എങ്കിലും ഇത്തരം പദ്ധതികളുടെ ന്യായവും, അതുണ്ടാക്കുന്ന ദൂര വ്യാപകമായ പ്രത്യഗതങ്ങളും വേണ്ട വിധത്തില്‍ പഠിച്ചില്ലെങ്കില്‍, നാളെ കരഷകര്‍ കൃഷിഭൂമി തര്ശായി ഇട്ടു റേഷന്‍ കടയില്‍ രണ്ടു രൂപ അരിക്ക് ക്യു നിക്കുന്നത് കാണേണ്ടി വരും.
എത്ര നാള്‍ നമ്മുക്ക് രണ്ടു രൂപയ്ക്കു അരി കൊടുക്കാന്‍ കഴിയും, വൈകും തോറും തിരുത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരും. ന്യായമായ വില കര്‍ഷകന് കിട്ടാന്‍, വ്യവസായ അടിസ്ഥാനത്തില്‍ വന്‍തോതില്‍ കൂട്ടായി കൃഷി ചെയ്യാന്‍ കരഷകനെ സര്‍ക്കാര്‍ സഹായിക്കട്ടെ. ഉല്പാദനം വര്‍ധിപ്പിച്ചിട്ടു വിലകയറ്റം നിയന്ത്രിക്കാന്‍ നമ്മുക്ക് ശ്രമിക്കാം, എന്നിട്ട് മതി രണ്ടു രൂപയ്ക്കു അരി.
ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി പണം ഇത്ര നിസ്സാരമായി കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു.
ഇരുപതു ശതമാനം വരുന്ന ജനങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ ഭൂമിയുടെ നാല്പതു ശതമാനത്തിലധികം കൈവശം വെച്ചനുഭവിക്കുന്നത് കേവലം നാലര ശതമാനം വരുന്ന ഒരു ന്യൂനപക്ഷമാണ്. ഇവിടെ ആണ് നമ്മുടെ ഭരണകൂടത്തിന്‍റെ വികസനത്തെ കുറിച്ച് ഉള്ള കാഴ്ചപ്പാട് മാറേണ്ടതിന്റെ പ്രസക്തി. വികസനമെന്നാല്‍ ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ ഒരുറപ്പാണെന്ന് ഭരണ വര്‍ഗ്ഗം തിരിച്ചറിയാതെ പോകുന്നിടത്താണ് നമ്മുടെ നിലവിലെ ജനാധിപത്യ വ്യവസ്ഥിതി പരാജയപ്പെടുന്നത്.
http://www.mathrubhumi.com/story.php?id=225872
http://malayal.am/node/13333
ReplyDelete