Skip to main content

കണ്ണാടി ഷാജിക്ക് ആദരാജ്ഞലികള്‍...

ഗൗരവപൂര്‍ണമായ ഒരു ഫേസ്‌ ബുക്ക്‌ സംവാദം


കണ്ണാടി ഷാജിക്ക് ആദരാജ്ഞലികള്‍...

സുപ്രസിദ്ധ ഗുണ്ട നേതാവ് കണ്ണാടി ഷാജിയെ (33) വളരെ ലളിതമായി ആരോ വെട്ടിക്കൊന്നു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം കവടിയാറിലാണ് സംഭവം നടന്നത്. പ്രമുഖ ഗുണ്ടകളായ ശ്രീമാന്‍ . തീപ്പട്ടി വാസു, അമ്മിണി ശേഖരന്‍, വടിവാള്‍ ഷിബു എന്നിവരും ആള്‍ കേരളാ ഗുണ്ടാ സെക്രട്ടറി ഇരുമ്പ് രായുവും ആന്ത്യോപചാരം അര്‍പ്പിച്ചു.

കവടിയാര്‍ ശ്രീചിത്രനഗര്‍ സ്വദേശിയായ ഷാജി തന്‍റെ സ്...തുത്യര്‍ഹമായ സേവനം കാട്ടാക്കട മുതല്‍ ആറ്റിങ്ങല്‍വരെ നടത്തിയിട്ടൂണ്ട്. ഗുണ്ടാനിയമപ്രകാരം മൂന്ന് തവണ പൊലീസ് അറസ്റ്റ് ചെയ്ത് ബഹുമാനിച്ചിട്ടുണ്ട്. 2008ലും 2009ലും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച സര്‍ട്ടിഫിക്കേറ്റുകള്‍ കണ്ണാടി ഷാജിക്ക് സ്വന്തം.

ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും അടുത്ത അനുയായിയാണ് കണ്ണാടി ഷാജിയെങ്കിലും അവരില്‍ നിന്ന് ഒരു പടി മുകളില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതായിരുന്നു പതിവ്. ജയില്‍ മോചിതനായ ശേഷവും അക്രമസംഭവങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു എന്നത് അദ്ദേഹത്തിന്‍റെ കര്‍മ്മ നിരത വിളിച്ചോതുന്നു. ഗുണ്ടകള്‍ തമ്മിലുള്ള ആശയ സംഘര്‍ഷമായിരിക്കാം കൊലപാതകകാരണമെന്ന് പൊലീസ് കരുതുന്നു ഒപ്പം ആശയത്തിന്‍റെ രേഖാചിത്രം തയാറാക്കാന്‍ പോലീസ് ദൃക്‌ഷാക്ഷികളെ തിരയുന്നു.
Top of Form
Unlike ·  · Unfollow Post · about an hour ago
Athiest James ഈ ഗുണ്ടകള്‍ ക്കൊക്കെ ഷാജി എന്നാ പേര് വരന്‍ എന്താ കാരണം?......അലവലാതി ഷാജി ആണോ പ്രജോദനം ?
ലക്- വിരോധാഭാസങ്ങളോട് വിരോധം “ഷാജിഎന്ന പേരിന്‍റെ ഗാംഭീര്യം മറ്റേത് പേരിനുണ്ട്..ഹേ..!
Sarath Satheesh ഇയാള്‍ക്ക് പാലേരി മാണീക്യം ഒരു വടിവാള്‍ കൊലപാതകത്തിന്റെ കഥ എന്ന കൊലക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്
Roshan Pm ആദരാഞ്ജലികള്‍ നികത്താനാവാത്ത വിടവ്
ലക്- വിരോധാഭാസങ്ങളോട് വിരോധം ഷാജി എന്നു കേട്ടാല്‍ തിവന്തോരം ജില്ല
Roshan Pm മതസൌഹാര്‍ദം വിളിച്ചോതുന്ന പേരാണ് ഷാജി
വിനോദ് നമ്പൂതിരി മലയാള ഗുണ്ടാ ശാകയ്ക്ക് നികത്താനാവാത്ത നഷ്ടം .....കര്മ്മനിരതനായ പോരാളി ...കൂവപ്പള്ളി മറിയയും തൊടുപുഴ ശാന്തയും

ലക്- വിരോധാഭാസങ്ങളോട് വിരോധം Roshan Pm മതസൌഹാര്‍ദം വിളിച്ചോതുന്ന പേരാണ് ഷാജി\\\ ഇത് കിടിലന്‍...!! മതസൌഹാര്‍ദ്ദം കാത്തു രക്ഷിക്കാന്‍ ഗുണ്ടകള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു..എന്നത് നഗ്ന സത്യം ..!
