വളരെ വിജ്ഞാനപ്രദമായ ഒരു വിഡിയോ ആയി തോന്നി എനിക്കിത്. എന്‍റെ അറിവില്ലായ്മ കൊണ്ടായിരിക്കാം, ഇത് ഇത്രയധികം എനിക്കിഷ്ട്ടപ്പെട്ടത്. നടന്നുകൊണ്ടിരിക്കുന്നതും ചെയ്തുകഴിഞ്ഞതുമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നതെങ്കിലും, കേള്‍ക്കുമ്പോള്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കുന്ന പോലെ തോന്നി. ബയോടെക്നോളജിയെ കുറിച്ചൊരു ചുക്കും അറിയാതെ ജീവിക്കുന്ന എന്നെ പോലെയുള്ളവര്‍ക്കായി ഇതിവിടെ ഷയര്‍ ചെയ്യുന്നു.
കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചതിന് ശേഷമുള്ള നാളുകളില്‍ മനുഷ്യന്‍റെ വളര്‍ച്ച, അതിന് മുന്‍പ് ഉള്ള കാലഘട്ടത്തെക്കാള്‍ പതിന്മടങ്ങ് വേഗത്തിലായിരുന്നു. ഭാവിയില്‍ നമ്മെ മുന്നോട്ട് നയിക്കുന്ന ശാസ്ത്രശാഖ ബയോ-എഞ്ചിനീയറിംഗ് ആയിരിക്കും. സിന്തറ്റിക് ബയോളജിയുടെ വളര്‍ച്ചയും ഗുണഫലങ്ങളും, നമ്മുടെ എല്ലാ ഭാവനകള്‍ക്കും അപ്പുറത്തായിരിക്കും. പാശ്ചാത്യലോകം ഈ മേഖലയില്‍ കൈവരിച്ചുകഴിഞ്ഞ നേട്ടങ്ങള്‍ തന്നെ അതിശയിപ്പിക്കുന്നതാണ്. ബയോ ബ്ലോക്കുകള്‍ കൂട്ടി വച്ച് കൂടുതല്‍ മെച്ചമായ പുതിയ ബയോസര്‍ക്യുട്ട്സ്/ബയോമഷിന്‍സ് സൃഷ്ട്ടിക്കാം എന്ന് വളരെ ലാഘവത്തോടെ പറയുന്നത് അമ്പരപ്പോടെയാണ് ഞാന്‍ കേട്ടത്. അതേ ലാഘവത്തോടെ തന്നെ മനസ്സ്/തലച്ചോര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സര്‍ക്യുട്ടിനെ കുറിച്ച് പറയുകയും, റാറ്റ്-ബോട്ടിനെ കാണിച്ച് തരുകയും ചെയ്യുന്നു.

Comments
Post a Comment