Skip to main content

Posts

Timeout expired. The timeout period elapsed prior to completion of the operation or the server is not responding.

I was getting timeout error while executing a stored procedure from the web application. But this stored procedure is executing within a second while running from SQL management studio. This issue can happen when database's statistics and/query plan cache are incorrect. This can be resolved by updating statistics by executing  exec sp_updatestats Error: Timeout expired.  The timeout period elapsed prior to completion of the operation or the server is not responding. Solution:  exec sp_updatestats If issue didn't resolve even after executing above this, you may need to optimize the query.
Recent posts

Service not available, closing transmission channel. The server response was: 4.4.2 Message submission rate for this client has exceeded the configured limit

Error: Service not available, closing transmission channel. The server response was: 4.4.2 Message submission rate for this client has exceeded the configured limit Solution: Increase the default message rate limit (it was 5 on my case) Set-ReceiveConnector -Identity " EXCHANGE_NAME \Client Proxy EX01" - MessageRateLimit 200

To get a list of tables used in a specific set of stored procedures

SELECT DISTINCT SP . name AS 'Procedure_Name' , Tbl . name AS 'Table_Name' FROM sys . sysdepends AS Dep INNER JOIN      sys . sysobjects AS SP ON Dep . id = SP . id INNER JOIN      sys . sysobjects AS Tbl ON Dep . depid = Tbl . id WHERE ( Dep . depnumber = 1 ) AND -- To filter with stored procedure name, here all sps starts with CSP_Outsorce        ( SP . name LIKE 'CSP_Outsorce%' ) AND   -- To filter with table name, checking whether sps are accessing tables starts with 'PAYROLL'        ( Tbl . name LIKE 'PAYROLL_%' )   ORDER BY 'Table_Name' , 'Procedure_Name'

ലോ അക്കാദമിയിലെ SFIയുടെ ഉരുളലോടുരുളല്‍

കലാലയ രാഷ്ട്രീയത്തിന്‍റെ ആവശ്യകത തത്വത്തില്‍ തള്ളിക്കളയാനാവില്ല. പക്ഷെ കലാലയങ്ങളില്‍ ഇതു വലിയ തോതില്‍ ദുരുപയോഗപ്പെടുന്നതായാണ് അനുഭവം. പ്രായോഗികവല്‍ക്കരണത്തിലെ ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ അഭിപ്രായം പറയാന്‍, തടിക്ക് കൊള്ളുന്നില്ലെങ്കില്‍ എളുപ്പമാണ്. ഫെയ്സ്ബുക്കിലൊക്കെ കലാലയ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്നത് അരാഷ്ട്രീയപട്ടം ഇരന്നു വാങ്ങുന്നതിന് തുല്യമാണ്. പക്ഷെ എന്തുകൊണ്ട് മഹാഭൂരിപക്ഷം രക്ഷിതാക്കളും കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള "അരാഷ്ട്രീയ" നിലപാടു പിന്‍പറ്റുന്നുവെന്നു ആലോചിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി ആയാലും വിദ്യാഭ്യാസം രക്ഷിതാവിന്‍റെ ഉത്തരവാദിത്തമാവുന്ന സമൂഹത്തില്‍ രക്ഷിതാവിനെ പരിപൂര്‍ണ്ണമായി മാറ്റിനിര്‍ത്തികൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രയോഗത്തിലെത്തിക്കാന്‍ സാധിക്കില്ല. രക്ഷിതാക്കളുടെ കൂടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കലാലയരാഷ്ട്രീയത്തിന് കഴിയേണ്ടതുണ്ട് സ്കൂളുകളില്‍ നിന്നു വിഭിന്നമായി പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നാണ് അന്നുമിന്നും കരുതുന്നതു. അതെ സ...

