മുഖം നന്നാക്കാന്‍ ആദ്യം കണ്ണാടി നോക്കണം. മുഖത്തെ വൈകൃതങ്ങള്‍ സ്വയം പരിശോധിച്ചു കണ്ടെത്താനതു നമ്മെ സഹായിക്കും. വൈകൃതം കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്‌താല്‍ മാത്രമേ പരിഹാരം സാധ്യമാവൂ. കണ്ണാടികള്‍ തല്ലിപൊട്ടിക്കുക വഴി വൈകൃതം നമ്മില്‍ നിന്നുതന്നെ ഒളിപ്പിക്കാന്‍ മാത്രമേ സാധിക്കൂ. ചെറിയകുട്ടികള്‍ മുഖം മാത്രം പൊത്തി ഒളിച്ചുകളിക്കുന്നത് കണ്ടിട്ടില്ലേ അത്ര ബാലിശമാണ് ഈ നിരോധനങ്ങള്‍. പ്രശ്നത്തെ നിരോധനങ്ങള്‍ വഴി നേരിടാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ്, ഇതുവഴി ലോകസമക്ഷം നാം കൂടുതല്‍ പരിഹാസ്യരാക്കുകയാണ് ചെയ്യുക. ഡല്‍ഹി ബലാല്‍സംഘവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തുന്നുവെന്നതില്‍ കവിഞ്ഞൊരു പ്രത്യേകതയുമില്ലാത്ത ഈയൊരു ഡോക്യുമെന്ററി ഇതിനകം തന്നെ നമ്മുടെ നിരോധനങ്ങള്‍ വഴി കൂടുതല്‍ ലോകശ്രദ്ധ ആര്‍ജ്ജിച്ചു.
ഇന്ത്യയെ യാഥാര്‍ത്ഥ്യ ബോധത്തോടെ വീക്ഷിക്കുന്ന ഏതൊരു മനുഷ്യനും ഈ ഡോക്യുമെന്ററിയില്‍ കൌതുകം ജനിപ്പിക്കുന്ന ഒന്നുമില്ല. എന്നാല്‍ വസ്തുനിഷ്ടമായി ഇന്ത്യയെ വിലയിരുത്താന്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും കഴിവില്ല എന്നിടത്താണ് ഇത്തരം രേഖപ്പെടുത്തലുകള്‍ പ്രസക്തമാവുന്നത്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തിനകത്തെ ഇതിന്‍റെ പ്രദര്‍ശനം പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിരോധിച്ചു കുഴിച്ചുമൂടാമെന്ന വ്യാമോഹത്തിലാണ് നാമിപ്പോഴും. പ്രശ്നങ്ങളില്‍ നിന്ന് അനന്തമായി ഒളിച്ചോടാന്‍ നമ്മുക്ക് കഴിയില്ല. നിരോധനങ്ങള്‍ വഴി ഇന്ന് പരിഹരിക്കേണ്ട പ്രശ്നത്തെ നാളത്തേക്ക് മാറ്റിവെക്കാന്‍ മാത്രമേ കഴിയൂ, അത് നാളെയോ മറ്റന്നാളോ നാം നേരിടുകയും പരിഹരിക്കുകയും ചെയ്യും. ഏറെകുറെ നിസ്സംഗമായി ഞാന്‍ കണ്ട ഇതേ ഡോക്യുമെന്ററി അടുത്ത തലമുറകള്‍ക്ക് അവിശ്വസനീയമായിരിക്കും. അയിത്തവും മുലക്കരവും രാജഭരണവും നിലനിന്ന നമ്മുടെ ഭൂതകാലത്തെ കുറിച്ച് നാമിന്ന് പറയുന്ന അതെ മനോഭാവത്തോടെ ആയിരിക്കും ഇനിവരുന്ന തലമുറകള്‍ ഓരോ മിനിറ്റിലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഇന്നത്തെ ഇന്ത്യയെന്ന പുരുഷാധിപത്യസമൂഹത്തെ കുറിച്ച് സംസാരിക്കുക.
