ബസ്സ്സ്റ്റോപ്പിലിരുന്ന് പതിവ് കണക്കെടുപ്പിന്റെ തിരക്കിലാണ്. കടന്ന് പോവുന്ന ബസ്സുകളുടെ മുന്‍ഭാഗത്താണ് ശ്രദ്ധയത്രയും. ഒരമ്മാവന്‍ വന്നടുത്തിരുന്നതറിഞ്ഞെങ്കിലും, അങ്ങിനെ ഭാവിച്ചില്ല. അമ്മാവനെന്ത് ഔചിത്യം, എന്നെ തോണ്ടി വിളിച്ച് കൊണ്ട് കാര്യം പറഞ്ഞു.
"മോനെ അത്യാവശ്യമായി കൊറച്ച് രക്തം വേണമായിരുന്നു. ഈ ബസ്സ് സ്റ്റോപ്പില്‍ വന്ന് പറഞ്ഞാല്‍ ആരെങ്കിലും സഹായിക്കുമെന്ന് കേട്ടറിഞ്ഞ് വന്നതാണ്."
ആദ്യം മനസ്സിലേക്ക് വന്നത് ബ്രൂസ്ലിയുടെ മുഖമാണ്. നാട്ടിലെ ബ്ലഡ്‌ബാങ്കിന്‍റെ ആസ്ഥാന കൊണാണ്ടറാണ് കഷി. ആര്‍ക്കുമെപ്പോഴും എത്ര രക്തം വേണമെങ്കിലും ബ്രൂസ്ലിയാണ് ഉത്തരം. സദാസമയവും രക്തത്തിനായുള്ള ഈ അലച്ചില്‍ കാരണം ഡ്രാക്കുള ബ്രൂസ്ലി എന്നൊരു ചെല്ലപേര് കൂടിയുണ്ട് ബ്രൂസ്ലിക്ക്. എന്ന് കരുതി ആളൊരു പണിയും കൂലിയും ഇല്ലാത്തവനാണെന്നാരും കരുതണ്ട. നാട്ടിലെ ഏറ്റവും വലുതും, പുരാതനവുമായ ബ്രെഡ് കമ്പനി ഡ്രാക്കുളയുടെയാണ്. അപ്പനായിട്ട് തുടങ്ങിയ കമ്പനി, ഇപ്പോള്‍ ബ്രൂസ്ലിയായിട്ട് തളര്‍ത്തികൊണ്ടിരിക്കുന്നു.
വിഷമിക്കേണ്ട, പറ്റിയ ആളു നമ്മുടെ കൈയിലുണ്ട്, അമ്മാവനെയാശ്വസിപ്പിച്ചു. ബ്രൂസ്ലിയെ വിളിച്ച് അമ്മാവന് ഫോണ്‍ കൊടുത്തു.
മോനെ നാളെ കൊറച്ച് ബ്ലഡ് വേണമായിരുന്നല്ലോ
അതിനെന്താ എന്തോരം വേണമെങ്കിലും നമ്മുക്ക് ശെരിയാക്കാം.
പൊതുവേ കിട്ടാന്‍ ബുദ്ധിമുട്ടുള്ളതാണ്, കൊറച്ചധികം വേണം, തൃപ്പൂണിത്തറ വരെ വരണ്ടിയും വരും.
എന്‍റെ പോന്നു ഭായി, നിങ്ങക്ക് നമ്മടെ കപാസിറ്റി അറിയാന്‍ മേലാഞ്ഞിട്ടാണ്. നമ്മള്ളിതും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് പത്തിരുപത്തിയഞ്ചു കൊല്ലായി. നിങ്ങക്ക് ഏതു ഐറ്റം എത്ര പാക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ മതി. അതിനോടൊപ്പം കൃത്യമായ അഡ്രസും ഫോണ്‍ നമ്പറും കൂടി, നിങ്ങള്‍ക്ക് ഫോണ്‍ തന്ന ആ ആള്‍ടെ കയ്യില് കൊടുത്തേക്കൂ. സാധനം അവിടെയെത്തിയിരിക്കും.
അല്ലാ, ഞാന്‍ വേണേല്‍ ടാക്സി വിടാം.
