കണ്ടു മടുത്ത മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തവും മനോഹരവും ആയ ചിത്രം ആണ് ബ്യൂട്ടിഫുള്‍.. .ആദ്യ പകുതിയില്‍ നര്‍മ്മത്തിന്‍റെ അകമ്പടിയോടു കൂടി വളരെ രസകരം ആയി സിനിമ നീങ്ങി. ഇടവേളയ്ക്കു തൊട്ടു മുന്‍പ് നായികയെ ഒരു നോക്ക് കാണിച്ചു, കൊറച്ചു കൂടി നേരത്തെ ആവാം ആയിരുന്നു...
ഇടവേളയ്ക്കു ശേഷം ബോധപൂര്‍വം സൃഷ്ടിച്ച ചില രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.
സ്റ്റീഫനും ജോണും കുട്ടികാലത്ത് അറിഞ്ഞില്ലായിരുന്നെന്കിലും ഒരു കുഴപ്പവും സംഭവിക്കില്ലായിരുന്നു. അനാവശ്യമായ ഫ്ലാഷ് ബാക്കുകള്‍ നമ്മുടെ സിനിമകളുടെ ഒരു അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുന്നു. തൂവാനത്തുമ്പികളിലെ ക്ലാര എന്‍റെയടക്കം ഒരു പാട് പേരുടെ ദൌര്‍ഭല്യം ആണെന്ന് കരുതി, സുന്ദരിയായ ഇതിലെ നായികക്ക് ഇല്ലാത്ത മുഖകുരുവിന്റെ പാട് വരുത്തേണ്ടിയിരുന്നില്ല.
മലയാളിയുടെ സദാചാരബോധത്തില്‍ കേറി മാന്താന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ സീനുകളും ഒഴിവാക്കാമായിരുന്നു.
ഈ സിനിമ ലോകത്തിലെ എല്ലാ മന്ദബുധികളായ കള്ളികള്‍ക്കും നല്‍കുന്ന ഗുണപാഠം "ഒരു പേരില്‍ പലതും ഇരിക്കുന്നു" എന്നത് ആണ്. പേര് മാറ്റേണ്ടോരാവശ്യം ഇല്ലെങ്കില്‍ സ്വന്തം പേര് തന്നെ ഉപയോഗിക്കുന്നത് ആവും നല്ലത്.
പാട്ടുകളും കാമറയും ഇഷ്ട്പ്പെട്ടു, ചില ഷോട്ടുകളില്‍ ബ്ലര്‍ ആയി തോന്നി, മുന്‍പില്‍ നിന്ന് രണ്ടാമത്തെ നിരയില്‍ ഇരുന്ന് കണ്ടത് കൊണ്ടാവാം. കള്ളന്റെയടക്കം എല്ലാ കഥാപാത്ര സൃഷ്ടിയും നന്നായി, അഭിനയവും.
പൊതുവേ സിനിമകളില്‍ പാട്ട് ഒരു അനാവശ്യ സംഭവം ആയിട്ടാണ് എനിക്ക് തോന്നാറ്, എങ്കിലും ഈ സിനിമയിലെ താഴത്തെ പാട്ട് ബോദിച്ചു. ഇതിന്‍റെ വരികള്‍ അനൂപ് മേനോന്‍ ആണ് എഴുതിയത് എന്നത് എന്നെ അത്ഭുധപെടുത്തി.
മൊത്തത്തില്‍ പടം കൊള്ളാം, അടിച്ചു മാറ്റിയതാനെങ്കിലും അല്ലെങ്കിലും. നല്ല പടം, അനൂപ് മേനോന്‍ എന്നൊക്കെ കാണുമ്പോള്‍ ഉണ്ടായ ഒരു അനാവശ്യ സംശയം ആവാം ഇതും മോഷണം ആണെന്നത്..
Comments
Post a Comment