രാത്രിയുടെ നീലിമയില്‍ പ്രകൃതിക്ക് വന്യമായ ഒരു ഭംഗിയാണ്. ഒരു ഭയങ്കര ഭംഗി!
ഒറക്കെ പാട്ട് പാടാതെ ഒറ്റയ്ക്ക് നില്‍കാന്‍ ഇപ്പോഴും പേടിയാണ്.ഇലയുണങ്ങിനില്‍ക്കും മരമേ,
പൂത്തതാണെന്നു കരുതി
ദൂരെനിന്നൊരാള്‍
നിന്നെ മനസ്സില്‍ പകര്‍ത്തി
കൊണ്ടുപോയിട്ടുണ്ട്
മരിക്കുംവരെ
അയാളിലുണ്ടാകും
പൂത്തപടിതന്നെ നീ
അയാളില്‍നിന്നു കേട്ട്
മറ്റുള്ളവരും
കൂടുതല്‍ പൂക്കളോടെ
നിന്നെ സങ്കല്‍പ്പിക്കും
വീരാന്‍ കുട്ടി
എന്തുചെയ്തിട്ടാണ്
വരിവരിയായി
വെയിലത്തു നിര്‍ത്തിയിരിക്കുന്നത്
ഈ മരങ്ങളെ?
പിറന്നപടി മഴയത്ത്
കൂസലില്ലാതെ നിന്നു കുളിച്ചു
കാറ്റിന്റെ കൈകളില്‍ പിടിച്ച്
കാമകലയില്‍ എന്നപോലെ
ഉടല്‍ കുലച്ച് നൃത്തം വെച്ചു
നിന്നിടത്തുനിന്ന് അനങ്ങാന്‍ വിടാതെ
വളര്‍ത്തിയതാണ്
പഠിയ്ക്കട്ടെവീരാന്‍ കുട്ടി
കൂസലില്ലാതെ നിന്നു കുളിച്ചു
കാറ്റിന്റെ കൈകളില്‍ പിടിച്ച്
കാമകലയില്‍ എന്നപോലെ
ഉടല്‍ കുലച്ച് നൃത്തം വെച്ചു
നിന്നിടത്തുനിന്ന് അനങ്ങാന്‍ വിടാതെ
വളര്‍ത്തിയതാണ്
പഠിയ്ക്കട്ടെവീരാന്‍ കുട്ടി
Comments
Post a Comment