അതൊന്നും വേണ്ട പാപ്പാ, രാവിലെ നമ്മുടെ മൂന്ന് വണ്ടികളെങ്കിലും ഫുള്‍ ലോഡുമായി അത് വഴി പോകുന്നുണ്ട്. സാധനം അവിടെയെത്തിച്ചേക്കാം. പിന്നെ ഇന്നലെ ഞായറാഴ്ചയായത് കൊണ്ട്, പണി നടന്നിട്ടില്ല. ശനിയാഴ്ച വൈകീട്ടത്തെ സ്റ്റോക്കാണ് കേറ്റി വിടുന്നത്. മറ്റന്നാള്‍ വരെയേ ഉള്ളൂ ഗ്യാരണ്ടി, അതിനുള്ളില്‍ സാധനം എങ്ങിനെയെങ്കിലും അടിച്ച് തീര്‍ത്തോണം. ഡാമേജിന്റെ ഉത്തരവാദിത്വം നിങ്ങള്‍ സഹിച്ചോണം.
ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അമ്മാവന്‍ ഫോണ്‍ കട്ട് ചെയ്തു. ഫോണെനിക്ക് തിരിച്ചു തരുമ്പോള്‍ ദേഷ്യം കൊണ്ട് ആ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
മോനെ ഇതിലൊന്നും വലിയ തമാശയോ മിടുക്കോ ഇല്ല. എന്‍റെ പേരകുട്ടിയാണ് ആശുപത്രിയില്‍ കിടക്കുന്നത്. എന്തായാലും നിന്‍റെ കൂട്ടുകാരന്‍ ആള് കൊള്ളാം. ക്ഷുഭിതമായാണ് തുടങ്ങിയതെങ്കിലും, കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴാണ് നിര്‍ത്തിയത്. എന്തെങ്കിലുമൊന്നു ചോദിക്കാനുള്ള സമയം തരാതെ, അമ്മാവന്‍ അടുത്ത ബസ്സില്‍ ചാടി കേറി പോയി.
അടിസ്ഥാനപരമായി ബ്രൂസ്‌ലി വെറും വൃത്തികെട്ടവനാണ്, ഡ്രാക്കുള എന്ന ചെല്ലപേരിനെന്ത് കൊണ്ടും അര്‍ഹന്‍! പക്ഷെ എന്നും രക്തദാഹികളായ മനുഷ്യരുടെ കണ്‍കണ്ട ദൈവമായിരുന്നുവല്ലോ ഡ്രാക്കുള. അമ്മാവന്‍ ആദ്യാവസാനം മാന്യമായി സംസാരിക്കുന്നത് ഞാന്‍ കേട്ടതുമാണ്. പിന്നെയെന്തായിരിക്കും സംഭവിച്ചത്? ഒരു പിടിയും കിട്ടുന്നില്ലല്ലോ! അപ്പോഴേക്കും ഡ്രാക്കുള വീട്ടില്‍ നിന്ന് നടന്ന് ബസ്സ്സ്റ്റോപ്പിലേക്ക് എത്തി.
എടാ നീയെന്താ അയാളോട് പറഞ്ഞത്, അങ്ങേരാകെ ചൂടായാണല്ലോ പോയത്?
ബ്രൂസ്ലി: ഞാനൊന്നും പറഞ്ഞില്ലല്ലോ! നിന്‍റെ പരിചയക്കാരനായത് കൊണ്ട് പരമാവധി മര്യാദയാണ് പറഞ്ഞത്. എന്നിട്ടും പറ്റിയില്ലെങ്കില്‍ പോയി ചാവാന്‍ പറയെടപ്പാ! സാധാരണ ഗതിയില്‍ ആദ്യമായി വരുന്ന ഒരു കസ്ടമറിനും നമ്മള്‍, ഇന്ന് ഓര്‍ഡര്‍ ചെയ്‌താല്‍ നാളെ ബ്രെഡ് ഡെലിവറി ചെയ്യാന്ന് സമ്മതിക്കാറില്ല. ഇത്രയൊക്കെ സമ്മതിച്ചിട്ടും...
ഒരു വാക്കില്‍ പിടിച്ചുള്ള കളിയായിരുന്നു അല്ലേ...
ReplyDeleteക്ലൈമാക്സിലെത്താന്‍ ഒരു ആണ്ക്സൈറ്റി വായനക്കാര്‍ക്ക് നല്‍കിയിട്ട് അവസാനം ഉള്ളി പോളിച്ചപോലെ കാര്യങ്ങള്‍ ആക്കിയാല്‍ ആളുകള്‍ പിണങ്ങി പോകും കേട്ടോ, കുറച്ചൂടെ നര്‍മ്മം വരികളില്‍ വരുത്തണം.
ആശംസകള്‍!
ഒരു റിപ്പോര്‍ട്ടറുടെ റോളെ എനിക്കുള്ളൂ ജോസെലെറ്റ്. കൂടുതല്‍ നന്നാക്കാന്‍ ശ്രെമിക്കാം :)
Delete