Sarath Satheesh വടിവാള്‍ ഒരു മിഥ്യ എന്ന പേരില്‍ ഒരു പുസ്തകം തന്നെ ഷാജി ഇറക്കിയിട്ടുണ്ട്
Sarath Satheesh സവാളകള്‍ എന്ന് ബോംബിന് നാമധേയം കല്‍പ്പിച്ച് നല്‍കിയതും ഷാജിയാണെന്ന് പുരാതന കേസ് ഹിസ്റ്ററി അടിവരയിട്ട് പറയുന്നു
ലക്- വിരോധാഭാസങ്ങളോട് വിരോധം Sarath Satheesh വടിവാള്‍ ഒരു മിഥ്യ എന്ന പേരില്‍ ഒരു പുസ്തകം തന്നെ ഷാജി ഇറക്കിയിട്ടുണ്ട്\\\ മനോരമ ബുക്സ് ആയിരിക്കും പ്രസാധകര്‍..!
Sarath Satheesh ബുക്സേതായാലും പീസ് പീസായാല്‍ പോരേ
ലക്- വിരോധാഭാസങ്ങളോട് വിരോധം ഭരണതലത്തില്‍ ഞെട്ടല്‍... നികത്താനാവാത്ത നഷ്ടം...!!
Sarath Satheesh കേരള പോലീസിന് നഷ്ടപ്പെട്ടത് മികച്ച തലവനെ ഐജി
Sarath Satheesh ഷാജിയുടെ മരണമറിഞ്ഞ് പ്രധാനമന്ത്രി കക്കൂസിലേക്കുള്ള വിദേശയാത്ര റദ്ദാക്കി
Roshan Pm സര്‍ക്കാര്‍ ബഹുമതികളോട് കൂടി സംസ്കരിക്കണം
ലക്- വിരോധാഭാസങ്ങളോട് വിരോധം ഒരു ഗുണ്ട എങ്ങനെ ജീവിച്ച് മരിക്കണമെന്ന് അദ്ദേഹം നമുക്ക് കാട്ടിത്തന്നു, ക്വട്ടേഷനുകള്‍ അനായമായി കൈകാര്യം ചെയ്യാനുള്ള പാടവം ശ്രീ. കണ്ണാടി ഷാജിയെ വളരെ പെട്ടെന്നാണ് ഗുണ്ടാ നേതാവാക്കിയത്....! ചുരുങ്ങിയ വര്‍ഷങ്ങളിലെ സ്തുത്യര്‍ഹമായ സേവനത്തിന് കേരള സര്‍ക്കാര്‍ വക ബഹുമതി ഏറ്റുവാങ്ങന്‍ ഷാജിക്ക് കഴിഞ്ഞില്ല എന്നത് ഒരു നോവായി അവശേഷിക്കുന്നു.
Sarath Satheesh ഷാജി ആണത്തത്തിന്റെ പര്യായം അഴീക്കോട്
Muhammad Hasan ആദരാഞ്ജലികള്‍ .....
ലക്- വിരോധാഭാസങ്ങളോട് വിരോധം Sarath Satheesh കേരള പോലീസിന് നഷ്ടപ്പെട്ടത് മികച്ച തലവനെ ഐജി\\\ ഇനി കേസെടുക്കാന്‍ പുതിയ ഒരു ഗുണ്ടയെ ഇറക്കുമതി ചെയ്യേണ്ട ആവശ്യകതപ്പറ്റി പഠിക്കാന്‍ അഞ്ചംഗ ബഞ്ചിനെ നിയോഗിക്കാന്‍ നിയസഭയില്‍ സമ്മര്‍ദ്ദം...!
