ഗദ്ദാഫി ശരിയോ തെറ്റോ

സ്വന്തം ദേശത്തിന്‍റെ അതിരുകള്‍ക്ക് പുറത്തു ഒരൊറ്റ ആഫ്രിക്കയെ സ്വപ്നം കണ്ട ഒരു ഭരണാധികാരി..
സ്വന്തം ജനതയെ ബോംബ്‌ ചെയ്തവന്‍...
പാശ്ചാത്യ അധിനിവേശങ്ങളെ തന്റേടത്തോടെ ചെറുത്‌ നിന്നവന്‍...

ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷ്കരുണം നിഷേധിച്ചവന്‍...
ഫലസ്തീന്‍കാരുടെ സമരത്തിനെ ശക്തമായി പിന്തുണചവന്‍...
അവസാനം മറ്റു പലരെയും പോലെ തെരുവ് പട്ടിയുടെ അന്ത്യം... 

മറ്റേതൊരു സാധാരണ മനുഷ്യനെ പോലെ തന്നെ കൊറേ  തെറ്റുകളുടെയും ശരികളുടെയും വൈരുധ്യങ്ങളുടെയും ആകത്തുകയാണ് അദ്ധേഹത്തിന്റെ ജീവിതം എന്ന് തോന്നുന്നു. 
ഗദ്ദാഫി മരുഭൂമിയിലിരുന്ന് വിപ്ലവ തന്ത്രങ്ങൾ മെനഞ്ഞു, ഒളിപ്പോരുകൾ നടത്തി. പക്ഷെ പരാജയപ്പെട്ട പോരാട്ടങ്ങൾ നാളെ ആരും വാഴ്ത്തിപാടാന്‍ പോകുന്നില്ല.

ഇനി ഉത്തരാഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ ലിബിയയുടെ ഭരണസംവിധാനം വിപ്‌ളവത്തെ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നാറ്റോ തീരുമാനിക്കും. പതിവ് പോലെ ആളും അര്‍ത്ഥവും ഉള്ളിടത് ദൈവ നീതി നടപ്പാവും. 

http://www.bbc.co.uk/news/world-africa-15392189


Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0