എന്താണാവോ എളയ മകന്‍റെ സൌഭാഗ്യങ്ങള്‍ എന്നും കുന്നും ചോര്‍ന്നൊലിക്കുന്നൊരു പഴയ വീട് വക്ക് ചളുങ്ങിയ, മൂട് പൊട്ടിയ കൊറേ പാത്രങ്ങള്‍ കാലൊടിഞ്ഞ് ആടി നില്‍ക്കുന്ന കുറച്ച് കട്ടിലുകള്‍ മുഷിഞ്ഞ് നാറുന്ന കൈയൊടിഞ്ഞൊരു ചാരുകസേര ക്ലാവ് പിടിച്ച കോളാമ്പികള്‍, കിണ്ടികള്‍, വിളക്കുകള്‍ എലികളോടി കളിക്കുന്നൊരു വലിയ മര പത്തായം കീറി പറിഞ്ഞ കുറേ പായകള്‍ വിശറികള്‍ കൊട്ടകള്‍ കോണി ചുവട്ടിലെന്നോ ഉപേഷിച്ച ഉപ്പുമാങ്ങാഭരണി മുറം, ഉറി, ഉരല്, ഉലക്ക, ഒലക്കേടെ മൂടിങ്ങനെ ഒരുപയോഗമില്ലാത്തൊരായിരം വസ്തുക്കളും പിന്നെയാര്‍ക്കും വേണ്ടാത്തൊരച്ഛനും അമ്മയും...