Sarath Satheesh ഷാജിയുടെ സ്കെച്ചുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം .. ഷാജിയുടെ ഏറ്റവും മികച്ച സ്കെച്ചേതെന്ന് തിരഞ്ഞെടുക്കല്‍ പസഫിക്കോഷ്യനിലെ വെള്ളം ലിറ്ററ് കണക്കിന് അളക്കുന്നതിനു തുല്ല്യം മുഖ്യമന്ത്രി
Roshan Pm നല്ല ചങ്ങാതിമാര്‍ ഇല്ലാത്ത ലക്ഷോപലക്ഷം ആലംബഹീനരുടെ ഉറ്റ തോഴന്‍ ആയിരുന്നു പരേതനായ കണ്ണാടി ഷാജി. "ചങ്ങാതി ഇല്ലെങ്കില്‍ കണ്ണാടി ഷാജി വേണം" എന്ന പുതുചൊല്ല് മലയാളഭാഷക്ക് ഇദ്ദേഹത്തിന്റെ സംഭാവന ആണ്
Sarath Satheesh ഷാജിക്കെന്താ കൊമ്പുണ്ടൊ എന്ന് ചോദിച്ചവന്റെ മുപ്പത്തിരണ്ടു പല്ലും തല്ലിക്കൊഴിച്ച ധീരദേശാപമാനിയായിരുന്നു ഷാജി ... വടിവാള്‍ ഒരു മിഥ്യ എന്ന പുസ്തകത്തില്‍ ഈച്ചയെ വെട്ടിക്കൊന്ന ഒരു രംഗം ഷാജി വിവരിക്കുന്നത് തന്നെ നോക്കുക .. എത്ര രസകരമായാണ് അയാളത് കൈകാര്യം ചെയ്തിരിക്കുന്നത്
ലക്- വിരോധാഭാസങ്ങളോട് വിരോധം മുഖ്യ മന്ത്രി പൊട്ടിക്കരഞ്ഞു... നമ്മുടെ ഷാജി പോയ വിടവില്‍ ഷാജിയുടെ മകനും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമാ മാസ്റ്റര്‍: ബിജുവിനെ പരിഗണിക്കാന്‍ ശ്രമിക്കണമെന്നും ആഹ്വാനിച്ചു. അതേ സമയം മെത്രാന്മാര്‍ ഒത്തുകൂടി കുടുമ്പത്തില്‍ നിന്ന് ആരെങ്കിലും മതിയാകും എന്ന് അഭിപ്രായപ്പെട്ടു. ബിജു 12 വയസില്‍ പ്രായപൂര്‍ത്തിയാകുമെന്നും അതിനു ശേഷം പരിഗണിക്കാമെന്നും തീരുമാനിച്ചു.
Sarath Satheesh തിരോന്തര്‍ത്ത് മൂന്ന് ദിവസത്തെ ദുഖാചരണം
Roshan Pm സമൂഹത്തിന്റെ നാനാതുറയില്‍ ഉള്ള വിവിധ മതത്തില്‍ പെട്ട രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട അനേക ആയിരങ്ങള്‍ക്ക് തുണ ആയിരുന്ന കണ്ണാടി ഷാജിയുടെ പേര് ഇത്തവണത്തെ നോബല്‍ സമ്മാനത്തിന് പരിഗനിചിരിന്നു അത്രേ. ഈ രഹസ്യ ലിസ്റ 50 കൊല്ലത്തിനു ശേഷം മാത്രമേ അവര്‍ പ്രസിദ്ധീകരിക്കൂ. നേരത്തെ അറിയണം എങ്കില്‍ ശവി കച്ചിദാനന്ദനോട് ചോദിച്ചു നോക്കൂ
Roshan Pm "അതേ സമയം മെത്രാന്മാര്‍ ഒത്തുകൂടി കുടുമ്പത്തില്‍ നിന്ന് ആരെങ്കിലും മതിയാകും എന്ന് അഭിപ്രായപ്പെട്ടു. ബിജു 12 വയസില്‍ പ്രായപൂര്‍ത്തിയാകുമെന്നും അതിനു ശേഷം പരിഗണിക്കാമെന്നും തീരുമാനിച്ചു." :) ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും ഈ പഹയന്‍
Sarath Satheesh ദുഖാചരണം കുറഞ്ഞ് പോയെന്ന് വലത് സംഘടനകള്‍
