നിയമപ്രകാരം ഏതൊരു കച്ചവടവും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലാളികളുടെ കണക്ക് കൃത്യമായി സമര്‍പ്പിക്കേണ്ടതുണ്ട്. ബില്‍ കൃത്യമായി സൂക്ഷിക്കണം. കച്ചവടം ലാഭമായാലും നഷ്ടമായാലും വര്‍ഷാവര്‍ഷം കണക്ക് സമര്‍പ്പിക്കണം. ഇങ്ങിനെയൊക്കെ ചെയ്തില്ലെങ്കില്‍ നികുതി തട്ടിക്കാനും, തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കാനും, പരിശോധനകള്‍ ഒഴിവാക്കാനുമൊക്കെ കഴിയും. അപ്പോള്‍ ഇതൊക്കെ എല്ലാവരും ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. . ഇനി നാട്ടില്‍ കച്ചവടം ചെയ്തു ജീവിക്കുന്ന നിങ്ങള്‍ക്ക് നേരിട്ടറിയാവുന്ന പത്തു സാധാരണക്കാരെ എടുക്കുക. ഇതിലെത്ര പേര്‍ നൂറു ശതമാനം നിയമാനുസൃതമായി കച്ചവടം ചെയ്യുന്നുണ്ടെന്ന് പരിശോധിക്കുക. മിക്കവാറും ആരും കാണില്ല. എന്തുകൊണ്ട് എന്നന്വേഷിച്ചാല്‍ പല കാരണങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ അപ്രായോഗികമായ നിയമങ്ങള്‍ ഉണ്ടാവും, കൈക്കൂലി ഉണ്ടാവും, കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാവും, നിയമാനുസൃതമല്ലാതെ കച്ചവടം നടക്കുന്ന ഒരു മാര്‍ക്കറ്റില്‍ പൂര്‍ണ്ണമായി നിയവിധേയമായി കച്ചവടം ചെയ്തു മത്സരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവും, അറിവില്ലായ്മ ഉണ്ടാവും, സമയ പരിമിതികള്‍ കാണും, മടി കാണും, എങ്...
I'll write what I think, I'll share what I like. If you do not like, I'm Sorry