റാബിയ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സൂഫി വനിതയാണ്. അവര്‍ സൂഫി വിശ്വാസപ്രകാരം ആദ്യത്തെ വിശുദ്ധ വനിത ആണ്. നരകഭയത്തേയും മോക്ഷകാമത്തേയും ആശ്രയിച്ച് ഉള്ള ദൈവ ഭക്തിയെ കുറിച്ച് അവര്‍ പറയുന്നത് കേള്‍ക്കൂ
“ നരകഭയം മൂലം ഞാൻ നിന്നെ ആരാധിച്ചാൽ, എന്നെ നരകത്തിൽ എരിയിക്കുക,
പറുദീസ മോഹിച്ച് ഞാൻ നിന്നെ ആരാധിച്ചാൽ എന്നെ പറുദീസയ്ക് പുറത്തു നിർത്തുക.
എന്നാൽ ഞാൻ നിന്നെ നീയായി അറിഞ്ഞ് സ്നേഹിച്ചാൽ,
നിന്റെ നിത്യസൗന്ദര്യം എനിക്ക് നിരസിക്കാതിരിക്കുക. ”
ഒരു ദിവസം അവർ തെരുവിലൂടെ ഒരു കയ്യിൽ ഒരു വെള്ളവും മറ്റേക്കയ്യിൽ ഒരു തീപ്പന്തവും പിടിച്ച് ഓടി.
“ എനിക്ക് സ്വർഗ്ഗത്തിന് തീ വയ്ക്കണം; നരകത്തെ വെള്ളത്തിൽ മുക്കുകയും വേണം. ദൈവത്തിലേയ്ക്കുള്ള വഴിയിൽ അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാൻ ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെപ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം.”
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉള്ള മത നേതാക്കളുടെ ചിന്തയില്‍ യുക്തിയുടെ പ്രകാശം ഉണ്ടായിരുന്നു, നീതിയുടെ നിയമങ്ങള്‍ ഉണ്ടായിരുന്നു, സ്നേഹത്തിന്‍റെ സാന്ദ്രത ഉണ്ടായിരുന്നു. ഇവരെ നാം വിഗ്രഹവല്‍ക്കരിക്കുമ്പോള്‍, അവരുടെ ചിന്തകളെയും വാക്കുകളെയും കാലാതീതമായ സത്യങ്ങള്‍ ആക്കി മാറ്റാന്‍ ശ്രമിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആണ്. ഇവര്‍ നടത്തിയ വിപ്ലവങ്ങള്‍ക്ക് ശക്തി പകര്‍ന്ന അവരുടെ ഉല്‍കൃഷ്ടമായ ചിന്താധാരകള്‍ കാണിക്കുന്നത് അവര്‍ കാലത്തിനു ഒരു പാട് മുന്നേ നടന്നവര്‍ ആണെന്ന് ആണ്. അല്ലാതെ അവരുടെ ചിന്തകള്‍ കാലത്തിനു അതീതം ആയ സത്യം ആണ് എന്ന് പറയുന്നത്, എന്ന് വിശ്വസിച്ച് അവരെ ഈ നൂറ്റാണ്ടിലും അനുകരിക്കുന്നത് എല്ലാം സഹതാപം അര്‍ഹിക്കുന്ന പ്രവൃത്തികള്‍ ആണ്. അഭിനവ മതനവോത്ഥാന നേതാക്കള്‍ പലരും ചെയ്യുന്നത് ഈ അനുകരണം ആണെന്നത് നമ്മുടെ ഗതികേട്. സത്യത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും എതിരെ നാം തിരിഞ്ഞു നിന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. പ്രാകൃതമായ ആചാരങ്ങളെ പ്രണയിക്കുന്ന, സത്യത്തിന് നേരെ തിരിഞ്ഞു നില്‍ക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന ജനത അല്ല സമൂഹത്തെ മുന്നോട്ടു ഇത് വരെ നയിച്ചിട്ടുള്ളത്, ഭാവിയിലും അങ്ങിനെ ആവാനേ സാധ്യത ഉള്ളൂ. സമൂഹത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് കാലത്തിന് മുന്നേ നടക്കാന്‍ കഴിവുള്ള ധിഷണാപരമായ ഔന്നത്യം പുലര്‍ത്തുന്ന ഒരു വളരെ ചെറിയ ന്യൂനപക്ഷം ആണ്. ആള്‍കൂട്ടത്തില്‍ ഒറ്റക്ക് നില്‍ക്കുന്ന ഇവരെ മനസിലാക്കാന്‍ അംഗീകരിക്കാന്‍, ഇവരുടെ ജീവിത കാലത്ത് വളരെ കൊറച്ചു പേരെ കാണൂ. കാലം ഇവര്‍ ബാക്കി ആക്കിയ ചിന്തകളെ കൂടുതല്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കും. അധികം വൈകാതെ നാം അവരെ ദൈവമോ, ദൈവത്തിന്റെ മൂന്നാംകാരനോ, വിശുദ്ധനോ ആക്കി ആഘോഷിക്കും. കാലത്തിന്റെയും അറിവിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ ഇവരും കാലത്തിന് ചേരാത്ത ചിന്തകളും ആയി നമ്മോടൊപ്പം കൊറേ നേരം യാത്ര ചെയ്യും, പിന്നീട് ശോഷിച്ച് ശോഷിച്ച് ഇല്ലാണ്ട് ആവും.

രാബിയയെ പരിചയപ്പെടുത്തിയതിനു നന്ദി. സ്വാര്തത, ഭയം എന്നിവയെക്കാലുപരി സ്നേഹം കൊണ്ട് ആരാധിക്കുമ്പോള്‍ ആരാധനയ്ക്ക് പവിത്രതയെരുന്നു. എങ്കിലും ഒരു ചോദ്യം പിന്നെയും ബാക്കി, എന്തിനാണ് ആരാധന..?
ReplyDelete"എന്തിനാണ് ആരാധന..?" രാബിയയെ വിലയിരുത്തുമ്പോള്‍ അവര്‍ ജീവിച്ചിരുന്ന കാലഘട്ടവും, ആ സാമൂഹ്യ വ്യവസ്ഥിതിയും വിലയിരുതെണ്ടതില്ലേ സുഭാഷ്. അത് കണക്കില്‍ എടുക്കുമ്പോള്‍ അവരുടെ ചിന്തകളുടെ മഹത്വം അപാരം തന്നെ. ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളുടെ ഉത്തരം ആയിരുന്നിരിക്കാം അവര്‍ക്ക് ദൈവം.
ReplyDelete"ഇന്ന് എന്തിനാണ് ഈ ആരാധന?" എന്നാണ് ചോദ്യം എങ്കില്‍ എനിക്കും അറിയില്ല.