വിദ്യാഭാസം ഒരു കുറവ് ആയി കാണുന്ന ഈ സ്വാമികളില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്ക വയ്യ. പക്ഷെ പലപ്പോഴായി, പല ഇടങ്ങളില്‍ ഈ ദേഹം നടത്തിയ ആരോഗ്യ വിദ്യാഭാസ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കേരളത്തില്‍ പലയിടത്തും സ്വാമികള്‍ക്ക് ഒരു പാട് അനുയായികള്‍ ഉണ്ടത്രേ. അവകാശ വാദം തെറ്റല്ല എന്ന് തോന്നുന്നത് ഇങ്ങേര്‍ പരം പുജ്യ സ്വാമി നിര്മാലനന്ദ ഗിരി മഹാരാജ് തുടങ്ങി വെച്ച മൈദാ-പൊറോട്ട വിരുദ്ധ കാമ്പയിന്‍ എല്ലാം സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ ഒരു ആഘോഷം ആയിരുന്നു. ചിന്തയുടെ സ്വാതന്ത്ര്യം ആണ് നാം ആദ്യം നേടേണ്ടത്. കൂടുതല്‍ പറയുന്നില കേള്‍ക്കൂ സ്ടാടിസ്ടിക്സും, കെമിസ്ടിയും, ഫിലോസോഫിയും എല്ലാം കൊണ്ട് സമ്പന്നം ആയ മൊഴി മുത്തുകള്‍
വിദ്യാഭ്യാസവും പണവും ഉണ്ടായാല്‍ ജീവിക്കുനത് യാതൊരു വിധത്തിലും മര്യാദ അല്ല
99% പേരും ചികിത്സിക്കാന്‍ പോകുന്നത് അന്യരെ കാണിക്കാന്‍ വേണ്ടി ആണ്
നിങ്ങളുടെ മക്കളെയും മാതപിതാക്കളെയും ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുന്നത് അവരുടെ രോഗം മാറാന്‍ അല്ല, ആളുകളെ കാണിക്കാന്‍ ആണ്
പത്തു മുപതു കൊല്ലത്തെ ഡോക്ടര്‍ ആവാന്‍ ഉള്ള വിദ്യാഭ്യാസം പഠിപ്പിക്കുന്നത് മറ്റുള്ളവരെ എങ്ങിനെ പറ്റിക്കാം എന്നാണ്
വികലമായ ഒരു വിചാരം മതി നിങ്ങള്ക്ക് കാന്‍സര്‍ പിടിപെടാന്‍. ഒരാണ് പെണ്ണിനെയോ പെണ്ണ് ആണിനെയോ മര്യാദമസൃനം അല്ലാതെ സ്വപ്നം കണ്ടാല്‍ മതി കാന്‍സര്‍ വരാന്‍...
എണ്‍പ്പത്തഞ്ച് വയസ്സുള്ള ഒരു പണ്ഡിതനെപ്പറ്റി അഭിപ്രായം എഴുതാന്‍ നീ ആര്‍? നിന്നെപ്പോലൊരു അല്പനെ അവഗണിക്കുകയാണ്‍ വേണ്ടത്. യോഗ്യരെ അപമാനിച്ച് പ്രസിദ്ധി നേടാന്‍ ശ്രമിക്കുന്ന നിന്നെപ്പോലൊരു കൃമിയുടെ ബയോഡാറ്റാ ഒന്ന് കാണണം! പ്രൊഫൈലില്‍ ഒന്നും കണ്ടില്ല! ആരുടെയെങ്കിലും എഴുത്ത് മോഷ്ടിച്ച് ഇടുന്ന നിനക്ക് സ്വന്തമായി രണ്ടക്ഷരം എഴുതാന്‍ അറിയാമോ? സ്വാമി സത്യം പറയുമ്പോള്‍ നിന്നെപ്പോലെ അന്യരെ പറ്റിച്ചും മോഷ്ടിച്ചും ജീവിക്കുന്നവര്‍ക്ക് സഹിക്കാത്തത് സ്വാഭാവികം. എടാ അല്പ പ്രാണി മൈദ ലഘുലേഖ മലപ്പുറംകാര്‍ നല്ല മാപ്ലമാര്‍ ഇറക്കിയതാടാ, അതിന്‍ സ്വാമിയുടെ തലയില്‍ കുതിര കയറണ്ട? (മറ്റവരടടുത്ത് കളിച്ചാല്‍ തൊടുപുഴക്കാരന്‍ പ്രൊഫസറുടെ ഗതി വരുമെന്ന് പേടിച്ചാണോ വഴിയെ പോകുന്നവരുടെ തലയില്‍ കയറാന്‍ നോക്കുന്നത്) നീ സ്വയം ആലോചിച്ച് നോക്ക് എത്ര നിസ്സാരനാണെന്ന്, എന്നിട്ട് മതി മഹാന്മാരെ ചീത്ത പറയാന്‍.