എന്നാലും എന്തിനായിരിക്കും! എന്തിനായാലും even economics is a moral subject

നിയമപ്രകാരം ഏതൊരു കച്ചവടവും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലാളികളുടെ കണക്ക് കൃത്യമായി സമര്‍പ്പിക്കേണ്ടതുണ്ട്. ബില്‍ കൃത്യമായി സൂക്ഷിക്കണം. കച്ചവടം ലാഭമായാലും നഷ്ടമായാലും വര്‍ഷാവര്‍ഷം കണക്ക് സമര്‍പ്പിക്കണം. ഇങ്ങിനെയൊക്കെ ചെയ്തില്ലെങ്കില്‍ നികുതി തട്ടിക്കാനും, തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കാനും, പരിശോധനകള്‍ ഒഴിവാക്കാനുമൊക്കെ കഴിയും. അപ്പോള്‍ ഇതൊക്കെ എല്ലാവരും ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. . ഇനി നാട്ടില്‍ കച്ചവടം ചെയ്തു ജീവിക്കുന്ന നിങ്ങള്‍ക്ക് നേരിട്ടറിയാവുന്ന പത്തു സാധാരണക്കാരെ എടുക്കുക. ഇതിലെത്ര പേര്‍ നൂറു ശതമാനം നിയമാനുസൃതമായി കച്ചവടം ചെയ്യുന്നുണ്ടെന്ന് പരിശോധിക്കുക. മിക്കവാറും ആരും കാണില്ല. എന്തുകൊണ്ട് എന്നന്വേഷിച്ചാല്‍ പല കാരണങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ അപ്രായോഗികമായ നിയമങ്ങള്‍ ഉണ്ടാവും, കൈക്കൂലി ഉണ്ടാവും, കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാവും, നിയമാനുസൃതമല്ലാതെ കച്ചവടം നടക്കുന്ന ഒരു മാര്‍ക്കറ്റില്‍ പൂര്‍ണ്ണമായി നിയവിധേയമായി കച്ചവടം ചെയ്തു മത്സരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവും, അറിവില്ലായ്മ ഉണ്ടാവും, സമയ പരിമിതികള്‍ കാണും, മടി കാണും, എങ്...

ശരിക്കും മണ്ടനാണോ അതോ!

വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ഇപ്പൊഴുണ്ടായി കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ എളുപ്പത്തില്‍ മുന്‍കൂട്ടി കാണാവുന്നവ മാത്രമാണ്, പ്രത്യേകിച്ചു എല്ലാതരം അറിവുകളും വൈദഗ്ധ്യവും ലഭ്യമായ അധികാര സ്ഥാനത്തുള്ളവര്‍ക്കു. നിരോധനത്തിന് കാരണമായി പ്രധാനമന്ത്രി പ്രധാനമായും ഉയര്‍ത്തികാട്ടിയത് കാലങ്ങളായി ഇവിടെയുള്ള കള്ളപണത്തെയാണ്‌. ഈ കള്ളപണത്തെ വെളുപ്പിക്കാന്‍ പറ്റിയൊരു സാഹചര്യം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്നലെ ഇവിടെ ഉണ്ടായിട്ടുമില്ല. കള്ളപ്പണത്തെ കൈകാര്യം ചെയ്യാന്‍ പഴുതുകളടച്ചും ആസൂത്രിതമായും ഇതിലും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കാലക്രമേണ നടപ്പിലാക്കാമെന്നിരിക്കെ നോട്ട് നിരോധനമെന്ന കാരണം ഒട്ടും വിശ്വസനീയമല്ല. അതുകൊണ്ട് നമുക്ക് അജ്ഞാതമായ എന്തോ യദാര്‍ത്ഥ കാരണം/ലക്ഷ്യങ്ങള്‍ കൊണ്ടാണ് നിരോധനം നടപ്പിലാക്കിയതെന്നാണ് എനിക്കു തോന്നുന്നത്. അതെന്തു തന്നെ ആയാലും ഈ നടപടിയുടെ പരാജയം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് അതുണ്ടായിട്ടുള്ളത്. ജപ്പാനില്‍ നിന്നും തിരിച്ചെത്തുന്ന പ്രധാനമന്ത്രി, ഈ നടപടി മൂലം ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു നോട്ട് നിരോധനം പിന്‍വലിച്ചേക്കും. അത...

