വേണോ മുല്ലപെരിയാറില്‍ നമ്മുക്ക് പുതിയ ഒരു ഡാം?

വന്‍കിട ഡാമുകള്‍ നാടിനു നല്ലതല്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു പുതിയ ഡാം എന്ന ആശയത്തോട് യോജിക്കാന്‍ സമൂഹം തയ്യാര്‍ ആവാന്‍ പാടില്ലാത്തത് ആണ്. വളരെയേറെ ദുര്‍ബലം ആയ ഒരു പാരിസ്ഥിതിക വ്യവസ്ഥയിലെ പുതിയ ഡാം വളരെ ഏറെ അപകടകരം ആണ്, പഴയതിനേക്കാള്‍ സുരക്ഷിതം ആണെങ്കില്‍ കൂടി. ഭൂചലന ബാധിത മേഖലയിലെ പുതിയ അണക്കെട്ടുവരുന്നതോടെ ഭൂചലനം നില്‍ക്കുമോ?

ഇതൊക്കെ ആയിട്ടും പുതിയ ഡാം എന്നാ ആശയത്തിന് ഇപ്പോള്‍ വന്‍ ജനസമ്മിതി നമ്മുടെ ഇടയില്‍  ഉണ്ട്. ഇത് തന്നെ ആവില്ലേ കുഞ്ഞൂഞ്ഞിനും, വൈകോക്കും എല്ലാം വേണ്ടത്? പുതിയ ഡാം എന്നാ തമിഴ്‌നാടിന്റെ ആവശ്യത്തിന് വേണ്ടി മലയാളികള്‍ സമരം ചെയ്യുന്നു. ചക്കരകുടം ആയത് കൊണ്ട് ഭരണകൂടം സമരത്തിനോപ്പം തന്നെ ഉണ്ട്. വീണ്ടു വീണ്ടും കഴുത ആവുക ആണോ നാം ഇവിടെ ?

5 വര്ഷം കൊണ്ട് തീര്‍ക്കാം എന്ന് പറയുന്നുണ്ടെങ്കിലും, 10-15 വര്‍ഷമെടുക്കാതെ ഏതു ഡാം പണിയാണ് കേരളത്തില്‍ തീര്‍ന്നിട്ടുള്ളതു്? അതുവരെ മുല്ലപ്പെരിയാര്‍ നിര്‍ത്തിക്കൊണ്ടേയിരിക്കണമെന്നാണോ? ദാ ഇപ്പോ പൊട്ടുമെന്നു പറയുന്ന ഡാം അത്രേം കൊല്ലം കാത്തിരിക്കുമോ? 

പഴയ അണക്കെട്ട് പൊളിച്ചുമാറ്റുന്നത് ഒരു അനിവാര്യത ആയാല്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പുതിയ വ്യവസ്ഥിതിയിലേക്ക് പതിയെ മാറും. അത് പ്രകൃതി നിയമം ആണ്. ഈ അണക്കെട്ട് ഉണ്ടാക്കുമ്പോള്‍ കാര്യമായ ഗുണദോഷ വിചിന്തനം നടത്തിയില്ല എന്നത് കൊണ്ട് വീണ്ടും പുതിയ ഒരു അണക്കെട്ട് ഉണ്ടാക്കിയാണോ പരിഹാരം ഉണ്ടാക്കുന്നത്. ആ തെറ്റിനെ നമ്മള്‍ അടിവരയിട്ട് അംഗീകരിക്കുക അല്ലേ പുതിയ ഡാം എന്നാ കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാര്‍ കരാറിന്റെ അന്യായമാണ് പ്രധാന പോയന്റ് . അതിനുള്ള ഉത്തരം കോടതിയോ കേന്ദ്രമോ കാണട്ടെ, അതിനു പകരം പുതിയ ഡാമെന്നു പറയുന്നതോടെ വിഷയത്തില്‍ നിന്ന് നാം വ്യതിചലിക്കുന്നു.

നമ്മുടെ സമരത്തിന്റെ അജണ്ട "പഴയ ഡാം ഡി കമ്മീഷന്‍ ചെയ്യുക", "പഴയ കരാര്‍ റദ്ദാക്കുക" എന്നതാണ് ആവേണ്ടത്.  ഇതിലും വലിയ ഡാം പണിയാതെ തന്നെ, മനുഷ്യ ജീവന് വന്‍ ഭീഷണി ഇല്ലാതെ തമിഴ് നാടിന് പറ്റാവുന്ന അത്ര ജലം കൊടുക്കാന്‍ എങ്ങിനെ കഴിയും എന്നും ചിന്തിക്കാവുന്നത് ആണ്

Comments

  1. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് മുഖ്യന്‍
    http://www.mathrubhumi.com/story.php?id=233662

    പുതിയ ഡാം എന്നത് കേരളത്തിന്റെ ആവശ്യം ആയത് എങ്ങിനെ??

    ReplyDelete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0

Convert Number To Words in SQL Sever