Shabeer Ko കണ്ണാടി ഷാജിയെ ഗുണ്ടാ മേകലയില്ക് കൈ പിടിച്ചു ഉയര്‍ത്തിയ അടിവാരം ദാമു ഇപ്പോള്‍ ലൈനില്‍ ഉണ്ട് ദാമൂ കേള്‍ക്കാമോ എങ്ങനെ പ്രതികരിക്കുന്നു ഈ മരണത്തോട്‌ ...ഹെലോ ഷാജിയുടെ മരണം ഗുണ്ടാ ലോകത്ത്‌ തീരാ നഷ്ട്ടം ആണ് എനിക്ക് സൊന്തം മകനെ നഷ്ട്ട പ്പട്ട തു പോലെ തോന്നുന്നു ഇപ്പോള്‍ ഗുണ്ടാ ലോകത്തെ ഏറ്റവും നല്ല മാന്യന്‍ ആയിരുന്നു മറ്റുള്ള ഗുണ്ടകളെ പോലെ ഒരു ആബാസവും ഇല്ല എന്തിനു ഒരു സിഗരറ്റ്‌ പോലും ഷാജി വലിക്കില്ലായിര്നു
Sarath Satheesh ദാമു നിങ്ങളെ അടി വാരിയിട്ടാണ് ഷാജി കടന്ന്‍ വന്നത് എന്നൊരു വാര്‍ത്ത കേള്‍ക്കുന്നുണ്ടല്ലോ അതിനെ പറ്റി എന്താണ് പ്രതികരണം
Shabeer Ko ഇപ്പോള്‍ ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഇത് വരെ വാര്‍ത്ത വിശ്വസിക്കാന്‍ പറ്റിയിട്ടില്ല
ലക്- വിരോധാഭാസങ്ങളോട് വിരോധം മറ്റുള്ള ഗുണ്ടകളെ പോലെ ഒരു ആബാസവും ഇല്ല എന്തിനു ഒരു സിഗരറ്റ്‌ പോലും ഷാജി വലിക്കില്ലായിര്നു\\\ മാതൃകാ ഗുണ്ട....കണ്ണാടി ഷാജി യുടെ വിയോഗത്തില്‍ ശ്രീ. ശശി തരൂരണ്ണന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രീ. കണ്ണാടി ഷാജിക്ക് വിയര്‍പ്പോഹരിനല്‍കാന്‍ താന്‍ പ്ലാനിട്ടിരിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു..!
Roshan Pm മുന്‍പും ഷാജിക്കെതിരെ ഒരു പാട് വധശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എനിട്ടും Z-കാറ്റഗറി സുരക്ഷ എര്പെടുതാതെ അദ്ധേഹത്തെ മരണത്തിലേക്ക് തള്ളിയിട്ട സര്കാറിന്റെ അനസ്തക്ക് എതിരെ ഒരു ബന്ദ്‌, അല്ല ഹര്‍ത്താല്‍ നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചു. നല്ലവരായ എല്ലാ ഗുണ്ട തൊഴിലാളികളും ഈ അവസരം വേണ്ട വിധം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ

പതിവ് പോലെ മാപ് ഉണ്ട് മനോരമയില്‍
റെഫറന്‍സ്: http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10356155&programId=1073753760&tabId=11&contentType=EDITORIAL
Sarath Satheesh ഷാജി നീയൊരോര്‍മ്മ തന്‍ ക്രൂരമാം മൂകസാക്ഷി എന്ന് പാറി ചുള്ളി അണ്ണന്‍ തിരോന്തരത്തൊട്ട് വച്ച് പിടിച്ചു
ലക്- വിരോധാഭാസങ്ങളോട് വിരോധം ശ്രീ. കണ്ണാടി ഷാജിയുടെ മൃതദേഹം കിംസ് ആശുപത്രിയങ്കണത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുന്നതാണ്..! മുകളിലെ നിലയില്‍ നിന്ന് തലികൊന്നാല്പോലും താഴേക്ക് വരാത്ത ശ്രീ. പിള്ളേച്ചന് ജനലില്‍ക്കൂടി ഒരു നോക്ക് കാണാന്‍ കൂടിയാണിത്. ശ്രീ. പിള്ള ഇരുമ്പ് പാരയില്‍ തീര്‍ത്ത റീത്തും സമര്‍പ്പിച്ചു..!! മൃദദേഹം കിംസ് ആശുപത്രിവളപ്പില്‍ എതിയതും മൊബൈല്‍ ഫോണ്‍ ഉയര്‍ത്തി ശ്രീ.പിള്ള അനുശോചനം അറിയിച്ചു.
