാണി ഇല്ലാത്ത എല്ലാ ആദാമിന്‍റെ മക്കള്‍ക്കും ഈ സിനിമ കാണാവുന്നതാണ്. പടച്ച തമ്പുരാന്‍ ഇത് വരെ ഉള്ള നമ്മുടെ തെറ്റ് കുറ്റങ്ങള്‍ മാപ്പാക്കി തരും. സംശയിക്കണ്ട കരുണാമയനായ ദൈവം ഇത് കണ്ട എല്ലാ പ്രേക്ഷകരെയും സ്വര്‍ഗത്തിലേക്ക് പ്രവേശിപ്പിക്കും.

നല്ലത് പറഞ്ഞ് അവസാനിപ്പിക്കാന്‍ വേറെ വഴി ഒന്നും കാണാത്തത് കൊണ്ടാണ്, ഹജ്ജിനെയും ദൈവത്തേയും എല്ലാം ഇവിടേക്ക് വലിച്ചിഴച്ച് കൊണ്ട് വരേണ്ടി വന്നത്. ക്ഷമിക്കുക 

Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0