ReplyDeleteനന്ദി നീലി, എന്റെ ബ്ലോഗ് ഞാനല്ലാതെ ആരെങ്കിലും വായിക്കുന്നു എന്ന് അറിയിച്ചതിന്. വയസ്സ് ഒരു യോഗ്യത ആയി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്‍റെ പാണ്ഡിത്യം കേട്ട യുട്യൂബ് പ്രഭാഷണ വിടീയോകളില്‍ നിന്നും സ്പഷ്ടം.
ReplyDeleteമൈദ ലഘുലേഖ മലപ്പുറംകാര്‍ നല്ല മാപ്ലമാര്‍ ഇറക്കിയതാണെന്ന് എനിക്ക് അറിയില്ല ആയിരുന്നു. സ്വാമി അതെ മണ്ടത്തരങ്ങള്‍ എഴുന്നുള്ളിച്ച് കൊണ്ട് ഉള്ള 'മൈദ എന്ന മഹാ വിപത്ത്' എന്നാ വിഷയത്തില്‍ നടത്തിയ പ്രഭാഷണം ഞാന്‍ മുന്‍പ് കേട്ടിരുന്നു. മുന്‍പ് കേട്ട പല പ്രഭാഷണ പരമ്പരകളും പിന്നീട് കാണാതെ ആവുന്നത് എന്ത് കൊണ്ട് ആണാവോ!
സ്വയം വിഡ്ഢിയാവാനും അങ്ങിനെ തന്നെ തുടരാനും ഉള്ള സ്വാതന്ത്ര്യം മനുഷ്യരെ പോലെ യക്ഷികള്‍ക്കും ഉണ്ട്. അത് കൊണ്ട് വേലികെട്ടി തിരിച്ച ചിന്തകളും, അടിമത്വം അനുഗ്രഹം ആയി സ്വീകരിച്ചും ശിഷ്ട കാലം ജീവിച്ചു തീര്കൂ..
റോഷന്‍ ..
ReplyDeleteതാന്കള്‍ മുകളില്‍ കൊടുത്ത പലതും ഒരു വിമര്‍ശനമായി കരുതുന്നു..അദ്ധേഹത്തിന്റെ കൂടെയുള്ള അനുയായികളില്‍ പലരും അടിമത്വത്തിന്റെ അനുഗ്രഹം സിധിച്ചവരല്ല.അദ്ദേഹത്തിന്റെ ചികിത്സയുടെ ഫലം അനുഭവിച്ചറിഞ്ഞവരാണ് ..കൂടാതെ അദ്ദേഹം വിദ്യാഭ്യാസം കുറവുള്ള ഒരു വ്യക്തിയും അല്ല..