മലയോളമുണ്ട് ഗതകാലസുഖസ്‌മരണ

എല്ലാ ദിവസവും മഴ പെയ്യുന്ന പ്രഭാതങ്ങളായിരിക്കും, സ്വര്‍ഗ്ഗത്തിലേതു. മഴ പെയ്യുന്ന പ്രഭാതങ്ങളില്‍ സ്വര്‍ഗ്ഗത്തിലെ വീട്ടുവരാന്തകളില്‍ ആവിയൂറുന്ന ചായയുമായി അന്തേവാസികള്‍ പത്രം വായിക്കും. വെളുപ്പാന്‍കാലത്തു തന്നെ പകല്‍ക്കിനാവു കാണുന്നതാരും കാണാതിരിക്കാനായി സുബൈര്‍ പത്രം തുറന്നു മുഖം മറച്ചു. പതിമൂന്നു മണിക്കൂര്‍ നീളുന്ന റമളാനിലെ കൊടും ഉഷ്ണത്തില്‍ നിന്നും തോരാത്ത ഇടവപാതിയിലേക്ക് സുബൈര്‍ വിമാനമിറങ്ങിയത് ഇന്നലെയാണ്. അതും നീണ്ട ഏഴു വര്‍ഷത്തിനു ശേഷം, ഇവിടം സ്വര്‍ഗ്ഗമെന്ന മതിഭ്രമം ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. പാലില്ലാത്തതിനാല്‍ കട്ടന്‍ ചായ കുടിക്കേണ്ടി വരുന്നതാണ്, ഇപ്പോഴീ സ്വര്‍ഗ്ഗത്തിലെ ഏക കല്ലുകടി. സൌദിയില്‍ വെച്ചു ചായകുടി പതിവില്ല, പാല്‍ച്ചായ  തീരെയില്ല. ടിന്നില്‍ വരുന്ന ഒരുതരം കട്ടിപ്പാലാണ് അവിടെ ഉപയോഗിക്കുക. അതിനു റബ്ബര്‍ പാലുമായാണ് കൂടുതല്‍ സാമ്യം, ഓര്‍ക്കുമ്പോള്‍ തന്നെ ഓക്കാനം വരും. ആദ്യകാലത്ത് കട്ടഞ്ചായ കുടിച്ചിരുന്നു, പിന്നീടതും നിന്നു. സൌദിയില്‍ വന്നകാലം മുതല്‍ സഹമുറിയനായിരുന്നു കിഷോര്‍. ഒരുദിവസം പണി കഴിഞ്ഞു മുറിയിലെത്തിയപ്പോള്‍ കിഷോര്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നു. കെട്ടിത്തൂങ്ങ...

