ടിയാമെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തെ കുറിച്ച് അറിയാത്തവര്‍ പോലും ഈ ഫോട്ടോ കണ്ടിരിക്കും. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇദ്ദേഹത്തിനെ (ടാങ്ക് മാന്‍) കുറിച്ച് കൂടുതലൊന്നും അറിയില്ല. 1989 ജൂൺ 4നാണ് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സ്വാതന്ത്ര്യത്തിന് വേണ്ടി സംഘടിച്ച നിരവധി വിദ്യാർത്ഥികളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. ജൂണ്‍ അഞ്ചിന് ടിയാനെന്മെൻ സ്ക്വയറിന്‍റെ നിയന്ത്രണം പട്ടാളം പൂര്‍ണ്ണമായും ഏറ്റെടുത്തു. അന്ന് അവിടെ മാര്‍ച്ച് ചെയ്ത ടാങ്കുകളുടെ ഒരു നീണ്ട നിരയുടെ മുന്നിലേക്ക് എവിടെ നിന്നോ ഈ മനുഷ്യന്‍ വന്നു. എന്ത് കൊണ്ടോ ടാങ്കുകള്‍ അയാളുടെ മുകളിലൂടെ കേറിയിറങ്ങിയില്ല, പകരം വരിയായി വരിയായി കാത്ത് നിന്നു. മാറാന്‍ തയ്യാറല്ലാതെ നിലയുറപ്പിച്ച ടാങ്ക് മാനെ, കാഴ്ച്ചക്കാരില്‍ ചിലര്‍ നിര്‍ബന്ധപൂര്‍വ്വം അവിടെ നിന്നും നീക്കി.
പ്രക്ഷോഭത്തോടെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും ചൈന വിധേയമാവുകയും, പില്‍കാലത്ത് ലോകത്തിന്‍റെ തന്നെയൊരു ഫാക്ടറിയായി മാറുകയും ചെയ്തു. ഇപ്പോഴും ഗൂഗിളില്‍ 'tiananmen square' എന്ന് ഇമേജ് സര്‍ച്ച് ചെയ്‌താല്‍ വരുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും ടാങ്ക് മാന്‍റെ ചിത്രമാണ്. ഈ പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും ചൈനയില്‍ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. അതിനാല്‍ അന്നാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ബീജിംഗ് യൂനിവേര്‍സിറ്റിയില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും ഈ ചിത്രം കാണുകയോ, ഇങ്ങിനെ ഒരാളെ അറിയുകയോ ചെയ്യില്ല. അപ്പോള്‍ പിന്നെ ചൈനയിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
ടാങ്ക്മാന്‍ ഒരു സാധാരണക്കാരന്‍ ആയിരിക്കാനാണ് സാധ്യത, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കണ്ട കാഴ്ചകളില്‍ നിയന്ത്രണംവിട്ട് പ്രതികരിച്ച് പോയൊരു സാധാരണക്കാരന്‍
ഈ അടുത്ത് കണ്ട നല്ലൊരു ഹിന്ദി സിനിമയാണ് A Wednesday . കൂടുതല്‍ പറഞ്ഞ് മുഷിപ്പിക്കുന്നില്ല. ഈ വീഡിയോകള്‍ മുഴുവന്‍ കാണാന്‍ ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ വേണം, അതുള്ളവര്‍ക്ക് കാണാം.
ഹോട്ടല്‍ മുറിയിലെ ടോയിലെറ്റ് ഫ്ലഷില്‍ സുരക്ഷിതമാക്കിയത് കൊണ്ട് മാത്രമാണ് ഈ ചിത്രം നമുക്ക് കാണാന്‍ കഴിഞ്ഞത്. അതിനെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍
http://lens.blogs.nytimes.com/2009/06/03/behind-the-scenes-tank-man-of-tiananmen/
നന്ദി, അറിയാത്ത കാര്യങ്ങള്‍ അറിയുവാന്‍ പറ്റി.
