എല്ലാ ദിവസവും മഴ പെയ്യുന്ന പ്രഭാതങ്ങളായിരിക്കും, സ്വര്‍ഗ്ഗത്തിലേതു. മഴ പെയ്യുന്ന പ്രഭാതങ്ങളില്‍ സ്വര്‍ഗ്ഗത്തിലെ വീട്ടുവരാന്തകളില്‍ ആവിയൂറുന്ന ചായയുമായി അന്തേവാസികള്‍ പത്രം വായിക്കും. വെളുപ്പാന്‍കാലത്തു തന്നെ പകല്‍ക്കിനാവു കാണുന്നതാരും കാണാതിരിക്കാനായി സുബൈര്‍ പത്രം തുറന്നു മുഖം മറച്ചു. പതിമൂന്നു മണിക്കൂര്‍ നീളുന്ന റമളാനിലെ കൊടും ഉഷ്ണത്തില്‍ നിന്നും തോരാത്ത ഇടവപാതിയിലേക്ക് സുബൈര്‍ വിമാനമിറങ്ങിയത് ഇന്നലെയാണ്. അതും നീണ്ട ഏഴു വര്‍ഷത്തിനു ശേഷം, ഇവിടം സ്വര്‍ഗ്ഗമെന്ന മതിഭ്രമം ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. പാലില്ലാത്തതിനാല്‍ കട്ടന്‍ ചായ കുടിക്കേണ്ടി വരുന്നതാണ്, ഇപ്പോഴീ സ്വര്‍ഗ്ഗത്തിലെ ഏക കല്ലുകടി. സൌദിയില്‍ വെച്ചു ചായകുടി പതിവില്ല, പാല്‍ച്ചായ തീരെയില്ല. ടിന്നില്‍ വരുന്ന ഒരുതരം കട്ടിപ്പാലാണ് അവിടെ ഉപയോഗിക്കുക. അതിനു റബ്ബര്‍ പാലുമായാണ് കൂടുതല്‍ സാമ്യം, ഓര്‍ക്കുമ്പോള്‍ തന്നെ ഓക്കാനം വരും. ആദ്യകാലത്ത് കട്ടഞ്ചായ കുടിച്ചിരുന്നു, പിന്നീടതും നിന്നു. സൌദിയില്‍ വന്നകാലം മുതല്‍ സഹമുറിയനായിരുന്നു കിഷോര്‍. ഒരുദിവസം പണി കഴിഞ്ഞു മുറിയിലെത്തിയപ്പോള്‍ കിഷോര്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നു. കെട്ടിത്തൂങ്ങ...
I'll write what I think, I'll share what I like. If you do not like, I'm Sorry