Skip to main content

ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ

ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26ആം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു



അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ആണ് ഭരണഘടന എഴുതപ്പെട്ടത്.


ഭരണഘടന ഭാരതത്തെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു.


സോഷ്യലിസം
സമ്പൂര്‍ണ സാമ്പത്തിക സമത്വം അപ്രായോഗികവും നീതിക്ക് നിരക്കാത്തതുമായ ആശയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എങ്കിലും, അതിന് വേണ്ടി ശ്രമിക്കുമ്പോള്‍ മാത്രമേ സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടുകയുള്ളൂ. സര്‍വ്വതും പൊതു ഉടമസ്ഥതയില്‍ കൊണ്ട് വരുക എന്നതാണ്  ഇതിന്റെ കാതല്‍ . പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ മത്സരിച്ച്  സ്വകാര്യവല്‍കരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം ഇന്ന് പോകുന്നത്. പൊതു സ്ഥാപനങ്ങള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങ് ആയി മാറുമ്പോള്‍ നാം ആരുടെ പക്ഷം പിടിക്കും? സമ്പന്നരെ വീണ്ടും സമ്പന്നര്‍ ആക്കാന്‍ അല്ല നമ്മുക്ക് ഭരണകൂടവും, ഭരണഘടനയും വേണ്ടത്. സാമ്പത്തിക സഹായവും, ഇളവുകളും, സംവരണങ്ങളും പാവപ്പെട്ടവന് ഭരണകൂടം നല്‍കേണ്ട ഉറപ്പുകള്‍ ആണ്. ഭരണഘടന വിഭാവനം ചെയ്ത ആ സങ്കല്പം സാധാരണക്കാരന്റെ സ്വപ്നങ്ങളില്‍ പോലുമിന്നുണ്ടെന്നു തോന്നുന്നില്ല. നിസ്സാരമായ തുകയുടെ കടകെണിയില്‍ കുടുങ്ങി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഒരു കഷ്ണം ബിസ്ക്കറ്റിന് വേണ്ടി ആദിവാസികള്‍ അര്‍ദ്ധനഗ്നരായി നൃത്തം ചെയ്യുന്നു. ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ അവരെ തീവ്രവാദികളും, രാജ്യദ്രോഹികളും, മാവോയിസ്റ്റുകളുമായി ചിത്രീകരിച്ച് കൂട്ടത്തോടെ ഇല്ലായ്മ ചെയ്യുന്നു. മറുവശത്ത് ഭരണകൂടം അതിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് വ്യവസായ ഭീമന്മാരെ സൃഷ്ട്ടിക്കുകയും സംരഷിക്കുകയും ചെയ്യുന്നു. സമത്വസങ്കല്‍പം ഉറപ്പു നല്‍ക്കുന്ന ഇന്ത്യന്‍ ഭരണകൂടം, വന്‍കിട വ്യവസായികള്‍ക്ക് നല്‍കുന്ന ഇളവുകളുടെയും, എഴുതിതള്ളലുകളുടെയും കണക്കെടുപ്പ് നടത്തുമ്പോള്‍, അവയുടെ വലിപ്പവും കൂടി കൂട്ടി വായിക്കേണ്ടതുണ്ട്. 


മതേതരത്വം
മതവിശ്വാസികളെ മതാടിസ്ഥാനത്തിൽ വേർതിരിച്ചു കാണാത്ത തത്വശാസ്ത്രമാണ് മതേതരത്വം. ഈ വാക്ക് പില്‍ക്കാലത്ത് ഭരണഘടനയില്‍ പ്രത്യകം എഴുതി ചേര്‍ക്കേണ്ടി വന്നുവെന്നത് തന്നെ നമ്മുടെ ഗതികേടിന്റെ കൃത്യമായ ചിത്രം വരച്ചു കാണിക്കുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അസാദ്ധ്യമാണ്. പരസ്പരം  യാതൊരു സൌഹര്ധതയും ഇല്ലാത്തവര്‍ ആണ് മതങ്ങള്‍. അപ്പോള്‍ വിവിധ മതത്തില്‍ വിശ്വസിക്കുന്ന  യഥാര്‍ത്ഥ മതവിശ്വസികളില്‍ നിന്നും അത് പ്രതീക്ഷിക്കുക വയ്യ. മതങ്ങള്‍ക്ക് അതീതമായി മനുഷ്യര്‍ തമ്മിലുള്ള സൌഹാര്‍ദം ഊട്ടി ഉറപ്പിക്കണമെങ്കില്‍ യഥാര്‍ത്ഥ മത വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുകയോ, പുതിയ വ്യാഖ്യാനങ്ങള്‍ കൊണ്ട് വരികയോ ചെയ്യേണ്ടി വരും. മതത്തില്‍ നിന്ന് സമൂഹത്തിന് പൊതുവായി നന്മ ഉണ്ടാവുന്ന കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പിന്‍പറ്റുന്ന ഒരു കൂട്ടം കപടവിശ്വാസികളെ സൃഷ്ട്ടിക്കുക വഴി മാത്രമേ മതസൌഹര്ധം നമ്മുക്ക് കൈവരിക്കാന്‍ കഴിയൂ. മതരഹിതമായ ഒരാശയം അല്ലേ യഥാര്‍ത്ഥത്തില്‍ മതേതരത്വം? അതോ ഭരണഘടന മതങ്ങള്‍ക്ക് അതീതമായി മനുഷ്യരെ കാണുന്നതിനെയാണോ മതേതരത്വമെന്ന് പറയുന്നത്? മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സംവരണം നിയമപ്രകാരം ഉറപ്പു നല്‍കുമ്പോള്‍ അതാവാനും തരമില്ല. എന്താണ് മതേതരത്വം എന്ന് മനസിലാവാത്തത് കൊണ്ട് അത് നിലനില്‍ക്കുന്നുണ്ട് എന്ന് തല്‍കാലം വിശ്വസിക്കുന്നു

