"എയര്‍ഇന്ത്യ ദുബായ്, ഷാര്‍ജ സെക്ടറില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എ-321 ഇനത്തില്‍പ്പെട്ട പുത്തന്‍ വിമാനങ്ങള്‍ പിന്‍വലിക്കുന്നു. പകരം 25 വര്‍ഷം പഴക്കമുള്ള എ-320 വിമാനങ്ങള്‍ പറപ്പിക്കാനാണ് നീക്കം. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന പുതിയ എ-321 വിമാനത്തില്‍ യാത്രക്കാര്‍ക്ക് 30 കിലോയുടെ ലഗ്ഗേജും ഏഴ് കിലോയുടെ ഹാന്‍ഡ്ബാഗും കൊണ്ടുപോവാം. യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് പുതിയ എ-321 വിമാനം മാറ്റി 320 ആക്കുന്നതെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ വിശദീകരണം."
http://www.mathrubhumi.com/story.php?id=224364
വിവരാവകാശ നിയമ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര മന്ത്രിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയതനുസരിച്ചു വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലാണ് മന്ത്രിസഭയിലെ പണക്കാരന്‍! അദ്ദേഹം 2009ല്‍ തെരഞ്ഞെടുപ്പിനു മത്സരിച്ച അവസരത്തില്‍ ഇലക്ഷന്‍ കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നത്, അദ്ദേഹത്തിന് 79 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നു എന്നാണ്. 2011ല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയ പ്രകാരം, അദ്ദേഹത്തിന്റെ സ്വത്ത് 122 കോടി രൂപയാണ്. 28 മാസം കൊണ്ട് അദ്ദേഹത്തിന് 43 കോടിയുടെ സ്വത്ത് കൂടുതലായി ഉണ്ടായി. അതിനര്‍ത്ഥം ദിവസം ശരാശരി 5 ലക്ഷം രൂപ അദ്ദേഹത്തിനു വരുമാനമുണ്ടായി എന്ന്.
http://www.thehindu.com/opinion/columns/sainath/article2470835.ece?homepage=true#.TnlZHNzNgnw.facebook
ന്യൂഡല്‍ഹി: പൊതുമേഖലാ വ്യോമയാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ 2009-10 സാമ്പത്തിക വര്‍ഷത്തെ നഷ്‌ടം 5400 കോടി രൂപയാണെന്ന് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ രാജ്യസഭയില്‍ അറിയിച്ചു. ഈ സ്ഥതി ഏതാനും വര്‍ഷങ്ങള്‍ക്കൂടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളിലും എയര്‍ഇന്ത്യ നഷ്‌ടം സഹിക്കുന്ന സ്ഥിതി തുടരുമെന്നു വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ എന്നു മുതല്‍ കമ്പനിയ്‌ക്കു ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് പറഞ്ഞില്ല.
2007-08 കാലയളവില്‍ എയര്‍ഇന്ത്യയുടെ നഷ്‌ടം 2226.16 കോടി രൂപയായിരുന്നെങ്കില്‍ 2008-09 വര്‍ഷത്തില്‍ ഇത് ഇരട്ടിയായി 5548 കോടിയില്‍ എത്തിയിരുന്നു.
ശവപെട്ടിയില്‍ കുംഭകോണം നടത്തുന്നവരല്ലേ മാന്യര്‍...വൈദ്യന്‍ കല്പിക്കുമ്പോള്‍ രോഗി അത് തന്നെ ഇച്ചിക്കുന്നതല്ലേ സ്വന്തം ജീവന് നല്ലത്. ബൈ ബൈ എയര്‍ഇന്ത്യ...
Comments
Post a Comment