Shabeer Ko നമസ്കാരം ന്യൂസ്‌ ബോറന്‍ പരിപാടിയില്ക് സ്വാഗതം ഇന്നത്തെ ചര്‍ച്ച കണ്ണാടി ഷാജിയുടെ മരണം ഗുണ്ടാ ലോകത്ത്‌ തീരാ നഷ്ട്ടമോ ???ചര്‍ച്ചയില്‍ പങ്കടുക്കുനത് ഷാജിയുടെ ഗുരുവും പൂര്‍വ ഗുണ്ടയും ആയ അടിവാരം ദാമു ...ഷാജിയുടെ എതിര്‍ ഗ്രൂപ്‌ കാരന്‍ ആയ ശ്യാം പ്രകാശ്‌ പിന്ന രണ്ടു മൂന്നു ഗുണ്ടാ സുഹുട്രുക്കളും ടെലിഫോണില്‍ ചെരുന്നതാകും
Kunhutty Thennala ലക്- വിരോധാഭാസങ്ങളോട് വിരോധം : താങ്കൾക്ക് ഗ്രൂപ് മാറി പോയി ഇത് ന്യൂസ് പേപ്പറല്ല അനുശോചനം രേഖപ്പെടുത്താൻ, ഈ അഡ്മൻ മാരൊക്കെ എവിടെ ചൊറിയും കുത്തിയിരിക്കുകയാ ? അദ് മിൻ മാരേ...ദയവ് ചെയ്ത് ഇത് നീക്കം ചെയ്യുക , ലക്കിനെ തന്നെ ഡീലിറ്റ് ചെയ്യുക! പറ്റുമെങ്കിൽ ഗ്രൂപീന്ന് മാത്രമല്ല ഭൂമീന്ന് തന്നെ!!
Sarath Satheesh മംഗലശ്ശേരി നീലകണ്ഠന്‍ ജനിച്ചത് ഷാജിയില്‍ നിന്നാണ് എന്ന് രഞ്ജിത്ത് .. ജീവിച്ചിരുന്ന കാലത്ത് പ്രശസ്തി ആഗ്രഹിച്ചിരുന്നില്ലാത്തതിനാല്‍ ഷാജി തന്നെ കൊണ്ട് ഈ സത്യം പറയിച്ചില്ലെന്ന് രഞ്ജിത്ത്
Roshan Pm Kunhutty Thennala ഷാജി ഇല്ലാതായി എന്ന് കരുതി വല്ലാതെ കേറി നെഗളിക്കല്ലേ
Sarath Satheesh ലക്കിനെ ഭൂമീന്ന് ഡിലീറ്റാന്‍ കെല്‍പ്പുള്ള ഒരേ ഒരാളാരുന്നു കണ്ണാടി ഷാജി .. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഖിലേന്ത്യാ ഗുണ്ടാ അസോസിയേഷന്‍
Sarath Satheesh തെന്നലെ തെന്നലെ താഴെ വരൂ എന്ന് പാടി ഷാജി തന്നെ കുറെ വിളിച്ചിട്ടില്ലേടോ തെന്നലേ അന്നൊക്കെ താന്‍ പേടിച്ചൊളിച്ചിരിക്ക്യല്ലെ ആരുന്നത് .. ഇപ്പൊ ഗ്രഹണം വന്നപ്പോള്‍ തലപൊക്കുന്നോ
Roshan Pm മരിച്ച ഷാജിയോടുള്ള ബഹുമാനം നില നിര്‍ത്തി കൊണ്ട് തന്നെ ഒരു സത്യം പറയട്ടെ, ഇല്ലാത്ത ലക്കിനെ ഡിലീറ്റ് ചെയ്യാന്‍ ആര്‍കും കഴിയില്ല
ലക്- വിരോധാഭാസങ്ങളോട് വിരോധം Kunhutty Thennala ലക്- വിരോധാഭാസങ്ങളോട് വിരോധം : താങ്കൾക്ക് ഗ്രൂപ് മാറി പോയി ഇത് ന്യൂസ് പേപ്പറല്ല അനുശോചനം രേഖപ്പെടുത്താൻ, ഈ അഡ്മൻ മാരൊക്കെ എവിടെ ചൊറിയും കുത്തിയിരിക്കുകയാ ?\\\ സാധാരണക്കാരായ ഗുണ്ടകളുടെ പ്രശ്നങ്ങള്‍ മനസിലാക്കാതെ, അവരെ അവഹേളിക്കുകയും , ഒരു കൊലപാതകത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഹൃദയമില്ലാത്ത നിങ്ങളെപ്പോലെയുള്ളവരെയോര്‍ത്ത് ഗുണ്ടകള്‍ക്ക് വേണ്ടി നുമ്മ ഈ ആക്രോശം കണ്ടില്ലെന്ന് നടിക്കുന്നു..!