ReplyDeleteആശംസകള്‍ ...........
nice...നല്ല പോസ്റ്റ്.
ReplyDeleteഈ പോസ്റ്റിന് കാരണം ക്യാപ്റ്റന്‍ മാത്രം. നന്ദി
Deleteനെറ്റില്‍ ഈ ചിത്രം കണ്ടിടുണ്ട് ...വിവരങള്‍ പങ്കുവെച്ചതിന് നന്ദി.....
ReplyDeleteMohammed Bouazizi - യുടെ പേര് ഈ പോസ്റ്റില്‍ നിര്‍ബന്ധമായും വേണ്ടിയിരുന്നു. നല്ല പോസ്റ്റ്.
ReplyDeleteനല്ല വിവരണത്തിന് ആശംസകള്‍.
ReplyDeleteA Wednesday എന്ന ഹിന്ദി സിനിമ കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പ് കമലഹാസന്‍ - മോഹന്‍ ലാല്‍ എന്നിവരെ പ്രധാന വേഷം ചെയ്യിപ്പിച്ചു കൊണ്ട് ഉന്നൈ പോലൊരുവാന്‍ എന്ന തമിഴ് ചിത്രമായും വന്നിരുന്നു.
എന്തായാലും ടാങ്ക് മാനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വായിക്കുന്നത് ഇതാദ്യമായാണ്. നന്ദി റോഷന്‍..
നല്ല വാക്കുകള്‍ക്ക് നന്ദി പ്രവീണ്‍
Deleteതാങ്ക്സ് ഫോര്‍ ഷെയറിംഗ്. ജോലി സംബന്ധമായി ടാങ്കുകളുടെ അടുത്ത് ഇടപഴകുവാന്‍ അല്പം അവസരം ലഭിച്ചിട്ടുണ്ട്. ഭീതിയുണ്ടാക്കുന്ന ഒരു മെഷീന്‍ ആണ് അവ. നശിപ്പിക്കാനുള്ള അവയുടെ പൊട്ടന്‍ഷ്യലിനെപ്പറ്റി വിചാരിക്കുമ്പോഴാണ് സാധാരണമനുഷ്യന്‍ അത്ഭുതപ്പെട്ടുപോകുന്നത്. വെറുതെ നില്‍ക്കുമ്പോള്‍ പോലും അത് നിങ്ങളെ ഒന്ന് ഭയപ്പെടുത്തും. അങ്ങിനെയുള്ള മെഷീനുകള്‍ അണിയണിയായി ഉരുണ്ടുവരുമ്പോള്‍ അത്നെതിരെ നില്‍ക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥയെപ്പറ്റിയാണ് ഞാനീ ഫോട്ടോ കാണുമ്പോഴൊക്കെയും ചിന്തിച്ചിരുന്നത്. ഇത്ര ശക്തിയുള്ള മെഷീനെതിരെ നിക്കണമെങ്കില്‍ അവന്റെയുള്ളില്‍ അതിനെക്കാള്‍ ശക്തിയുള്ള വിപ്ലവാഗ്നി ഉണ്ടായിരുന്നിരിക്കണം അല്ലേ?
