പ്രവാസിയുടെ ജീവന്റെ വിലഗള്‍ഫില്‍ നാം കാണുന്ന ഓരോ ബഹുനില മന്ദിരങ്ങള്‍ക്ക് പിന്നിലും സ്വജീവന്‍ ഇവിടെ അര്‍പ്പിച്ച ഒരു പാട് വിദേശി തൊഴിലാളികള്‍ ഉണ്ട്. അവരെ അതിനു നിര്‍ബന്ധിതനാക്കിയ ഒരു പാട് കാരണങ്ങള്‍ അവരവരുടെ നാട്ടില്‍ കാണും. വളരെ അപകടകരമായ സാഹചര്യത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ പണി ചെയ്യുന്ന വിദേശി തൊഴിലാളികളെ ഗള്‍ഫില്‍ നിറയെ കാണാം. മനുഷ്യ ജീവന് അത് അന്യ നാട്ടുകാരന്റെ ആവുമ്പോള്‍, ഇവിടത്തെ ഭരണകൂടം പുല്ലു വില കല്പിക്കാത്തത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. തങ്ങളുടെ രാജ്യത്ത് നിന്ന് എത്ര പ്രവാസികള്‍ എവിടെ ഒക്കെ ജോലി ചെയ്യുന്നു എന്നതിന്റെ കൃത്യം ആയ കണക്ക് പോലും ഇല്ലാത്ത സ്വന്തം രാജ്യവും, പഞ്ച നക്ഷത്ര പാര്‍ട്ടികളില്‍ മാത്രം പ്രത്യക്ഷപെടുന്ന എംബസ്സി മേധാവികളില്‍ നിന്നും ഇവര്‍ക്ക് ഒരു പ്രതീക്ഷക്ക് പോലും വകുപ്പില്ല. മിനിയാന്ന് ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ട് അപ്പുറം ഉള്ള ഈ പണി നടക്കുന്ന സൈറ്റില്‍ നിന്ന് ഒരു പാകിസ്ഥാനി വീണു മരിച്ചു. ഇന്നും ഇന്നലെയും യാതൊരു തടസ്സങ്ങളും ഇല്ലാതെ അവിടെ പണി നടക്കുന്നു...

Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0