പുരാതന ഭാരതീയ തത്വചിന്തകളിൽ ഒന്നാണ് ലോകായതം. ചാർവാകം. ഇത് ബൗദ്ധം, ജൈനം, മാര്‍ക്സിസം, സൂഫിസം, പുരാതന ഗ്രീക്ക്, തുടങ്ങിയ പല ദര്‍ശനങ്ങളിലും സമാനമായ നാസ്തിക ചിന്ത കാണാന്‍ കഴിയും. പക്ഷെ ഈ ദർശനത്തിന്റെ യഥാർത്ഥ പ്രതികൾ ഒന്നും കണ്ടു കിട്ടിയിട്ടില്ല, പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്ന് വേണം ഊഹിക്കാന്‍... എതിരാളികൾ പരിഹസിക്കാൻ വേണ്ടി നൽകിയ വിവരണങ്ങള്‍ മാത്രമാണ് ഇതിനെ കുറിച്ച് ആകെ ഉള്ള അറിവ്. ഇത് അപൂര്‍ണ്ണവും, എളുപ്പത്തില്‍ വളചോടിക്കാവ്വുന്നതും ആയ ചില അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ മാത്രം ആണ്. ബ്രാഹ്മണ പൗരോഹിത്യത്തേയും അതിന്റെ ആശയസംഹിതയേയും അടച്ചെതിർക്കുന്ന ഒരു കൃതി, വർണാശ്രമ വ്യവസ്ഥ ശക്തം ആയ മൌര്യകാലഘട്ടത്തില്‍ പൂര്‍ണ്ണം ആയി നശിപ്പിക്കപെട്ടു.
“നസ്വർഗോ നാപവർഗോ വാ
നൈവാത്മാ പരലൗകിക:
നൈവ വർണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാ:”
സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെജീവിതം മാത്രമാണ് നമുക്കുള്ളതെന്നും. പുനർജന്മം, നരകം, സ്വർഗ്ഗം, പ്രേതങ്ങൾ എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ തെറ്റാണെന്നു, വൈദിക കർമ്മങ്ങൾ എല്ലാം തന്നെ പുരോഹിതന്മാരുടെ ചൂഷണത്തിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ഈ ദര്‍ശനം പഠിപ്പിക്കുന്നു. ആകെ നമുക്ക് കിട്ടുന്ന ഒരു ജീവിതമാണെന്നും അത് പരമാവധി സുഖകരമാക്കി ജീവിക്കാനും അത് ഉപദേശിക്കുന്നു.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് അവര്‍ മനസിലാക്കിയിരുന്നു. മനുഷ്യ ജന്മത്തിന്റെ പരമോദ്ദേശ്യം ആനന്ദം മാത്രം ആണെന്നും, പരലോകം ഒരു സങ്കല്പ്പ സൃഷ്ടി ആണെന്നും അവര്‍ വിശ്വസിച്ചിരുന്നു. മരണത്തോട് കൂടി അവസാനിക്കുന്നതാണ് ചിന്തയും, ആത്മാവും എല്ലാം. മനുഷ്യരെ സാമൂഹ്യ വിരുദ്ധ പ്രവൃത്തികളില്‍ നിന്ന് നിയമം മൂലം ഭരണകൂടം നിയന്ത്രിക്കണം എന്നും, ഈ നിയമങ്ങള്‍ കാലോചിതം ആയി പരിഷ്കരിക്കണം എന്നും ചാര്‍വാകന്‍ പറഞ്ഞിരുന്നു. ജാതി വ്യവസ്ഥകളെയും, സ്ത്രീകല്‍ക്കുണ്ടായിരുന്ന വിലക്കുകളെയും എതിര്‍ത്തിരുന്നു.
യജ്ഞത്തിൽ മൃഗത്തെ കൊല്ലുന്നതുകൊണ്ട് ആ മൃഗത്തിന് സ്വർഗ്ഗം കിട്ടുമെന്നാണ് പുരോഹിതര്‍ വാദിക്കുന്നത്, എങ്കിൽ സ്വന്തം പിതാവിനെ കൊന്ന് എന്തുകൊണ്ട് അദ്ദേഹത്തിന് സ്വർഗ്ഗപ്രാപ്തി നൽകുന്നില്ല എന്ന് അവർ ചോദിക്കുന്നു. അങ്ങനെ ചെയ്യാത്തത് മൃഗത്തിന് സ്വർഗ്ഗപ്രാപ്തി ലഭിക്കുവാനായല്ല മറിച്ച് ബ്രാഹ്മണ പുരോഹിതന്മാർക്ക് വല്ലപ്പോഴും മാംസം രുചിക്കാനായി മാത്രമാണെന്നും അവർ സ്ഥാപിക്കുന്നു.
മരിച്ചു പരലോകത്ത് എത്തിയ ആള്‍ക്ക് ബലി ചോറ് കഴിക്കാം എങ്കില്‍, ദൂരയാത്ര ചെയ്യുന്ന സ്വന്തം പിതാവിനെയും വീട്ടില്‍ ഇരുന്നു ഊട്ടിക്കൂടെ
യുക്തിയില്‍ അധിഷ്ഠിതം ആയ ധീരമായ പല ചോദ്യങ്ങളും സമൂഹത്തോട് ചോദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
രണ്ടായിരം വര്‍ഷത്തോളം ഭാരതത്തില്‍ ഈ ദര്‍ശനം സജീവം ആയിരുന്നു എന്നാണ് കരുതപെടുന്നത്. പിന്നീട് ചിന്തയുടെ ഔനത്യം മാനസിലാക്കാത്ത ഒരു ജനകൂട്ടം, ഇത് സദാചാരമര്യാദകള്‍ ലങ്ഗിക്കാനുള്ള ഒരു അനുവാദം ആയോ സാമൂഹികമായ കടമകള്‍ ഇല്ലെന്നോ വ്യാഖ്യാനിച്ച് കാണും.
