ജീവിതത്തിലും നടനെ വേഷമായി പ്രേഷകര്‍ കാണുമ്പോള്‍ വേഷം ജയിക്കുകയും, പാവം നടനായ മനുഷ്യന്‍ തോല്‍ക്കുകയും ചെയ്യുന്നു. നല്ല കലാകാരന്‍റെ ഈ ദയനീയാവസ്ഥ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇത്രയും അവാര്‍ഡ് ഒക്കെ കിട്ടിയ ഈ ചിത്രത്തെ കുറിച്ച് ഇത്രയെങ്കിലും പുകഴ്ത്തിയില്ലെങ്കില്‍ ഞാന്‍ മണ്ടന്‍ ആവില്ലേ... രഹസ്യം: കൂടുതല്‍ സമയവും ബോറടിച്ചു. വല്ല്യ സംഭവം ഉള്ളതായി ഒന്നും തോന്നിയും ഇല്ല. സുഹാസിനിക്ക് പകരം ഭാനുപ്രിയ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്നാണാവോ മലയാളത്തിലെ അവാര്‍ഡ് പടങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ബൌദ്ധിക നിലവാരത്തിലേക്ക് എനിക്ക് എത്താന്‍ കഴിയുക
I'll write what I think, I'll share what I like. If you do not like, I'm Sorry