"Mere membership of a banned organisation does not make a person criminal unless he or she resorts or incites people to violence, the Supreme Court has ruled"
http://taxguru.in/general-info/mere-membership-of-banned-organisation-not-a-crime-supreme-court.html
http://malayalam.webdunia.com/newsworld/news/keralanews/1110/14/1111014004_1.htm
ആരാണ് തീവ്രവാദി? ആര് ആര്‍കൊക്കെ ആണ് തീവ്രവാധിപട്ടം ചാര്‍ത്തി കൊടുത്തിട്ടുള്ളത്?
ഒരാളെ നിയമാനുസരണം നശിപ്പിക്കണം എന്നുണ്ടെങ്കില്‍ ആദ്യം അയാളെ തീവ്രവാദി ആക്കൂ. തീവ്രവാദികള്‍ മനുഷ്യര്‍ അല്ല, അവര്‍ ഒരു മാനുഷീക പരിഗണനയും അര്‍ഹിക്കുന്നില്ല.
അവരുടെ ചോദ്യങ്ങള്‍ക്ക് നമ്മുക്ക് കയ്യില്‍ ഉത്തരങ്ങള്‍ ഇല്ല. അവരുടെ രോദനങ്ങള്‍ ഒരു പത്രവും കേള്‍ക്കില്ല, അവരുടെ നിലനില്‍പ്പ് നമ്മുടെ വ്യവസ്ഥിതിക്കും അതിന്റെ കാവല്‍ ഭടന്മാര്‍ക്കും ഭീഷണി ആണ്. പ്രതികരിക്കാന്‍ പേടിയുള്ള, അതിനു സമയം ഇല്ലാത്ത ഈ സമൂഹമോ? ആരും വരില്ല ഇവരുടെ സംരക്ഷണത്തിന്. അവരെ തീവ്രവാദി ആക്കുന്നതിലൂടെ അവരുടെ വായ് മൂടികെട്ടാം, അവരുടെ ചിന്തകളെ കൂട്ടിയിട്ട് കത്തിക്കാം.
ഇവരെ കൊല്ലാന്‍ കാട് കേറുമ്പോള്‍ ആണ് നാം ആദിവാസികള്‍ എന്ന കൂട്ടരെ കാണാറ്. കണ്ട മാത്രയില്‍ കാട്ടില്‍ വെച്ച് തീവ്രവാദിയെ വെടി വെച്ച് കൊല്ലാം. സര്‍കാര്‍ അതിന് പണവും പദവിയും തരും. കൊന്നില്ലെങ്കില്‍ പിന്നീട് നമ്മുക്ക് രഹസ്യ കേന്ദ്രത്തില്‍ കൊണ്ട് വന്നു ഉരുട്ടി കൊല്ലാം. അതിനും കഴിഞ്ഞില്ലെങ്കില്‍ അവരെ നമ്മുക്ക് വിചാരണ തടവുകാരായി വര്‍ഷങ്ങളോളം ഇരുട്ടറയില്‍ അടച്ചിടാം, നമ്മളോടുള്ള ചോദ്യങ്ങള്‍ അവര്‍ ചുമരുകളോട് ചോദിക്കട്ടെ.
ഇവരുടെ കുടുംബത്തെ നമ്മുക്ക് ഒറ്റപെടുത്താം, മനോരോഗികളായ ഉദ്യോഗസ്ഥരുടെ പീഡനം കണ്ടു രസിക്കാം. കൊച്ചുകുട്ടികളെയും സാധാരണക്കാരെയും കൊന്നോടുക്കിയവരുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ഇറങ്ങേണ്ടത് ഏതു മനുഷ്യ സ്നേഹത്തിന്റെ പുറത്താണ് എന്ന് ചോദിക്കും മുന്‍പ് നമ്മുക് കൊറച്ചു ചോദ്യങ്ങള്‍ നമ്മോട് ചോദിക്കാം. അവര്‍ അങ്ങിനെ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് കൊണ്ട് എന്തിനു വേണ്ടി അവര്‍ ചെയ്തു?
എന്നിട്ടും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്ന് നാം കരുതുന്നു എങ്കില്‍ അവരുടെ കുട്ടികളെയും മത പിതാക്കളെയും നമ്മുക്ക് ശിക്ഷിക്കാത്തിരിന്നു കൂടെ ? ഇത്തരം പീഡനങ്ങളിലൂടെ ഭരണകൂടം അതിന്റെ അന്തകരായ മാവോയിസ്റ്റുകളെ കൂടുതല്‍ കൂടുതല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഇവരെ തീവ്രവാധിയാക്കിയത് അവരുടെ മക്കള്‍ അല്ലെങ്കില്‍, അവരുടെ മാതപിതാക്കള്‍ അല്ലെങ്കില്‍ എന്തിന് അവരോടു ഈ ക്രൂരത?
ഭരണകൂടം തുനിഞ്ഞ് ഇറങ്ങിയാല്‍ ആരെയും വളരെ നിസ്സാരം ആയി തീവ്രവാദി ആക്കാം എന്നിരിക്കെ, ഇവരുടെ സ്ഥാനത്ത് നാളെ.. നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാം, പ്രിത്വി രാജിനെ തെറി വിളിക്കാം, പി സി ജോര്‍ജു എന്ത് മൊഴിയുന്നു എന്ന് കാതോര്‍ക്കാം. നമ്മുടെ മക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും എല്ലാം ഇത് തന്നെ ചെയ്യുനിടത്തോളം നാം സുരക്ഷിതര്‍ ആണ് എന്ന് വിശ്വസിച്ച് കാലം കഴിക്കാം.

http://www.openthemagazine.com/article/nation/daughter-of-a-maoist
ReplyDeleteരണ്ടു വയസുകാരന്‍ മാവോയിസ്റ്റ്!! ശിക്ഷിച്ചിട്ടുണ്ട് നന്നായികൊള്ളും
ReplyDeletehttp://www.otherindia.org/dev/index.php?option=com_content&view=article&id=320:breaking-news-youngest-maoist-nabbed&catid=81:newsflash&Itemid=159
പിഞ്ചുകുട്ടികളെയും സ്ത്രീകളെയും മുന്നില്‍ നിര്‍ത്തി വിപ്ലവം നടത്തുന്നവരെ തിരിച്ചറിയുന്നതിനോടൊപ്പം, ഭരണകൂട ഭീകരത ഒരു സങ്കല്‍പം അല്ല എന്നും നാം അറിയേണ്ടിയിരിക്കുന്നു. എന്തിന്റെ പേരിലായാലും കരയുന്ന കുഞ്ഞുങ്ങള്‍ ഒരു പോംവഴി അല്ല എന്നത് ഭരണകൂടം മനസിലാക്കേണ്ട ഒരു സത്യം ആണ്. നിരപരാധികളെ വെടിവച്ചു കൊന്നു ഭീതി പരത്തുന്ന ഇസങ്ങളെ എനിക്ക് പുച്ഛമാണ്, അതെ കാരണം കൊണ്ട് തന്നെ ഭരണകൂടത്തിന്‍റെ ഇത്തരം നിഷ്ടൂരചെയ്തികളെയും വെറുക്കാതെ വയ്യ. നല്ല ഒരു ശിശു ദിനം ആശംസിച്ചു കൊണ്ട് നിര്‍ത്തട്ടെ
ReplyDelete