ജിജ്ഞാസുവായ വാസു - The Inquisitive Man by Krilov

ഒരിടത്തൊരിടത്ത്... അല്ലേല്‍ വേണ്ട. 1814ല്‍ റഷ്യയിലെ ഒരു തെരുവില്‍ വെച്ചു വാസു തന്‍റെ ചങ്ങാതിയായ ശശിയെ കണ്ടുമുട്ടുന്നു. ശശി: ഈയിടെയായി നിന്നെ കാണാന്‍ കിട്ടുന്നില്ലല്ലോ അളിയാ! ഇതിപ്പോള്‍ എവിടന്നു കുറ്റീം പറിച്ചോണ്ട് വരണ്? വാസു:  ഒന്നും പറയേണ്ട ശശി, ഞാനിന്നു നമ്മുടെ മൃഗശാല കാണാന്‍ പോയി. എത്ര സമയം അവിടെ ചിലവഴിച്ചുവെന്നു എനിക്കു തന്നെ തിട്ടമില്ല. അവിടത്തെ ഓരോ മണല്‍ത്തരിയിലും പുല്‍നാമ്പിലും വരെ പ്രകൃതി അങ്ങിനെ തത്തിക്കളിക്കുകയാണ്. ഒന്നൊഴിയാതെ അവ ഓരോന്നും മതിവരോളം നോക്കിനിന്നു. ആ കാഴ്ച്ചകള്‍ അതു വര്‍ണ്ണനാതീതമാണ്, അനുഭവിച്ചു തന്നെ അറിയണം. നമ്മെ അമ്പരപ്പിക്കുന്ന വൈവിധ്യവും സൗന്ദര്യവുമാണ് പ്രകൃതിക്ക്. നമ്മുടെ എല്ലാ ഭാവനകള്‍ക്കും അപ്പുറത്താണ്  അവരുടെ പക്ഷിമൃഗാദികളുടെ ശേഖരം. എന്തിനു എത്ര തരം പൂമ്പാറ്റകളും ചിത്രശലഭങ്ങളുമാണ് യഥേഷ്ഠം പാറിപറക്കുന്നതു! മഞ്ചാടിയേക്കാള്‍ ചുവന്ന, മരതകത്തെ വെല്ലുന്ന പച്ചനിറമുള്ള പൂമ്പാറ്റകള്‍. കുന്നികുരുവോളം പോന്നൊരു പ്രാണിയുടെ ഉടലില്‍, മഴവില്‍ വിരിഞ്ഞ പോലെ നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നതു നിനക്കൂഹിക്കാന്‍ കഴിയുമോ! ശശി: ഒരു പൊടിക്കടങ്ങ് പയലേ. ഇ...

Difret (2015) - പങ്കജാക്ഷിയും ഷൈനമോളും പിന്നെ ഡീഫ്രെറ്റും

തനിക്കു വിവാഹം ചെയ്യണമെന്നു ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതു എത്യോപ്യയില്‍ പരമ്പരാഗതമായി തുടരുന്ന ഒരാചാരമാണ്. വിവാഹത്തിനു തടസ്സമുന്നയിച്ചു കൊണ്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വരാതിരിക്കാനായി കഴിവതും വേഗത്തില്‍ ബലാല്‍ക്കാരത്തിനു വിധേയമാക്കും. ഇപ്പോഴിതു വളരെ പ്രാകൃതമായി നമുക്ക് തോന്നുന്നുവെങ്കിലും, അവിടെയിതു ഇന്നും സമൂഹം അംഗീകരിക്കുന്ന ഒരു പൌരാണിക ആചാരം മാത്രമാണ്. ഈ പാരമ്പര്യ ആചാരത്തിനു എത്യോപിയില്‍ നിയമസാധുതയില്ല. പക്ഷെ സമൂഹം പിന്തുടരുന്ന പാരമ്പര്യ ആചാരങ്ങള്‍ അതു നിയമവിരുദ്ദം ആണെങ്കില്‍ പോലും കണിശമായി പിന്തുടരുന്ന കാഴ്ച്ച നമുക്കും പരിചിതമാണ്.  ഇനി പറയാന്‍ പോവുന്നത് ഈ ആചാരം പരിപൂര്‍ണ്ണമായി പിന്തുടരാന്‍ കഴിയാതെ പോയ ഒരപൂര്‍വ്വ സംഭവത്തെ കുറിച്ചാണ്. എത്യോപ്യയുടെ തലസ്ഥാന നഗരിയില്‍ നിന്നും വളരെയൊന്നും ദൂരെയല്ലാത്ത ഒരു ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങുന്ന വഴി, അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരുവന്‍ തന്‍റെ കൂട്ടുകാരുമൊത്ത് വന്നു പാരമ്പര്യ വിധി പ്രകാരം അവളെ തട്ടിക്കൊണ്ടു പോയി, ബലാല്‍സംഘം ചെയ്തു, ഒരു മുറിയിലടക്കുന്നു. ബലാല്‍സംഘത്തിനു ശേഷ...

literal modifier

var y = 0f; // f is single var z = 0d; // z is double var r = 0m; // r is decimal var i = 0U; // i is unsigned int var j = 0L; // j is long (note capital L for clarity) var k = 0UL; // k is unsigned long (note capital L for clarity)

ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം !!!

"ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം" - മിക്കവാറും ഹര്‍ത്താലുകള്‍ക്ക് ശേഷം ഹര്‍ത്താല്‍ നടത്തിയവര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ഒന്നാണിത്. അക്ഷരാര്‍ത്ഥത്തില്‍ സമാധാനവും സമ്പൂര്‍ണ്ണവുമായ ഹര്‍ത്താലാണ് നടന്നതെങ്കില്‍ പോലും, ഇവിടെ കാലങ്ങളായി ഹര്‍ത്താല്‍ നടത്തുന്ന രീതിയും നമ്മുടെ സമൂഹത്തെയും പരിഗണിക്കുമ്പോള്‍ ഹര്‍ത്താലിന്റെ പൂര്‍ണ്ണതയില്‍ കൊട്ടിഘോഷിക്കാന്‍ മാത്രം ഒന്നുമില്ല എന്നതാണ് സത്യം. ഹര്‍ത്താല്‍ അനുകൂലികള്‍ ഉപദ്രവിക്കില്ലെന്ന ഉറപ്പ് ഉണ്ടെങ്കില്‍ കേരളത്തില്‍ ഒരു ഹര്‍ത്താലിനും ഇന്ന് അവകാശപ്പെടുന്ന തരമുള്ള ഒരു പൂര്‍ണ്ണ വിജയം ലഭിക്കില്ല. ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് അവകാശപ്പെടുമ്പോള്‍ ഗുണ്ടായിസം വിജയിച്ചു എന്നെ അര്‍ത്ഥമുള്ളൂ. ഹര്‍ത്താലുകളുടെ പൂര്‍ണ്ണ ത നിര്‍ണ്ണയിക്കുന്നത് ഹര്‍ത്താലിന്റെ കാരണമല്ല, മറിച്ചു ഹര്‍ത്താല്‍ നടത്തുന്നവരുടെ വ്യാപ്തിയാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ബലപ്രയോഗം നടത്താന്‍ കെല്‍പ്പുള്ളവര്‍ക്ക് ഭാരത ബന്തും, കേരളത്തില്‍ കഴിയുന്നവര്‍ക്ക് കേരള ഹര്‍ത്താലും, മലപ്പുറത്ത്‌ കഴിയുന്നവര്‍ക്ക് മലപ്പുറം ഹര്‍ത്താലും, കോട്ടയത്ത്‌ കഴിയുന്നവര്‍ക്ക് കോട്ടയം ഹര്‍ത്താലും പരിപ...

ഇന്ത്യയുടെ മകളും എന്‍റെ മക്കളും

മുഖം നന്നാക്കാന്‍ ആദ്യം കണ്ണാടി നോക്കണം. മുഖത്തെ വൈകൃതങ്ങള്‍ സ്വയം പരിശോധിച്ചു കണ്ടെത്താനതു നമ്മെ സഹായിക്കും. വൈകൃതം കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്‌താല്‍ മാത്രമേ പരിഹാരം സാധ്യമാവൂ. കണ്ണാടികള്‍ തല്ലിപൊട്ടിക്കുക വഴി വൈകൃതം നമ്മില്‍ നിന്നുതന്നെ ഒളിപ്പിക്കാന്‍ മാത്രമേ സാധിക്കൂ. ചെറിയകുട്ടികള്‍ മുഖം മാത്രം പൊത്തി ഒളിച്ചുകളിക്കുന്നത് കണ്ടിട്ടില്ലേ അത്ര ബാലിശമാണ് ഈ നിരോധനങ്ങള്‍. പ്രശ്നത്തെ നിരോധനങ്ങള്‍ വഴി നേരിടാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ്, ഇതുവഴി ലോകസമക്ഷം നാം കൂടുതല്‍ പരിഹാസ്യരാക്കുകയാണ് ചെയ്യുക. ഡല്‍ഹി ബലാല്‍സംഘവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തുന്നുവെന്നതില്‍ കവിഞ്ഞൊരു പ്രത്യേകതയുമില്ലാത്ത ഈയൊരു ഡോക്യുമെന്ററി ഇതിനകം തന്നെ നമ്മുടെ നിരോധനങ്ങള്‍ വഴി കൂടുതല്‍ ലോകശ്രദ്ധ ആര്‍ജ്ജിച്ചു. ഇന്ത്യയെ യാഥാര്‍ത്ഥ്യ ബോധത്തോടെ വീക്ഷിക്കുന്ന ഏതൊരു മനുഷ്യനും ഈ ഡോക്യുമെന്ററിയില്‍ കൌതുകം ജനിപ്പിക്കുന്ന ഒന്നുമില്ല. എന്നാല്‍ വസ്തുനിഷ്ടമായി ഇന്ത്യയെ വിലയിരുത്താന്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും കഴിവില്ല എന്നിടത്താണ് ഇത്തരം രേഖപ്പെടുത്തലുകള്‍ പ്രസക്തമാവുന്നത്. നിര്‍ഭാഗ്യവശാല്‍ രാജ...

