എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല്ല ആര്‍ത്തവം അശുദ്ദിയാക്കുമെന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പയിലേക്കുള്ള ബസ്സില്‍ നിന്നും നസീറയെ ഇറക്കിവിടുന്നത്. ഇതിനെ തുടര്‍ന്നു ആര്‍ത്തവം അശുദ്ദിയുണ്ടാക്കില്ലെന്ന വസ്തുതയെ കുറിച്ച് യുക്തിഭദ്രമായ വാദങ്ങളും ശാസ്ത്രീയമായ തെളിവുകളും നിരത്തികൊണ്ട് വിജ്ഞാനപ്രദമായ പല ഫെയ്സുബുക്ക് പോസ്റ്റുകളും ഉണ്ടായി. ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധിക്ക് കാരണമാവുമെന്ന മതവിശ്വാസം പിന്‍പറ്റാത്തവര്‍ക്ക്, തങ്ങളുടെ അഭിപ്രായം അരക്കിട്ടുറപ്പിക്കാന്‍ ഈ പോസ്റ്റുകള്‍ ഉപകാരപ്പെടും. എന്നാല്‍ ഈ മതവിശ്വാസമുള്ള ഒരാളില്‍ ഇത്തരം പോസ്റ്റുകള്‍ എന്തെങ്കിലും ചലനം സൃഷ്ട്ടിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. തന്‍റെ മതവിശ്വാസങ്ങളുടെ പരിസരത്തുപോലും സാമാന്യബുദ്ധിയെ അടുപ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവില്ല. അങ്ങിനെവരുമ്പോള്‍ ആര്‍ത്തവം മനുഷ്യശരീരത്തില്‍ നടക്കുന്ന അനവധി ജൈവിക പ്രക്രിയകളില്‍ ഒന്നുമാത്രമാണെന്നും അതുകൊണ്ടതിൽ അശുദ്ധിയൊന്നും കാണരുതെന്നുമുള്ള സദുദ്ദേശപരമായ ഇത്തരം പ്രചാരണങ്ങള്‍ പോലും ഒരു പുനര്‍ചിന്തക്ക് മഹാഭൂരിപക്ഷം വിശ്വാസികളെയും പ്രേരിപ്പിക്കില്ല. അവിശ്വാസിയായ മതവിശ്വാസികളെ സാമാന്യവ...
I'll write what I think, I'll share what I like. If you do not like, I'm Sorry