ഈയുള്ളവനും ആ ചികില്‍സയുടെ ഫലം നന്നയി അറിഞ്ഞിട്ടുല്ലവനാണ്.അത് പോലെ എന്റെ അയല്കാരന്‍ കാന്‍സര്‍ ബാധിച്ചു ആശുപത്രിയില്‍ നിന്നും മടക്കിയ അവസ്ഥയില്‍ ആണ് സ്വാമിജിയുടെ ചികില്‍സ തുടങ്ങിയത്..ഇപ്പൊ അങ്ങേര പുലി പോലെ നടക്കുന്നു...ആര് മാസം ആയുസ പറഞ്ഞതാണ് ഇപ്പൊ രണ്ട വര്ഷം കഴിയുന്നു ....അത് പോലെ തന്നെ മറ്റൊരു സുഹൃത്തിനു ദേഹത്ത് അലര്‍ഗി വന്നു തൊലി പാമ്പിന്റെ പോലെ ചുരുണ്ട് കയറി പാമ്പും തോല പോലെ ആയി ...ഒരു വര്‍ഷത്തെ സ്വാമിയുസ്ടെ ചികില്‍സയില്‍ തൊലി പഴയ പടി ആയിരിക്കുന്നു..അത് മന്ത്രം കൊണ്ടോ ദിവ്യ സക്തി കൊണ്ടോ അല്ല ആയുര്‍വേദത്തിന്റെ ഒരു പുണ്യം ...തെറ്റായ ചിന്തകള്‍ക്ക് ശരീരത്തെ പല രീതിയില്‍ നെഗറ്റീവ് ഇമ്ബാക്റ്റ് ഉണ്ടാക്കാന്‍ പറ്റും എന്നറിയുക..അത് പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാടിചിട്ടുമുണ്ട്..പറയുന്ന കാര്യങ്ങളില്‍ നല്ലതെന്നു തോന്നുന്നതിന്റെ പൊരുള്‍ അറിഞ്ഞു സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വീകരിക്കുക അല്ലെങ്കില്‍ തള്ളി കളയുക....thats your choice...
സ്നേഹത്തോടെ..നിതിന്‍..ആലുവ
പ്രിയപ്പെട്ട നിതിന്‍ -
Deleteആത്മാര്‍ഥമായ അഭിപ്രായപ്രകടനത്തിനും, സ്വാമിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചതിനും നന്ദി. താങ്ങളെ പോലെ സ്വാമിയെ എനിക്ക് നേരിട്ട് അറിയില്ല, നേരിട്ട് അറിയുന്ന ആരെയും പരിചയവും ഇല്ല. ചില വീഡിയോകള്‍ യു ട്യുബില്‍ കണ്ടിട്ടുണ്ട്, അതില്‍ സ്വാമി പറയുന്ന ഭൂരിഭാഗം കാര്യങ്ങളും തെറ്റ് ആണ്. ഉദാഹരണത്തിന് ഈ പോസ്റ്റില്‍ ഉള്ള വിഡിയോയില്‍ തന്നെ സ്വാമി പറഞ്ഞ ചില കാര്യങ്ങള്‍ ആ വിഡിയോക്ക് താഴെ എഴുതിയിട്ടുണ്ട്. വെറും പത്ത് മിനിറ്റ് ഉള്ള ഒരു വിഡിയോയിലെ തെറ്റുകള്‍ മാത്രമാണ് അത്. തനിക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ വിഡ്ഢിത്തരം വിളമ്പുന്ന അസംഖ്യം സ്വാമിമാരില്‍ ഒരാളായി മാത്രമേ ഇദ്ദേഹത്തെയും എനിക്ക് കണക്കാക്കാന്‍ കഴിയൂ. സ്വാമിക്ക് അലോപ്പതിയോടുള്ള അന്ധമായ വിരോധം പോലെയുള്ള വിരോധമൊന്നും എനിക്ക് ആയുര്‍വേദത്തോട് ഇല്ല. അത് കൊണ്ട് തന്നെ അദേഹത്തിന്‍റെ ചില മരുന്നുകള്‍ ചിലര്‍ക്ക് ഫലപ്രദമായി എന്നത് വിശ്വസിക്കുന്നു. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് നേരെ തിരിഞ്ഞ്നിന്നത് കൊണ്ടാണ് ആയുര്‍വേദം ഒരു ചികിത്സാരീതി എന്ന നിലയില്‍ വളരാതിരുന്നത്. ഇനിയും ഈ നിലപാട് തിരുത്തി മുന്നോട്ട് പോവാന്‍ ആയുര്‍വേദത്തിനു കഴിഞ്ഞില്ലെങ്കില്‍, ഒരു മസ്സാജിംഗ് ചികിത്സ മാത്രമായി ഇത് പരിണമിക്കും. കാന്‍സെറിന് ഉള്ള മരുന്ന് സ്വാമിക്ക് അറിയാമെങ്കില്‍ അത് ലോകസമൂഹത്തിന് ഉപയോഗപ്രദമായ രീതിയില്‍ വെളിപെടുത്തുക അല്ലേ ചെയ്യേണ്ടത്. അര്‍ബുദവും അതിന്‍റെ ചികിത്സയും അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ.. ബോധ്യപ്പെട്ടാല്‍ താങ്ങള്‍ ഭാഗ്യവാന്‍.
