കേരളത്തിലെ വൈദ്യുതി മന്ത്രിമാര്‍

കേരളത്തിലെ മുന്‍കാല വൈദുതി മന്ത്രിമാരുടെ ഒരു ലിസ്റ്റ് ഉണ്ടാകി നോക്കിയത് ആണ്. മോശക്കാര്‍ ആരും ഇല്ല. എല്ലാവരും നല്ല തഴക്കവും പഴക്കവും ഉള്ളവര്‍. പലരും ധന മന്ത്രിമാര്‍ ആയും നമ്മെ സേവിച്ചവര്‍. പൊന്മുട്ട ഇടുന്ന താറാവിന്റെ കഥ കേള്കാത്തത് കൊണ്ടാണോ ആവോ ആരും മുഖ്യന്‍ ആയില്ല. ഭരണപക്ഷം മാറി മാറി വരുന്നതിന് അനുസരിച്ച് മുഘങ്ങള്‍ മാറി മാറി വന്നു. പക്ഷെ ഇവര്‍ക്ക് ഒരു പാട് സമാനതകള്‍ ഇല്ലേ, ഇതാണോ ഇനി ആ  ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തങ്ങള്‍....

1980-1981
ആർ. ബാലകൃഷ്ണപിള്ള

1982-1987
ആർ. ബാലകൃഷ്ണപിള്ള
അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള. 

1987-1991
ടി. ശിവദാസമേനോൻ
374 കോടി രൂപയുടെ നഷ്ടം വരുത്തിവച്ച ലാവലിന്‍ ഇടപാട് നടക്കുമ്പോള്‍ ടി ശിവദാസമേനോന്‍ ധനമന്ത്രിയായിരുന്നു

1991-1995
സി വി പത്മരാജൻ
ബ്രഹ്മപുരത്ത് ഡീസല്‍ പവര്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് 1993ല്‍ അന്നത്തെ വൈദ്യുതിമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികള്‍ വഴിവിട്ട് കരാര്‍ നല്‍കിയതിലൂടെ 71 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 

1995-1996
ജി. കാർത്തികേയൻ
പത്മരാജനു ശേഷം മന്ത്രിയായ ജി. കാർത്തികേയനാണ് എസ്. എൻ. സി ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നത്. 

1996-2001
പിണറായി വിജയൻ (19-10-98-ൽ രാജിവെച്ചു)
എസ്. ശർമ (25-10-98-ൽ ചുമതലയേറ്റു)
ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു. മലബാർ കാൻസർ സെന്ററിനു നൂറുകോടി രൂപ സമാഹരിച്ചു നൽകാം എന്ന് ലാവലിൻ ഉറപ്പുനൽകി.  ഈ ഇടപാടിനെ എതിർത്ത അന്നത്തെ ചീഫ് സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണം എന്ന് പിണറായി വിജയൻ ഫയലിൽ എഴുതി.

2001-2004
കടവൂർ ശിവദാസൻ
കെ. മുരളീധരൻ(11-02-04-ൽ ചുമതലയേറ്റു, 15-05-04-ൽ രാജിവെച്ചു)
കടവൂർ ശിവദാസൻ വൈദ്യുത മന്ത്രിയായിരുന്നപ്പോൾ ലാവിലിൻ കമ്പനി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാത്തതു കൊണ്ടാണ് ബാക്കി പൈസ കനേഡിയൻ ഏജൻസി നൽകാതിരുന്നതെന്ന് പറയപ്പെടുന്നു. ഇത് വേര് അലംബവമോ അവഗണനയോ ആണെന്ന് വിശ്വസിക്കുക പ്രയാസം.

2004-2006
ആര്യാടൻ മുഹമ്മദ്


2006-2011
എ.കെ ബാലൻ
അഞ്ചുകൊല്ലംകൊണ്ട് ജില്ലയില്‍ പണിതീര്‍ത്തത് 2 ജലവൈദ്യുത പദ്ധതികൾ‍. അതിലൊന്ന് മലബാറിലെ ഏറ്റവും വലുതും കേരളത്തിലെ നാലാമത്തേതുമായ പദ്ധതി. ക്ഷാമം പഴങ്കഥയായി.

2011 -
ആര്യാടൻ മുഹമ്മദ്

ആര്യാടൻ മുഹമ്മദ് പുന്യവാളനാണോ അതോ പഠിച്ച കള്ളനോ എന്ന് എനിക്ക് അറിയില്ല. ആരാടാ മമ്മത് ? കാലം തെളിയിക്കട്ടെ ..

Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0

Convert Number To Words in SQL Sever