നമുക്കെത്ര അറിയാവുന്ന സത്യമാണെങ്കിലും, പലയാവര്‍ത്തി കേട്ടതാണെങ്കിലും ചില കാര്യങ്ങള്‍ ഓരോ തവണ കേള്‍ക്കുബോഴും അതെ തീവ്രതയോടെ നമ്മെ വേദനിപ്പിക്കും, ഈ ഡോക്യുമെന്ററിയും അതുപോലെ ഒന്നാണ്. സങ്കടം തോന്നിയെങ്കിലും, ഇന്ത്യക്കാരന്‍ ആയതിലോ പുരുഷന്‍ ആയതിലോ എനിക്ക് ലജ്ജ തോന്നിയില്ല. എവിടെ എന്തായി ജനിക്കണം എന്നത് നമ്മുടെ ചോയിസ് അല്ലാത്തതുകൊണ്ട് ജന്മനാ കിട്ടിയ ഒന്നിനെ കുറിച്ചും അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഈ ജീവിതം മറ്റുള്ളവരെ കഴിവതും ഉപദ്രവിക്കാതെ പരമാവധി ആസ്വദിച്ചു തീര്‍ക്കുകയെന്ന പരിമിതമായ സ്വാര്‍ത്ഥ ലക്ഷ്യം മാത്രമാണ് എനിക്കുള്ളത്. അതുകൊണ്ടാവും ഇന്നും ഇന്ത്യന്‍ സമൂഹം മുകേഷ് സിംഗുകളെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ എനിക്ക് കുറ്റബോധമോ നാണക്കേടോ തോന്നാത്തത്. പൊതുബോധത്തെക്കാള്‍ മെച്ചപ്പെട്ട സദാചാരബോധമുള്ള മനുഷ്യനാണെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഞാന്‍ അങ്ങിനെ ആയതു എനിക്ക് ചുറ്റുമുള്ള ഒരുപിടി കാര്യങ്ങളുടെ സ്വാധീനം കൊണ്ടാണ്, ഇതില്‍ ഏറ്റവും പ്രധാനം എന്‍റെ വാപ്പയാണ്. ഇതുപറയുമ്പോള്‍ എന്‍റെ ഉത്തരവാദിത്തം കൂടി ഞാന്‍ മനസിലാക്കുന്നു, അവിടെ തീരുന്നു എന്‍റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും വ്യക്തിപരമായ ഉത്തരവാദിത്തവും. എന്‍റെ മക്കള്‍ കാലത്തിനു മുന്നില്‍ നടന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ലജ്ജിക്കും.

അതെ, കാലത്തിനു മുകളിലേക്ക് നടക്കുമ്പോഴേ യാതാര്‍ത്ഥ്ൃങ്ങളെ മനസ്സിലാക്കാന്‍ സാധിക്കു.
ReplyDeleteഅല്ലെങ്കില്‍ ശീലങ്ങള്‍ മാത്രമാകും എപ്പോഴും ശരി.
കുറ്റബോധമോ നാണക്കേടോ തോന്നിയില്ലെങ്കിലും അല്പം രോഷം തോന്നേണ്ടതാണ്
ReplyDeleteഓരോരുത്തരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ വ്യാപ്തിയും തോതും അനുസരിച്ച് കുറ്റബോധവും നാണക്കേടും രോക്ഷവും എല്ലാം തോന്നാം അജിത്ത്. ഞാനെന്‍റെ കാര്യം പറഞ്ഞുവെന്നേയുള്ളൂ. വെറും സ്വാര്‍ത്ഥത മാത്രം കൈമുതലായുള്ള ഞാന്‍ പോലും ഭേദം ആവുന്നു എന്നതാണ് ശരിക്കും സങ്കടകരം.
Deleteഈ കാലത്ത് ജീവിക്കേണ്ടി വന്നതില്‍ അഭിമാനം പോലും തോന്നി ആ ഡോക്യുമെന്ററി കണ്ടപ്പോള്‍ .ഒരു സ്ത്രീയുടെ ദുരന്തത്തിന് കാരണക്കാരായവരെ ശിക്ഷിക്കണം എന്നു ആവ്ശ്യപ്പെട്ടു കൊണ്ട് പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങിയത് കണ്ടപ്പോള്‍ ആയിരുന്നു അത് .പക്ഷേ നമ്മുടെ സര്‍ക്കാരുകള്‍ അതില്‍ നിന്നൊന്നും പഠിച്ചില്ല.അവര്‍ റിപ്പോര്‍ടുകളിന്‍മേല്‍ അടയിരിക്കുന്നു .കണ്ണാടികള്‍ കാണാതെയിരിക്കുന്നു
ReplyDelete