Sarath Satheesh ഗുണ്ടകള്‍ക്കെന്താ ചോയ്ക്കാനും പറയാനും ആളില്ലെന്ന് കരുതിയോടൊ തെന്നലേ
ലക്- വിരോധാഭാസങ്ങളോട് വിരോധം പേടിപ്പിച്ചാതി....നന്നായിക്കോളും...!!
Athiest James ധീര ദേശാഭിമാനിയും പോരാളിയും ആയിരുന്ന ഷാജിക്ക് നാടിന്‍റെ കണ്ണീര്‍ പ്രണാമം
ലക്- വിരോധാഭാസങ്ങളോട് വിരോധം ഷാജിയുടെ ഫാമിലിക്ക് ഗവ: ഇതുവരെ ഒരു സഹായവും വാഗ്ദാനം ചെയ്യാഞ്ഞതില് കേരളാകാഗ്രസ് (ബി) നേതാവ് പാര നാണു ആശങ്ക രേഖപ്പെടുത്തി..!!
Roshan Pm ഈ അവസരത്തില്‍ അദ്ധേഹത്തിന്റെ ഒരു ചെറുകഥ വായിച്ചു അനുസ്മരിക്കുന്നത് ഉചിതം ആയിരിക്കും
http://www.madhyamam.com/news/53590/110301
Kunhutty Thennala ശിഷ്യന്മാരുടെ സങ്കടത്തിൽ ഞാനും പങ്കു ചേരുന്നു.
Roshan Pm അങ്ങിനെ വഴിക്ക് വാ കുഞ്ഞൂട്ടി. പാവം! പാര എന്ന് കേട്ടപ്പോള്‍ നേരെ ആയി
ലക്- വിരോധാഭാസങ്ങളോട് വിരോധം Athiest James ധീര ദേശാഭിമാനിയും പോരാളിയും ആയിരുന്ന ഷാജിക്ക് നാടിന്‍റെ കണ്ണീര്‍ പ്രണാമം\\\ ജീവിച്ചിരുന്നപ്പോള്‍ പലരും പൊകയ്ക്കാന്‍ തീരുമാനിച്ചിരുന്ന ശ്രീ. കണ്ണാടി ഷാജി അവര്‍കളെ തൈക്കാട് സ്മാശാനത്തില്‍ പൊകയ്ക്കുന്നതാണ്..! അതേ സമയം ശ്രീ. ഷാജിയുടെ പൊസ്റ്റ്മോര്‍ട്ടം സംബന്ധിച്ച് സ്കെച്ചിടാന്‍ കൊച്ചിയില്‍ നിന്നും സ്കെച്ച് മച്ചു എത്തിയിട്ടുണ്ട്..!!
ലക്- വിരോധാഭാസങ്ങളോട് വിരോധം Kunhutty Thennala ശിഷ്യന്മാരുടെ സങ്കടത്തിൽ ഞാനും പങ്കു ചേരുന്നു.\\\\ ക്വട്ടേഷന്‍ കൊടുക്കാനിരുന്നതായ്രുന്നു..ഹും..!