ചില ആര്‍ത്തവ വിചാരങ്ങള്‍

എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല്ല  ആര്‍ത്തവം അശുദ്ദിയാക്കുമെന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പയിലേക്കുള്ള ബസ്സില്‍ നിന്നും നസീറയെ ഇറക്കിവിടുന്നത്. ഇതിനെ തുടര്‍ന്നു ആര്‍ത്തവം അശുദ്ദിയുണ്ടാക്കില്ലെന്ന വസ്തുതയെ കുറിച്ച് യുക്തിഭദ്രമായ വാദങ്ങളും ശാസ്ത്രീയമായ തെളിവുകളും നിരത്തികൊണ്ട് വിജ്ഞാനപ്രദമായ പല ഫെയ്സുബുക്ക് പോസ്റ്റുകളും ഉണ്ടായി. ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധിക്ക് കാരണമാവുമെന്ന മതവിശ്വാസം പിന്‍പറ്റാത്തവര്‍ക്ക്, തങ്ങളുടെ അഭിപ്രായം അരക്കിട്ടുറപ്പിക്കാന്‍ ഈ പോസ്റ്റുകള്‍ ഉപകാരപ്പെടും. എന്നാല്‍ ഈ മതവിശ്വാസമുള്ള ഒരാളില്‍ ഇത്തരം പോസ്റ്റുകള്‍ എന്തെങ്കിലും ചലനം സൃഷ്ട്ടിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. തന്‍റെ മതവിശ്വാസങ്ങളുടെ പരിസരത്തുപോലും സാമാന്യബുദ്ധിയെ അടുപ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവില്ല. അങ്ങിനെവരുമ്പോള്‍ ആര്‍ത്തവം മനുഷ്യശരീരത്തില്‍ നടക്കുന്ന അനവധി ജൈവിക പ്രക്രിയകളില്‍ ഒന്നുമാത്രമാണെന്നും അതുകൊണ്ടതിൽ അശുദ്ധിയൊന്നും കാണരുതെന്നുമുള്ള സദുദ്ദേശപരമായ ഇത്തരം പ്രചാരണങ്ങള്‍ പോലും ഒരു പുനര്‍ചിന്തക്ക് മഹാഭൂരിപക്ഷം വിശ്വാസികളെയും പ്രേരിപ്പിക്കില്ല. അവിശ്വാസിയായ മതവിശ്വാസികളെ സാമാന്യവ...