http://www.youtube.com/watch?v=TwPLxcpKRok
പണ്ട് കാലത്തെ ഗോത്രജനതക്ക് മന്ത്രവാദത്തിലൂടെ ദീനം മാറുമായിരുന്നു, ഇന്നും ഒരു ന്യുനപക്ഷം അതിലൊക്കെ വിശ്വസിക്കുന്നുമുണ്ട്.
സസ്നേഹം
റോഷന്‍
പ്രിയപ്പെട്ട റോഷന്‍
ReplyDeleteകാന്‍സര്‍ മരുന്ന് എന്താണെന്നു അദ്ദേഹം ഈ പ്രഭാഷനത്തിലൂടെ ( http://sreyas.in/cancer-abhayam-mp3-nirmalananda-giri) പറയുന്നുണ്ട് . അല്ല ഏതു മരുന്നാണ് നിങ്ങള്ക്ക് അറിയേണ്ടത് , അദ്ദേഹത്തോട് ചോദിക്കാം അത് പറഞ്ഞു തരാന്‍ ഒരു മടിയും കാണിക്കില്ല ഉറപ്പ് . അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ ,ചികിത്സയും ഫലിക്കരുതല്ലൊ , ഇത് പക്ഷെ നിങ്ങള്‍ പറയുന്ന ആധുനിക വൈദ്യ ശാസ്ത്രം പരാജയപ്പെട്ടിടത്ത് നിങ്ങള്‍ പരിഹസിച്ച ആ മൊഴിമുത്തുകള്‍ വിജയിച്ചു. അനേകരുടെ മാറാ രോഗത്തിന് ശമനമുണ്ടായി. റോഷന്‍, കണ്ടാലും ,അനുഭവിച്ചാലും അംഗീകരിക്കാന്‍തയ്യാറാകാത്ത്രത്ര മാത്രം വികലമാണ് ഞാനും നിങ്ങളും നേടിയ വിദ്യാഭ്യാസം . നേര മറിച്ചു ഒരു സായിപ്പ് കോട്ടുമിട്ട് ശാസ്ത്രത്തിന്‍റെ പേരില്‍ ഇത് പറഞ്ഞാല്‍ രണ്ടാമതൊന്നു ആലോചിക്കുക കൂടി ചെയ്യാതെ അതിന്റെ നമ്മള്‍ അതിന്റെ പ്രചാരകന്മാരാകും .ചരിത്രം എടുത്തു നോക്കിയാല്‍ അറിയാം മഹാന്മാരാരും അവര്‍ ജീവിച്ചിരിക്കുന്ന കാല ഘട്ടത്തില്‍ അംഗീകരിക്കപെട്ടവരല്ല. എന്നെകിലും ഒരു നാള്‍ ശരിയെ നിങ്ങള്‍ തിരിച്ചറിയും തീര്‍ച്ച.
പ്രിയപ്പെട്ട സജു
Deleteകാപട്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം നല്‍കാത്ത വിദ്യാഭ്യാസമാണ് നമുക്ക് കിട്ടുന്നതെന്ന് എനിക്കും തോന്നിയിട്ടുണ്ട് സജു. പലരുടെയും അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകള്‍ കൊണ്ട് മാത്രം അതൊരു ശാസ്ത്രീയസിദ്ധാന്തമായി അംഗീകരിക്കാന്‍ ആധുനികവൈദ്യശാസ്ത്രത്തിനു കഴിയില്ല. മറിച്ച് അതൊരു ശ്രദ്ധേയമായ നിരീക്ഷണമായി കണ്ട് കൂടുതല്‍ പഠനഗവേഷണങ്ങള്‍ക്ക് ശേഷം കാര്യകാരണസഹിതം സ്ഥിരീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ആധുനികവൈദ്യശാസ്ത്രം അന്ഗീകരിക്കൂ. സായിപ്പ് കോട്ടിട്ട് പറഞ്ഞാലും, സ്വാമി ഉടുപ്പിടാതെ പറഞ്ഞാലും ശാസ്ത്രം അന്ഗീകരിക്കണമെങ്കില്‍ ഇതിലൂടെ കടന്നുപോവേണ്ടി വരും.