Sarath Satheesh എന്താണ് ഷാജി എന്തായിരുന്നു ഷാജി എന്താകണം ഷാജി എന്തൊക്കെ ആക്കണം ഷാജിയെ എന്ന വിഷയത്തില്‍ സെമിനാറ് സംഘടിപ്പിക്കും ... ശാസ്ത്ര സാഹിത്യ പരിഷത്ത്
Roshan Pm ഷാജിയും ഒരു കാലത്ത് എല്ലാ നിഷ്കലന്കതയോടും കൂടിയുള്ള ഒരു കുഞ്ഞു ആയിരുന്നു. 'ആകാശ പറവ'യെ പോലെ ഈ വിണ്ണില്‍ പറന്നു നടക്കാന്‍ കൊതിച്ചിരുന്ന ഞങ്ങളുടെ ഷാജി അണ്ണന് പണി കൊടുത്തവന് പാലും വെള്ളത്തില്‍ പണി വരുന്നുണ്ട് എന്ന് മാത്രം ഇപ്പോള്‍ പറയുന്നു
ലക്- വിരോധാഭാസങ്ങളോട് വിരോധം അതേ സമയം...ശ്രീ ഷാജിയുടെ ജാതകത്തിലെ പിഴവാണ് മരണകാരമെന്ന് ശ്രീ. കാട്ടിലപ്പൂവണ്ണനും..ജാതകം എഴുതിയതേ പിഴവാണെന്ന് ശ്രി. രാജീവ് കൊടുമണും വടയും ചായയും കഴിക്കുന്നതിനിടയിലെ ബ്രേക്കില്‍ അവകാശപ്പെട്ടു. ഗുണ്ടകള്‍ക്ക് എന്തിന് ജാതകം എന്ന പുതിയ സ്റ്റാറ്റസ് മെസേജ് ഇട്ട് ശ്രീ. രാജീവ് കൊടുമണ്‍ പ്രതിക്ഷേധിച്ചു. ശ്രീ. ഷാജിയെ കൊന്നത് സംഘപരിവാറോ? എന്‍ഡി എഫോ എന്ന് മതവാദികള്‍ ഇപ്പോഴും തര്‍ക്കത്തിലാണ്‍..!! ഈ വിഷയത്തില്‍ പുത്യ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു..!
Roshan Pm b4n
Sarath Satheesh ജാതിഭേധം മതദ്വെഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന വാറ്റുപുരയായിരുന്നു ഷാജിയുടെത് .. മദ്യം വിഷമാണ് അത് കുടിക്കാന്‍ വിഷമമാണ് എന്ന ആപ്തവാക്യം യുനെസ്കോ പോലും ലോഗോയില്‍ ചേര്‍ത്തിട്ടുണ്ട് .. അദ്ദേഹത്തിന് ശത്രുക്കളെ ഇല്ലായിരുന്നു എന്നും പിന്നെങ്ങിനെയാണിത് സംഭവിച്ചത്െന്നറിയില്ലെന്നും ഷാജി ധര്‍മ്മ പരിപാലന സംഘം പുതു സെക്രട്ടറി വില്ല് ബിജു പറഞ്ഞു
Sarath Satheesh തന്നോട് ജാതി പറയുന്നവരെ പറ്റി ഷാജി പറയാറുള്ളത് ഒരു ജാതി ടീമിസ്റ്റാ എന്നയിരുന്നു എന്ന് വില്ല് ബിജു അയവിറക്കുന്നു
Sarath Satheesh ഒരു യം കുറഞ്ഞ് പോയി
Sarath Satheesh തന്റെ ചേട്ടന്‍ ഉസ്താദ് പരമെശ്വരനാണ് എന്നും അദ്ദേഹത്തിന് മരണമില്ലെന്നും സഹോദരി ഓടനാവട്ടം ഓമന
Muhammad Hasan റോഷാ...വീട്ടീ പോടാ..
Suful Rehman ധീര സഖാവെ കണ്ണാടി ഷാജി ഇല്ല നിങ്ങള്‍ മരിക്കുന്നില്ല ...ജീവിക്കുന്നു ഞങ്ങളിലൂടെ ..ഞങ്ങളില്‍ ഒഴുകും ചോരയിലൂടെ .........
Kunhutty Thennala ലക്- വിരോധാഭാസങ്ങളോട് വിരോധം Kunhutty Thennala ശിഷ്യന്മാരുടെ സങ്കടത്തിൽ ഞാനും പങ്കു ചേരുന്നു.\\\\ ക്വട്ടേഷന്‍ കൊടുക്കാനിരുന്നതായ്രുന്നു..ഹും..!