പൊറുക്കേണ്ട, പൊതുനന്മക്കായി മറന്നേക്കൂ

ബാബരി മസ്ജിദിന്‍റെ മിനാരത്തില്‍ കര്‍സേവകര്‍ കാവി കൊടി നാട്ടുന്ന ഈ ചിത്രം അത്രയെളുപ്പം മറക്കാന്‍ കഴിയുന്ന ഒന്നല്ല. പള്ളി പൊളിച്ചു ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതവിടെ പുനസ്ഥാപിക്കാന്‍ കഴിയാത്തത് നിരാശജനകമാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ എല്ലാ ഡിസംബര്‍ ആറിനും മുടങ്ങാതെ നടന്നുവരുന്നുണ്ട്. തികഞ്ഞ അന്യായത്തിനെതിരെയുള്ള ഈ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എങ്കിലും ദുരന്തം കഴിഞ്ഞിട്ടൊരുപാട് വര്‍ഷങ്ങളായി, സ്ഥിരമായി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന നാം ഇനിയെങ്കിലും കേവലം വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം പ്രതിഷേധത്തിന്‍റെ ഫലപ്രാപ്തിയെ സംബന്ധിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ക്കും ആത്മപരിശോധനക്കും തയ്യാറാവേണ്ടതുണ്ട്. ഓര്‍മ്മ പുതുക്കലുകള്‍ ആഘോഷിക്കുക വഴി മനസ്സിലെ കനല്‍ ചാരമാവാതെ സൂക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത് സമ്മതിക്കാം, പക്ഷെ അതുകൊണ്ട് മുസ്ലിങ്ങള്‍ക്കോ മതേതര വിശ്വസികള്‍ക്കോ എന്തെങ്കിലും ഗുണപരമായ നേട്ടം ഉണ്ടാക്കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ടോ? ഈ രീതിയില്‍ തന്നെ പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ എന്തെങ്കിലും ഗുണം ഉണ്ടാവുമോ? ഇതുകൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത...

VIP Culture

പാക്കിസ്ഥാനിലെ അഭ്യന്തര മന്ത്രിയായിരുന്ന റഹ്മാന്‍ മാലിക്കിനെ കാത്തുകാത്തു രണ്ടു മണിക്കൂറോളം വിമാനം വൈകി, ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ മാലിക്കിനെ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന്‍ ഓര്‍മ്മ വന്നത് വി എം ടി മൂത്താപ്പയെ ആണ്. അബ്ദുല്ല എന്നാണ് മൂത്താപ്പയുടെ യദാര്‍ത്ഥ പേരെങ്കിലും കൂടുതലാളുകളറിയുക വി എം ടി എന്ന വിളിപേരിലാവും. വൈപ്പിന്‍ കരയിലെ ആദ്യ ബസ്സുകളിലൊന്നായ വൈപ്പിന്‍(V) മോട്ടോര്‍(M) ട്രാവല്‍സ്(T) മൂത്താപ്പയുടേത് ആയിരുന്നു, അങ്ങിനെ കിട്ടിയ പേരാണത്. ഇപ്പോള്‍ മൂത്താപ്പയെ ഓര്‍ക്കാന്‍ കാരണമായ സംഭവത്തിന് ഇരുപത് വര്‍ഷത്തിലധികം പഴക്കമുണ്ടാവും. അന്നൊക്കെ വേനലവധിക്ക് സ്കൂളടച്ചാല്‍ എടവനക്കാട് പോവാം, പിന്നെ ഒരര്‍മാദമാണ്. അക്കാലത്ത് മൂത്താപ്പക്ക് പാലാരിവട്ടത്ത് ഒരു കടയുണ്ടായിരുന്നു, കൊടകിലൊരു കാപ്പിതോട്ടവും. കാപ്പിചെടിയുടെ വേരുകളില്‍ നിന്ന് മൂത്താപ്പ തന്നെയുണ്ടാക്കുന്ന സോള്‍ ഓഫ് കേരളകളുടെ/ശില്‍പ്പങ്ങളുടെ വില്‍പ്പനക്കും പ്രദര്‍ശനത്തിനുമായാണ് ടൌണിലെ കട. ഒരു ദിവസം ഏറണാകുളത്ത് പോയപ്പോള്‍ മൂത്താപ്പ എന്നെയും കൂടെകൂട്ടി, ഞങ്ങള്‍ കട പൂട്ടി എടവനക്ക...