courtesy: https://plus.google.com/u/0/105334359693520428694/about
പോളിയോ വാക്സിന്‍ 2 തരം ഉണ്ട്- killed ആന്‍ഡ് live vaccines. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്നത് ലൈവ് (Sabin) vaccine ആണ്. സാധാരണ കാണുന്ന 3 തരം പോളിയോ വൈറസ്സുകളെ culture ചെയ്തു എടുത്തു, പിന്നെ അവയെ ശക്തി കുറഞ്ഞത് ആക്കി (live attenuated strain) മാറ്റിയ ശേഷം കുറഞ്ഞ ഊഷ്മാവില്‍ സൂക്ഷിച്ചു ആണ് ഈ വാക്സിന്‍. ഈ വാക്സിന്‍ കുഞ്ഞുങ്ങളുടെ ഉള്ളില്‍ ചെന്നാല്‍ (തുള്ളിമരുന്നു/മിട്ടായി രൂപത്തില്‍) ഈ വൈറസ് ചെറുകുടലില്‍ ഉള്ള lymph follicles നെ ഇന്ഫെക്റ്റ് ചെയ്യും- സാധാരണ പോളിയോ വൈറസ് ചെയ്യുന്ന പോലെ തന്നെ. ശക്തി കുറഞ്ഞ വൈറസ് ആയതിനാല്‍ ഇതിനു പോളിയോ ഉണ്ടാക്കാനുള്ള കെല്‍പ്പില്ല, പക്ഷെ ഇത് ശരീരത്തിന്റെ പോളിയോക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും, അങ്ങനെ ശരിക്കുമുള്ള പോളിയോ ബാധയില്‍ നിന്നും കുഞ്ഞിനു പ്രതിരോധ ശേഷി കിട്ടും. മാത്രമല്ല, ഇന്ത്യ പോലെയുള്ള sanitation സൌകര്യങ്ങള്‍ കുറവുള്ള രാജ്യങ്ങളില്‍ ഈ കുട്ടികളുടെ വിസര്‍ജ്ജ്യങ്ങളില്‍ കൂടി ഈ വൈറസ് (ശക്തി കുറഞ്ഞ വൈറസ്) ചുറ്റുമുള്ള മനുഷ്യരിലും എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്- അപ്പോള്‍ അവരിലും ഇതേ പോലെ പ്രതിരോധശേഷി ഉണ്ടാകാനും സഹായിക്കും- ഇതിനു പറയുന്നത് herd immunity എന്നാണു. മാത്രമല്ല വാക്സിന്‍ കൊടുക്കാനുള്ള സൌകര്യവും (തുള്ളിമരുന്നു) വിലക്കുറവും മൂലം Sabin വാക്സിന്‍ ആണ് ലോകത്തിലെ 90% ജനവിഭാഗങ്ങളിലും ഉപയോഗിച്ച് വരുന്നത്. ലോകത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു സഹായിച്ച ഏറ്റവും വലിയ കണ്ടുപിടുത്തം ആണ് oral polio vaacine.
നിര്‍ജ്ജീവമാക്കിയ പോളിയോ വാക്സിന്‍ (Salk's vaacine)- ഇത് നിര്‍ജ്ജീവാവസ്ഥയിലുള്ള പോളിയോ വൈറസ്സുകള്‍ ഫോര്‍മാലിനില്‍ സൂക്ഷിക്കുന്നവയാണ്. ഇത് കുത്തി വെപ്പിലൂടെ മാത്രമെ നല്‍കാന്‍ പറ്റൂ. പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതലും ഈ വാക്സിന്‍ ആണ് ഉപയോഗിക്കുന്നത്. നിര്‍ജ്ജീവമാക്കിയ വൈറസ് ആയതു കൊണ്ട് കൂടുതല്‍ സുരക്ഷിതം ആണ് എന്ന ഗുണം ഇതിനുണ്ട്. ലൈവ് വാക്സിനുകള്‍ അത്യപൂര്‍വ്വമായെങ്കിലും പോളിയോ ബാധ ഉണ്ടാക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷെ ഒരു കുട്ടിക്ക് വാക്സിന്‍ കൊടുക്കാത്തത് മൂലം പോളിയോ ബാധ ഉണ്ടാകാനുള്ള സാധ്യതയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് വളരെ വളരെ തുച്ചം ആണ്.
കേരളത്തില്‍ ജനിക്കുന്ന ഒരു വിധം എല്ലാ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വാക്സിനുകള്‍ ഒരു കാശ് ചിലവും ഇല്ലാതെ കിട്ടുന്ന സംവിധാനം ഉള്ളത് കൊണ്ട് ആണ് നമ്മുടെ നാട്ടില്‍ വില്ലന്‍ ചുമ, ദിഫ്തീരിയ, ടെറ്റനസ്, പോളിയോ, ക്ഷയം എന്നിവ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിരലിലെണ്ണാവുന്ന അത്രയും മാത്രം കാണുന്നത്. ആരെങ്കിലും ഒക്കെ പറയുന്നത് കേട്ട് ആള്‍ക്കാര്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിനുകള്‍ കൊടുക്കതെയിരുന്നാല്‍ അത് നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആയിരിക്കും.
ചില ലിങ്കുകള്‍:
http://www.who.int/biologicals/areas/vaccines/poliomyelitis/en/index.html
http://home.intekom.com/pharm/smith_kb/polio.html
by Kunjaali Kk

Comments
Post a Comment