---------------------------------------------------------------------------
കൊട്ടേഷൻ പേടിച്ചിട്ടൊന്നുമല്ല,നമ്മളെന്തെങ്കിലും പറയുമ്പൊ സമയവും സാഹചര്യവുമൊക്കെ നോക്കണ്ടെ, ഗുരുവിന്റെ വിരഹ ദു:ഖത്തിൽ നീറി കഴിയുന്ന ശിഷ്യന്മാരെ ഈ സാഹചര്യത്തിൽ വേദനിപ്പിക്കുന്നത് മനുഷ്യത്തമാവില്ലല്ലൊ (മൂന്നു ദിവസത്തെ ദു:ഖാചരണം ഒന്നു കഴിഞ്ഞോട്ടെ,എല്ലാരെയും ഞാൻ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട് ശരിയാക്കി തരാം.)
Sarath Satheesh താങ്കള്‍ ബ്ലഡ് ഡൊണെര്‍സ് അസോസിയെഷന്‍ സ്എക്രട്ടറി ആണൊ മിസ്റ്റര്‍ സുഫൂള്‍ റഹ്മാന്‍
Athiest James അനുശോചന സമ്മേളനം പിരിച്ചു വിട്ടിരിക്കുന്നു
Sarath Satheesh ഓക്കെ റ്റാറ്റാ ബൈ ബൈ
ലക്- വിരോധാഭാസങ്ങളോട് വിരോധം Athiest James അനുശോചന സമ്മേളനം പിരിച്ചു വിട്ടിരിക്കുന്നു\\\ ഗുണ്ടകള്‍ക്ക് അനുസരണ ഉണ്ടോന്ന് അറിയണോല്ലോ..??Bottom of Form

Ubaid Kakkatt ഷാജി എന്ന പേര് കൊണ്ട് ജാതി തിരിച്ചറിയാത്തത് കൊണ്ട് ജമാ അത് ഇസ്ലാമി അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. ജാതി അറിഞ്ഞ ശേഷം താരതമ്യപഠനം നടത്തി സവര്‍ണ ഭീകരതയ്കെതിരെ പ്രതികരിക്കാമെന്ന് അമീര്‍ അറിയിച്ചു.
Roshan Pm അമേരിക്കക്കാര്‍ക്ക് ഷാജി എന്ന് പെരിടാത്തത് ഭാഗ്യം
Ubaid Kakkatt "നീയല്ലേടാ അലവലാതി ഷാജി" എന്ന് ചോദിച്ച ജയന്‍ നായരായത് കൊണ്ട് ഷാജി
Roshan Pm അനുസരണയോ അത് എന്തര് സാധനം. പിന്നെ പിരിഞ്ഞു പോകാന്‍ പറഞ്ഞത് യുക്തിവാദിയായ ചെറിയാന്‍ നായരും ഹസ്സന്‍ ഇക്കയും ആയതു കൊണ്ട് മാത്രം തല്‍കാലം ഞാന്‍ പോകുന്നു. ഇതൊരു കീഴടങ്ങല്‍ ആയി ആരും കാണണ്ട. കൊറച്ചു സമയം ഒറ്റയ്ക്ക് പോയി ഇരുന്നു ഒന്ന് കരഞ്ഞു തീര്‍ക്കട്ടെ എന്റെ വിഷമം. കരയുന്ന സമയവും സ്ഥലവും ജീര്‍ണളിസ്ടുകളെ മാത്രം അറിയിക്കുന്നതായിരിക്കും.

Comments

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

കൈപ്പത്തി

പുറത്ത് നിര്‍ത്താതെ നിലവിളിക്കുന്ന ഫയര്‍ അലാറം കേട്ടിട്ട് പേടിയൊന്നും തോന്നിയില്ല. ആവശ്യമുള്ളപ്പോഴൊന്നും  ഒരലാറവും മുന്നറിയിപ്പ് തന്നിട്ടില്ല, ഇതും മോക്ക്‌ ഡ്രില്ലാവാനെ തരമുള്ളൂ. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. അരികെയുള്ളോരു  മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു.  സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം കൂടുമ്പോള്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരമാണ്, അതവര്‍ നന്നായി ആഘോഷിക്കുന്നുമുണ്ട്. കമ്പനിയില്‍ പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. മീനസൂര്യനോട് കെറുവിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകിലും.