മണ്‍ വീണയില്‍ മഴ ശ്രുതിയുണര്‍ത്തി
മറവികളെന്തിനൊ ഹരിതമായി (2)
ഉപബോധ ഗിരികളില്‍ അതിഗൂഠ ലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി
ഒരു ദീര്‍ഖ നിദ്ര വിട്ടുണരുന്ന വേളയില്‍
ശരബിന്ദു നാളം തെളിഞ്ഞു നിന്നു (2)
തൊടികളില്‍ പിടയുന്ന നിഴലുകള്‍
പിന്നെയീ..പകല്‍ വെളിച്ചത്തില്‍ അനാധമായി
ഒരുകുറി മുങ്ങിനീര്‍ന്നുണരുമ്പൊള്‍ വേറൊരു പുഴയായി
മാറുന്നു കാലവേഗം (2)
വിരല്‍ തൊടുമ്പോളെക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായന്തരങ്കം
Comments
Post a Comment