പ
ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. അവാര്‍ഡ് ലഭിച്ചതില്‍ ഉള്ള അതിയായ സന്തോഷവും ഞെട്ടലും അറിയിപ്പ് വരുന്നതിന് മുന്നേ തന്നെ പത്ര സമ്മേളനം നടത്തി അകാദമി ചെയര്‍മാന്‍ അറിയിച്ചു.
"പത്മശ്രീ അവാര്‍ഡ് സമൂഹത്തോടുള്ള ഉത്തരവാദിത്തവും കടപ്പാടും വര്‍ധിപ്പിച്ചെന്ന് ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍. സമൂഹത്തില്‍ നമ്മുടെ സ്ഥാനം എന്തെന്ന് ബോധ്യപ്പെട്ടു. ബഹുമതി ഏതു രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കിട്ടിയ അവസരമാണിതെന്നും ചെയ്ത കാര്യങ്ങള്‍ക്ക് ഒരര്‍ഥമുണ്ടായി എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു."
http://www.madhyamam.com/news/148139/120125
ചെയ്ത കാര്യങ്ങള്‍ക്ക് ഒരര്‍ഥമുണ്ടായി എന്ന് പ്രിയന് മനസിലായ പോലെ തന്നെ മറ്റു പലര്‍ക്കും മനസ്സില്‍ ആയി. "കടപ്പാടും വര്‍ധിപ്പിച്ചെന്ന് " പറഞ്ഞതിലൂടെ ഭാവിയില്‍ കൂടുതല്‍ മലയാളി മോയലാളിമാര്‍ക്ക് ഇത് എങ്ങിനെ തരപ്പെടുത്താം എന്ന് കൂടി പ്രിയന്‍ വിശദീകരിച്ചു തന്നു.
അടുത്ത വര്‍ഷത്തെ അവാര്‍ഡ് ശ്രീമതി ശോഭ ജോണും, ശ്രീമാന്‍ ഗോവിന്ദ ചാമിയും കൂടി ചേര്‍ന്ന് ഇപ്പോഴേ ബുക്ക് ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്ത ഉണ്ട്. കൂട്ടത്തോടെ വാങ്ങിക്കുന്നവര്‍ക്ക് വമ്പിച്ച ഇളവ് ഉണ്ടെന്നും കേള്‍ക്കുന്നു. വിഘ്നങ്ങളൊന്നും കൂടാതെ ഉള്ള അവാര്‍ഡ് ലബ്ധിക്കു ഗണേശ പൂജ നന്ന്.
സമഭാവനയോടെ എല്ലാ പൌരന്മാരെയും കാണേണ്ട സ്റ്റേറ്റ് ഇത്തരം ഒരു അവാര്‍ഡ് നല്‍കുന്നതിലെ അനൌചിത്യം ചൂണ്ടി കാട്ടി ഈ ബഹുമതി അഴീകോട് മുന്‍പ് നിരസിച്ചത് ഈ അവസരത്തില്‍ സ്മരിക്കുന്നു. അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നത് ഒരു ഉദ്യോഗവൃന്ദം ആണത്രേ!

കടപ്പാട് വര്‍ധിച്ചു എന്നത് കൊണ്ടുദ്ദേശിച്ചത് തന്റെ സിനിമകള്‍ തനിക്കു മുന്‍പേ ഉണ്ടാക്കിയവരെ കുറിച്ചാണ്. വെറുതെ ദുരര്‍ത്ഥം കാണരുത്.
ReplyDelete