ദൈവം ആറൂ ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു.
അതിനു ശേഷം മണ്ണു കുഴച്ച് ആദമിനെ സൃഷ്ടിച്ചു.
ആദമിന്‍റെ വാരിയെല്ല് ഊരി ഹവ്വ എന്ന സ്ത്രീയെ സൃഷ്ടിച്ചു.
അവരെ രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ ആക്കി.
അവിടെയുള്ള എല്ലാ വിഭവങ്ങളും ആസ്വദിച്ചു കൊള്ളുവാന്‍ അനുമതി നല്‍കി; ഒരു മരം ഒഴികെ.
പിശാച് പാമ്പിന്‍റെ രൂപത്തില്‍ വന്ന് ഹവ്വയെ പാട്ടിലാക്കി ആ മരത്തിലെ ഫലം കഴിപ്പിച്ചു.
ഹവ്വ ആദമിനെക്കൊണ്ടും അത് തീറ്റിച്ചു.
ദൈവം കോപാകുലനായി രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കി.
ഈ ശിക്ഷയില്‍ നിന്നു മനുഷ്യരെ രക്ഷിക്കണം എന്ന് ദൈവത്തിന് ആഗ്രഹമുണ്ടായിരുന്നു,
അതിനു വേണ്ടി കാലാകാലങ്ങളില്‍ ദൂതന്മാരെ/പുത്രനെ ഇറക്കി.
അവിശ്വസനീയമായ ഈ കഥ ആണ്, ലോകത്ത് ഏറ്റവും അധികം പേര്‍ നിസംശയം വിശ്വസിക്കുന്നത് എന്നത് അവിശ്വസനീയം ആയ ഒരു യാഥാര്‍ത്ഥ്യം അല്ലെ?
ഹാപ്പി ക്രിസ്തുമസ് !
അന്ത കാലത്ത് ഡി എന്‍ എ ടെസ്റ്റ് ഇല്ലാതിരുന്നത് ഭാഗ്യം
Comments
Post a Comment