എന്നാല്‍ യുക്തിസഹം ആയ പല ദര്‍ശനങ്ങളും അവാസ്തവം ആണ്. അത്തരം ചില അസത്യവും എന്നാല്‍ കേവല യുക്തിക്ക് നിരക്കുന്നതും ആയ ചില കണ്ടെത്തലുകളില്‍ അധിഷ്ടതിമായ പ്രമാണങ്ങള്‍ ആയിരുന്നു ഈ ദര്‍ശനങ്ങളുടെയും അടിത്തറ. വര്‍ഷങ്ങള്‍ക്ക് ശേഷം നാം വായിക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന ഇവരുടെ ഈ അടിസ്ഥാന പ്രമാണങ്ങള്‍ പോലും വിഡ്ഢിത്തരം ആണ്.
"മണ്ണ്, വെള്ളം, തീ, കാറ്റ് എന്നീ നാലെണ്ണമാണ് കാരണങ്ങൾ, ദേഹവും ബോധവും വസ്തുക്കളുമെല്ലാം ഈ മൂലകങ്ങളുടെ വ്യത്യസ്ത ചേരുവകൾ കൊണ്ടുണ്ടാവുന്നവയാണ്. ""
ഇത്തരം നാസ്തിക ദര്‍ശനങ്ങളുടെയും, വിശ്വാസത്തിന്‍റെയും അടിസ്ഥാനം മനുഷ്യമനസ്സിന്‍റെ പാറ്റേണ്‍ സീക്കിംഗ് സ്വഭാവം ആണ്. ആദ്യം ചില അടിസ്ഥാന പ്രമാണങ്ങള്‍ കണ്ടെത്തും, ഈ പ്രമാണങ്ങള്‍ കേവല യുക്തിക്ക് നിരക്കുന്ന ചില വസ്തുതകള്‍ ആയിരിക്കും. ചില കാര്യങ്ങളില്‍ ചിലപ്പോള്‍ മാത്രം സത്യം ആവുന്ന(സത്യം എന്ന് തോന്നിപ്പിക്കുന്നവയോ ആയ) ഈ പ്രമാണങ്ങളെ സാർവ്വ ജനിക സത്യം ആയി പ്രതിഷ്ട്ടിക്കും. ഇത്തരം പ്രമാണങ്ങളില്‍ നിന്ന് പ്രതിഭാസത്തിലേക്ക് എത്തുന്ന ഒരു രീതി ആണ് ഈ കാഴ്ചപ്പാടിന്റെ യദാര്‍ത്ഥ പരിമിതി. എല്ലാ പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ഇത്തരം സിദ്ധാന്തം ആരോപിക്കുന്നത്, ആധുനിക ശാസ്ത്രത്തിന്‍റെ വഴി അല്ല. അടിസ്ഥാന പ്രമാണങ്ങള്‍ എവിടെയും ഒരേ പോലെ പ്രയോഗിക്കാന്‍ കഴിയും എന്നാ ധാരണ തെറ്റ് ആണ്. അതിന് നാം ശ്രമിച്ചാല്‍, അതിനര്‍ത്ഥം നാം സ്വയം വിഡ്ഢി ആവാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നാണ്. മാറ്റാന്‍ തയ്യാര്‍ അല്ലാത്ത അടിസ്ഥാന പ്രമാണങ്ങള്‍ എവിടെയും ഇപ്പോഴും ശെരി ആണ് എന്ന് വിശ്വസിച്ചു കഴിഞ്ഞാല്‍, കപട തെളിവുകള്‍ എത്ര വേണം എങ്കിലും ഉണ്ടാക്കാന്‍ നമ്മുടെ മനസ്സിന് കഴിയും. നമ്മുടെ ഇന്ദ്രിയങ്ങള്‍ കളവു പറഞ്ഞേക്കാം, അനുഭവങ്ങള്‍ അസത്യം ആയേക്കാം എന്നത് തിരിച്ചറിഞ്ഞാല്‍, സത്യം തിരിച്ചു അറിയാന്‍ പിന്നെ ശാസ്ത്രം ആല്ലാതെ നമ്മുക്ക് ഒരു വഴി ഇല്ല എന്ന് ബോധ്യപ്പെടും. പ്രമാണങ്ങള്‍ ഉണ്ടാവേണ്ടത് കേവല നിരീക്ഷണത്തില്‍ നിന്ന് മാത്രം അല്ല, ശാസ്ത്രീയം ആയ പഠനങ്ങളില്‍ നിന്നും ആണ്.
ഈ സത്യാന്വേഷണങ്ങളില്‍ നിന്ന് മഹാ ഭൂരിപക്ഷം മനുഷ്യരെയും പിന്തിരിപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ ഭീകരം ആയ ഏകാന്തത ആവാം. അല്ലെങ്കില്‍ ബുദ്ധി ഉറക്കുന്നതിന് മുന്‍പേ മനസ്സില്‍ അടിയുറപ്പിക്കുന്ന അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ നല്‍കുന്ന അന്ധത ആവാം. കാരണം എന്ത് തന്നെ ആയാലും വിശ്വാസികളുടെ ആട്ടും കൂട്ടം ആവല്‍ ആണ് എപ്പോഴും എളുപ്പവും, സുരക്ഷിതവും
http://www.socialsciences.in/article/carvaka
http://en.wikipedia.org/wiki/C%C4%81rv%C4%81ka
Comments
Post a Comment