സജു പറഞ്ഞ സൈറ്റിലെ രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമേറിയ രണ്ട് പ്രഭാഷണങ്ങളും സമയകുറവ് കൊണ്ടും, തീരെ പ്രതീക്ഷയില്ലാത്തത് കൊണ്ടും കേട്ടിട്ടില്ല. remission സ്ടെജിനെ സൌഖ്യപ്പെട്ടതായി തെറ്റിദ്ധരിക്കുന്നതായി തോന്നിയിട്ടുണ്ട്. കാന്‍സറിന്റെ കാരണം മനസിന്‍റെ വികലമായ ചിന്തകളാണെന്നും, ഉത്തരവാദിത്വപൂര്‍വ്വം ജീവിച്ചാല്‍ കാന്‍സര്‍ സുഖപ്പെടുമെന്ന തരത്തിലുള്ള ചില മൊഴിമുത്തുകള്‍ മുന്‍പ് കേട്ടിട്ടുണ്ട്.
ചരിത്രമെടുത്ത് ഒന്ന് കൂടി സൂക്ഷ്മമായി നോക്കിയാല്‍ കാണാം, പില്‍ക്കാലത്ത് മഹാന്മാരായി അന്ഗീകരിച്ചവരെ അവരുടെ ജീവിതകാലത്ത് വേട്ടയാടിയിരുന്നവര്‍ ശാസ്ത്രവീക്ഷണമുള്ളവര്‍ ആയിരുന്നില്ല മറിച്ച്, മതത്തെ ശാസ്ത്രത്തിനും സത്യത്തിനും മുകളില്‍ പ്രതിഷ്ട്ടിച്ച കാലത്തെ പുറകോട്ട് വലിക്കാന്‍ ശ്രമിച്ച പഴഞ്ചന്‍ പ്രേമികള്‍ ആയിരുന്നു. സാധാരണ മനുഷ്യന്‍റെ അന്ജതയെ നിസ്സഹായതയെയും ചൂഷണം ചെയ്യുന്ന വിഭാഗത്തെ എതിര്‍ക്കാന്‍ മാത്രമേ ശാസ്ത്രത്തിന് കഴിയൂ. സജു പറഞ്ഞ പോലെ എന്നെങ്കിലും ശെരിയെ തിരിച്ചറിയാന്‍ നമുക്ക് കഴിയട്ടെ എന്ന് ഞാനും പ്രത്യാശിക്കുന്നു.
സസ്നേഹം
റോഷന്‍
This comment has been removed by the author.
ReplyDelete"ഇന്ന് കാന്‍സര്‍ എന്നാല്‍ കോശങ്ങളുടെ അമിത വാര്ധക്യമാണ്." ഈ അറിവ് എവിടെ നിന്ന് ലഭിച്ചുവെന്ന് പറഞ്ഞു തരാമോ?
