കലാലയ രാഷ്ട്രീയത്തിന്‍റെ ആവശ്യകത തത്വത്തില്‍ തള്ളിക്കളയാനാവില്ല. പക്ഷെ കലാലയങ്ങളില്‍ ഇതു വലിയ തോതില്‍ ദുരുപയോഗപ്പെടുന്നതായാണ് അനുഭവം. പ്രായോഗികവല്‍ക്കരണത്തിലെ ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അഭിപ്രായം പറയാന്‍, തടിക്ക് കൊള്ളുന്നില്ലെങ്കില്‍ എളുപ്പമാണ്. ഫെയ്സ്ബുക്കിലൊക്കെ കലാലയ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്നത് അരാഷ്ട്രീയപട്ടം ഇരന്നു വാങ്ങുന്നതിന് തുല്യമാണ്. പക്ഷെ എന്തുകൊണ്ട് മഹാഭൂരിപക്ഷം രക്ഷിതാക്കളും കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള "അരാഷ്ട്രീയ" നിലപാടു പിന്‍പറ്റുന്നുവെന്നു ആലോചിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി ആയാലും വിദ്യാഭ്യാസം രക്ഷിതാവിന്‍റെ ഉത്തരവാദിത്തമാവുന്ന സമൂഹത്തില്‍ രക്ഷിതാവിനെ പരിപൂര്‍ണ്ണമായി മാറ്റിനിര്‍ത്തികൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രയോഗത്തിലെത്തിക്കാന്‍ സാധിക്കില്ല. രക്ഷിതാക്കളുടെ കൂടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കലാലയരാഷ്ട്രീയത്തിന് കഴിയേണ്ടതുണ്ട് സ്കൂളുകളില്‍ നിന്നു വിഭിന്നമായി പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നാണ് അന്നുമിന്നും കരുതുന്നതു. അതെ സ...
I'll write what I think, I'll share what I like. If you do not like, I'm Sorry