അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്‍റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്‍റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന് ഈ ഗര്‍ജ്ജനം സ്വീകരിക്കൂ...
കവി അയ്യപ്പന്‍റെ മൃതദേഹത്തില്‍ നിന്ന് കിട്ടിയ മുഷിഞ്ഞ ഒരു കടലാസു കഷ്ണത്തില്‍ കുത്തി കുറിച്ചിരുന്ന കവിത
Comments
Post a Comment