ജനാധിപത്യം
ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷം ഭരിക്കും. അവിടെ തെറ്റിനും ശെരിക്കും സ്ഥാനം ഇല്ല. ജനാധിപത്യം എന്നത് ശെരി തിരിച്ചറിയാന്‍ കഴിയാത്ത ഭൂരിപക്ഷ ജനത ഉള്ള  ഇന്ത്യ പോലെ ഒരു രാജ്യത്ത് നടപ്പാക്കാന്‍ പറ്റുന്ന ഒന്നാണോ എന്ന് എനിക്ക് ഉറപ്പില്ല. കൂടുതല്‍ നല്ല ഒന്ന് അറിയാത്തത് കൊണ്ട് ഇത് പിന്തുടരുക തന്നെ. മഹാ ഭൂരിപക്ഷം ജനങ്ങളും ഇന്നും ഇന്ത്യയില്‍ വോട്ട് ചെയ്യുന്ന വേളയില്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ ജാതി, പാര്‍ട്ടി, വഴി വിട്ട് ചെയ്തു തന്ന സേവനങ്ങള്‍,.... മക്കത്തായം ജനാധിപത്യം തിരഞ്ഞെടുക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ച ആണ് നാം കാണുന്നത്. അത്തരം ഒരു സമൂഹത്തില്‍ ജനാധിപത്യ രീതിയില്‍ നല്ല ഒരു ഭരണകൂടം ഉണ്ടായാല്‍ അത് ഒരു ഭാഗ്യം ആയി മാത്രമേ കാണാന്‍ കഴിയൂ. ഭൂരിപക്ഷ ഭരിക്കുമ്പോള്‍ ന്യൂനപക്ഷാവകാശം സംരക്ഷിക്കപെടും എന്ന് നമുക്ക് വെറുതെ ആശിക്കാം. ഭരണ കൂടം വഴി പിഴക്കുമ്പോള്‍ കോടതികള്‍ തിരുത്തണം, കോടതികള്‍ക്ക് പിഴക്കുമ്പോള്‍.. .....,.മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ കാവലാള്‍ ആവേണ്ട സന്ദര്‍ഭങ്ങളില്‍ പലപ്പോഴും അവരും കണ്ണടക്കുന്നു എന്നത് ദുഖിപ്പിക്കുന്ന അനുഭവം. ജനാധിപത്യത്തിന്‍റെ നല്ല വശങ്ങള്‍ അനുഭവിക്കണം എങ്കില്‍ നല്ല ഒരു സമൂഹത്തിനെ കഴിയൂ. സാങ്കേതികം ആയി സ്വയം എല്ലാവരും മാറുക വഴി നല്ല ഒരു സമൂഹം സൃഷ്ട്ടിക്കാം എന്ന് ഒരു വാധത്തിനു പറയാം. എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് ദിശാബോധം ഉള്ള നല്ല ഒരു ഭരണകൂടം ഉണ്ടാവുകയും, അത് നല്ല ഒരു സമൂഹത്തെ സൃഷ്ട്ടികുകയും ചെയ്യട്ടെ എന്നാണ്.


നല്ല ഒരു റിപ്ലബ്ബിക്‌ ദിനം ആശംസിക്കാന്‍ തുടങ്ങിയത്, എഴുതി വന്നപ്പോള്‍ ഇങ്ങനെ വികലം ആയി പോയി. ഇന്ത്യക്കാരന്‍ ആയതില്‍ അഭിമാനിക്കുന്നു എന്ന് പലപ്പോഴും വീമ്പ് ഇളക്കാര്‍ ഉണ്ടെങ്കിലും, ശെരിക്കും അങ്ങിനെ ഒന്നുണ്ടായിരുന്നില്ല എന്നത് വാസ്തവം. ഇന്ത്യക്കാരന്‍ ആവുക എന്നതോ, അല്ലാതെ ആവുന്നതോ എന്‍റെ ഇഷ്ട്ടപ്രകാരം ഉള്ള ഒരു തിരഞ്ഞെടുപ്പ് ആയിരുന്നില്ല. നമ്മെക്കാള്‍ മോശം ആയ രാജ്യങ്ങളില്‍ ജനിക്കേണ്ടി വന്ന ഹതഭാഗ്യരോട് സഹതാപത്തോടും, നമ്മെക്കാള്‍ നല്ല രാജ്യങ്ങളില്‍ ജനിച്ച ഭാഗ്യവാന്മാരോട് അസൂയയോടും കൂടി, ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ(We the people of India) റിപ്ലബിക് ദിനാശംസകള്‍ ഏവര്‍ക്കും നേരുന്നു.

http://lawmin.nic.in/olwing/coi/coi-english/coi-indexenglish.htm


Comments

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

Multiple CSS Classes on One Element/Control

You can apply multiple css styles on one element. For example, let's assume we have two css classes in the style sheet named "nrml" and "center" respectively .nrml { font-family: Arial, Verdana; font-size:10px;} .center { text-align: center;} You can apply both the above 2 styles to a div using the following syntax. <div class="nrml center" id="Layer2"> It will render with both classes applied in Internet Explorer 5.0+, Netscape 7+ and Opera 7. CSS 2.0 is really cool and there are lot of powerful unexplored areas