ReplyDeleteഇദ്ദേഹം അസാധാരണമായ ധൈര്യവും, വിപ്ലവാഗ്നി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരാളായിരുന്നോ, അറിയില്ല അജിത്ത്. വര്‍ഷങ്ങളായി കടിച്ചമര്‍ത്തി വെച്ചിരിക്കുന്ന ഭരണകൂടഭീകരതക്ക് എതിരെയുള്ള വികാരം എല്ലാ സാധാരണക്കാരിലും കാണും. ഇത് സംഭവിക്കുന്നതിന് മുന്‍പത്തെ ഒരാഴ്ച്ച കൊണ്ട് അവിടെ തെരുവില്‍ മരിച്ചു വീണത് അയ്യായിരത്തോളം മനുഷ്യജന്മങ്ങളാണ്. ഭീകരതക്ക് ഉദാഹരണമായി ഒരു സംഭവം മാത്രം പറയാം. പ്രക്ഷോഭം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ പിരിഞ്ഞ് പോയതിനു ശേഷം ടിയാന്മെന്‍ സ്ക്വയറിലേക്ക്, അവരുടെ മാതാപിതാക്കള്‍ കൂട്ടത്തോടെ എത്തിതുടങ്ങി. ആ ജനക്കൂട്ടം അങ്ങോട്ട് എത്തിച്ചേരുന്നതെ ഉണ്ടായിരുന്നുള്ളൂ. നിരന്ന് നില്‍ക്കുന്ന പട്ടാളക്കാരുടെ ഇടയില്‍ നിന്ന് ഒരു ആര്‍മി ചീഫ് മുന്നോട്ട് വന്ന് ലൌഡ് സ്പീകറില്‍ അറിയിച്ചു. അഞ്ച് വരെ എണ്ണിയതിന് ശേഷം വെടി വെക്കും. അറിയിപ്പ് കേട്ട പാടെ ജനകൂട്ടം പേടിച്ച് തിരിച്ചോടി. വെറും വാക്ക് പറയുന്ന ശീലമോ, ആകാശത്തേക്ക് വെടി വയ്ക്കുന്ന പതിവോ അവിടത്തെ പട്ടാളത്തിന് ഇല്ലായിരുന്നു. പിന്തിരിഞ്ഞോടുന്ന ഈ ജനകൂട്ടത്തെ, പുറകില്‍ നിന്ന് വെടി വച്ചിടുക തന്നെ ചെയ്തു. ഇത്രയും പറഞ്ഞത് ഇതെല്ലാം നേരിട്ട് കണ്ട ഏതൊരു സാധാരണക്കാരന്‍റെ മാനസികാവസ്ഥ വെളിവാക്കാന്‍ വേണ്ടിയാണ്. ദൃക്സാക്ഷികള്‍ പറയുന്നത് അയാള്‍ പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ ആയി തോന്നിച്ചില്ല എന്നതാണ്, മറിച്ച് എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു സാധാരണക്കാരന്‍ യാതൊരു പ്ലാനിങ്ങും ഇല്ലാതെ പ്രതികരിച്ച് പോയ പോലെയാണ് തോന്നിയതെന്നാണ്.
Deleteഇതിലും ഭീകരമായ മുഹൂര്‍ത്തങ്ങളില്‍ ഇതിനേക്കാള്‍ ധീരമായി പ്രതികരിച്ച ഒരു പാട് പേര്‍ കാണും. ആശയങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലി കൊടുത്ത ഒരു പാട് പേര്‍ . പക്ഷെ പലപ്പോഴും വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാവും സമരങ്ങള്‍ക്ക് ആവേശം പടര്‍ത്തുന്ന പ്രതീകങ്ങള്‍ ആയി മാറുക. സമീപ കാലത്ത് അതിനുള്ള ഒരു ഉദാഹരണം ആണ് ഹസീന്‍ മുകളില്‍ പറഞ്ഞ അസിസി. മാറ്റത്തിന് വേണ്ടി കൊതിച്ച ടുനിഷ്യന്‍ ജനതയുടെ സമരങ്ങള്‍ക്ക് തീ പടര്‍ന്ന് പിടിച്ചത് സാധാരണക്കാരനായ അസീസി തന്‍റെ ശരീരത്തില്‍ കൊളുത്തിയ തീയില്‍ നിന്നാണ്.
Thanks for apt reply
Deletegood :-)
ReplyDeleteറോഷന്‍,
ReplyDeleteഇരിപ്പിടത്തില്‍ കാണുക...
http://irippidamweekly.blogspot.com/2012/06/blog-post_23.html
inspiring post.. well done...
ReplyDeletethis video no longer available.. :(
ReplyDelete