CBSE ആണോ കേരള സ്റ്റേറ്റ് ബോര്‍ഡ് ആണോ കേമം? എങ്ങിനെയാണ് സിലബസുകള്‍ രൂപപ്പെടുത്തേണ്ടത്? എങ്ങിനെയാണ് കുട്ടികളുടെ അറിവ് അളക്കേണ്ടത്? ഇങ്ങിനെ പലതരം തര്‍ക്കങ്ങള്‍ പലപ്പോഴായി ഇവിടെ കണ്ടിട്ടുണ്ട്. എനിക്കിതിലൊക്കെ അഭിപ്രായം ഉണ്ടെങ്കിലും, വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. ഓരോരുത്തരുടെയും സാഹചര്യങ്ങളും പരിമിതികളും മുന്‍ഗണനകളും ആനുകൂല്യങ്ങളും ഒക്കെ പരിഗണിച്ച് നടത്തേണ്ട തിരഞ്ഞെടുപ്പാണ്, കുട്ടികളുടെ വിദ്യാഭ്യാസം. ഞാനിവിടെ എന്‍റെ തോന്നലുകളും അനുഭവങ്ങളുമൊക്കെ ഒരു ഡയറിയിലെന്ന പോലെ കുറിച്ചിടാം. ഇതിനെ സാര്‍വത്രികമായ ശരിയായോ, മറ്റുള്ളവരുടെ മുകളില്‍ നടത്തുന്നൊരു വിധിയെഴുത്ത് ആയോ മനസിലാക്കരുത്. മറിച്ച്, മൂത്ത മകന്‍ ഫാദുവിന്‍റെ കൂടെ എന്‍റെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ യാത്രയായി കണ്ടാല്‍ മതി. ആ യാത്രയില്‍ എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ചിലതൊക്കെ തിരിച്ചറിഞ്ഞു, പല തെറ്റിദ്ധാരണകളും ഇപ്പോഴും വെച്ചു പുലര്‍ത്തുന്നു. രണ്ടു വര്‍ഷങ്ങള്‍ എന്നത് ദീര്‍ഘമായ കാലയളവ് ആയതുകൊണ്ടും, കാര്യമാത്ര പ്രസക്തമായി പറയാന്‍ അറിയാത്തത് കൊണ്ടും ഇതൊരു നീണ്ട കുറിപ്പ് ആയിരിയ്ക്കും. വായിച്ചിട്ട് പ്രത്യേകിച്ച് പുതിയ അറിവൊന...
ചിന്തകള്‍ വാക്കുകളായും, അനുഭവങ്ങള്‍ കഥകളായും പുനര്ജനിക്കുന്നിടം