Deleteപ്രിയപ്പെട്ട റോഷന്‍,
ReplyDeleteആധുനിക വൈദ്യ ശാസ്ത്രം നല്ലത് തന്നെ എല്ലാ നന്മയും അംഗീകരിക്കുന്നു . എന്നാല്‍ തിന്മയെ എതിര്‍ക്കതിര്‍ക്കാന്‍ വയ്യ . അമ്പതു വര്ഷം മുന്നേ ഒരു രോഗത്തിനു നല്‍കിയ മരുന്ന് ഇന്ന് ഫലിക്കുമോ? ഇന്ന് ഫലിച്ചത് നാളെ ഫലിച്ചില്ലെങ്കില്‍ അത് ശാത്രമാണോ ? ഒരു രണ്ടു വര്ഷം മുന്‍പ് കാന്‍സര്‍ എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രത്തിനു കോശങ്ങളുടെ അമിത വളര്‍ച്ചയാണ്. എന്നാല്‍ ഇന്നത് കോശങ്ങളുടെ അമിത വാര്ധക്യമാണ് . നല്‍കുന്ന ചികിത്സയിലോ യാതൊരു വ്യത്യാസവും ഇല്ല ,കീമോയും റെഡിയെഷനും ഒക്കെ തന്നെ . ബയോപ്സി ചെയ്തു രോഗനിര്‍ണയം നടത്തുമ്പോള്‍ എന്താണ് കണ്ടെത്തുന്നത് എന്ന് അന്വേഷിച്ചു പറഞ്ഞു തരാമോ ? ബയോപ്സി എന്നാല്‍ വാര്‍ധക്യം കണ്ടെത്തുന്ന മെഷീന്‍ ആണോ ? അങ്ങനെ ഒരു മെഷീന്‍ കണ്ടു പിടിച്ചിട്ടുണ്ടോ?
60 ല്‍ പരം രോഗങ്ങള്‍ക്ക് മൂല കാരണം പൂര്‍ണമായി അറിയാതെയാണ് ആധുനിക വൈദ്യ ശാസ്ത്രം ചികിത്സ നടത്തുന്നത് ( ഇതില്‍ ഹൃദ്രോഗം , കാന്‍സര്‍ എന്നിവയും ഉള്‍പെടും) വിവരാവകാശ പ്രകാരം അപ്ലൈ ചെയ്തു നോക്കാം . അങ്ങനെ വരുമ്പോള്‍ റോഷന്‍ വിശ്വസിക്കുന്നത് പോലെ ആധുനിക വൈദ്യശാസ്ത്രത്തെ പൂര്‍ണമായും വിഴുങ്ങാന്‍ വയ്യ.
പിന്നെ അനുഭവം ഗുരുവാകുമ്പോള്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആര്‍ക്കു വേണം ?
പ്രിയ്യപ്പെട്ട സജു / ഷീമ
Delete"ഇന്ന് കാന്‍സര്‍ എന്നാല്‍ കോശങ്ങളുടെ അമിത വാര്ധക്യമാണ്." ഈ അറിവ് എവിടെ നിന്ന് ലഭിച്ചുവെന്ന് പറഞ്ഞു തരാമോ?
ഇതൊന്നു അറിയുന്നത് കൂടെ നന്നായിരിക്കും
ReplyDeletehttp://welcometonature.org/%E0%B4%9E%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A/47
വളരെ വിജ്ഞാനപ്രദമായ പേജ് സജു. എന്‍റെ സംശയങ്ങള്‍ എല്ലാം തന്നെ മാറിയത് കൊണ്ട് കൂടുതല്‍ അറിവുകള്‍ നല്‍കി സ്നേഹിക്കരുതെന്ന് അപേക്ഷിക്കുന്നു. കളയാന്‍ ഒന്നുമില്ലാത്ത പേജില്‍ നിന്നും ചില മുത്തുകള്‍ മാത്രം ഇവിടെ വാരി വിതറട്ടെ.
Delete“അലോപ്പതിയില്‍ ഒരു രോഗത്തിനും ചികിത്സയും ഇല്ല പരിഹാരവും ഇല്ല.” ഇതു ഞങ്ങള്‍ പറയുന്നതല്ല. ഇന്ത്യന്‍ ഭരണകൂടം തന്നെ ഇതു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സത്യം എന്തുകൊണ്ട് മറക്കപ്പെട്ടിരിക്കുന്നു എന്നു ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ സത്യം അതാണ്. പിന്നെ എന്തിനാണ് നിങ്ങള്‍ ചികിത്സിക്കുന്നത്? എന്തിനുവേണ്ടിയാണ് ചികിത്സ തേടി അലോപ്പതിയിലേക്ക് പോകുന്നത്, രോഗം കൂട്ടുവാനോ അതോ കുറയ്ക്കുവാനോ? ഇതു നിങ്ങള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു........