മസ്സില് പിടുത്തം മാന്യത ആണെന്ന് തെറ്റിദ്ധരിച്ച മലയാളി സമൂഹം ഇത്തരം ഒരു കലാകാരിയെ അര്‍ഹിക്കുന്നില്ല. മരവിച്ച മുഖങ്ങള്‍ക്ക് മുന്നിലും, സ്വയം മറന്ന് പാടിയ ഈ മലയാളി പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍
നമ്മുടെ മണ്ണിന്‍റെ മണം ഉള്ള നാടന്‍ പാട്ടുകള്‍ ആസ്വദിക്കുന്നതില്‍ നിന്നും, അതിന്‍റെ ചടുലം ആയ താളത്തിന് അനുസരിച്ച് സ്വതസിദ്ധം ആയി തുള്ളുന്നതില്‍ നിന്നും എല്ലാം നമ്മെ പിന്തിരിപ്പിക്കുന്നത് എന്താണ്? തമിഴന്‍ അവരുടെ ഡപ്പാംകൂത്ത് യാതൊരുവിധ അപകര്‍ഷതാബോധവും ഇല്ലാതെ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ആദരവ് തോന്നാര്‍ ഉണ്ട്. എന്ത് കൊണ്ട് നമ്മുക്ക് അതിനു കഴിയാതെ പോകുന്നു എന്നത് ചിന്തനീയം ആണ്. ഇത്തരം കലാകാരികളെ പാര്‍ശ്വവല്കരിക്കുന്നതിലൂടെ നമ്മുക്ക് നമ്മുടെ വേരുകളെ മറക്കാം
Comments
Post a Comment