പുരാതന ഭാരതീയ തത്വചിന്തകളിൽ ഒന്നാണ് ലോകായതം. ചാർവാകം. ഇത് ബൗദ്ധം, ജൈനം, മാര്‍ക്സിസം, സൂഫിസം , പുരാതന ഗ്രീക്ക് , തുടങ്ങിയ പല ദര്‍ശനങ്ങളിലും സമാനമായ നാസ്തിക ചിന്ത കാണാന്‍ കഴിയും. പക്ഷെ ഈ ദർശനത്തിന്റെ യഥാർത്ഥ പ്രതികൾ ഒന്നും കണ്ടു കിട്ടിയിട്ടില്ല, പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്ന് വേണം ഊഹിക്കാന്‍... എതിരാളികൾ പരിഹസിക്കാൻ വേണ്ടി നൽകിയ വിവരണങ്ങള്‍ മാത്രമാണ് ഇതിനെ കുറിച്ച് ആകെ ഉള്ള അറിവ്. ഇത് അപൂര്‍ണ്ണവും, എളുപ്പത്തില്‍ വളചോടിക്കാവ്വുന്നതും ആയ ചില അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ മാത്രം ആണ്. ബ്രാഹ്മണ പൗരോഹിത്യത്തേയും അതിന്റെ ആശയസംഹിതയേയും അടച്ചെതിർക്കുന്ന ഒരു കൃതി, വർണാശ്രമ വ്യവസ്ഥ ശക്തം ആയ മൌര്യകാലഘട്ടത്തില്‍ പൂര്‍ണ്ണം ആയി നശിപ്പിക്കപെട്ടു. “നസ്വർഗോ നാപവർഗോ വാ നൈവാത്മാ പരലൗകിക: നൈവ വർണാശ്രമാദീനാം ക്രിയാശ്ച ഫലദായികാ:” സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെ ജീവിതം മാത്രമാണ് നമുക്കുള്ളതെന്നും. പുനർജന്മം, നരകം, സ്വർഗ്ഗം, പ്രേതങ്ങൾ എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ തെറ്റാണെന്നു, വൈദിക കർമ്മങ്ങൾ എല്ലാം തന്ന...