തനിക്കു വിവാഹം ചെയ്യണമെന്നു ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതു എത്യോപ്യയില്‍ പരമ്പരാഗതമായി തുടരുന്ന ഒരാചാരമാണ്. വിവാഹത്തിനു തടസ്സമുന്നയിച്ചു കൊണ്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വരാതിരിക്കാനായി കഴിവതും വേഗത്തില്‍ ബലാല്‍ക്കാരത്തിനു വിധേയമാക്കും. ഇപ്പോഴിതു വളരെ പ്രാകൃതമായി നമുക്ക് തോന്നുന്നുവെങ്കിലും, അവിടെയിതു ഇന്നും സമൂഹം അംഗീകരിക്കുന്ന ഒരു പൌരാണിക ആചാരം മാത്രമാണ്. ഈ പാരമ്പര്യ ആചാരത്തിനു എത്യോപിയില്‍ നിയമസാധുതയില്ല. പക്ഷെ സമൂഹം പിന്തുടരുന്ന പാരമ്പര്യ ആചാരങ്ങള്‍ അതു നിയമവിരുദ്ദം ആണെങ്കില്‍ പോലും കണിശമായി പിന്തുടരുന്ന കാഴ്ച്ച നമുക്കും പരിചിതമാണ്. ഇനി പറയാന്‍ പോവുന്നത് ഈ ആചാരം പരിപൂര്‍ണ്ണമായി പിന്തുടരാന്‍ കഴിയാതെ പോയ ഒരപൂര്‍വ്വ സംഭവത്തെ കുറിച്ചാണ്. എത്യോപ്യയുടെ തലസ്ഥാന നഗരിയില്‍ നിന്നും വളരെയൊന്നും ദൂരെയല്ലാത്ത ഒരു ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങുന്ന വഴി, അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരുവന്‍ തന്‍റെ കൂട്ടുകാരുമൊത്ത് വന്നു പാരമ്പര്യ വിധി പ്രകാരം അവളെ തട്ടിക്കൊണ്ടു പോയി, ബലാല്‍സംഘം ചെയ്തു, ഒരു മുറിയിലടക്കുന്നു. ബലാല്‍സംഘത്തിനു ശേഷ...
I'll write what I think, I'll share what I like. If you do not like, I'm Sorry