"ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം" - മിക്കവാറും ഹര്‍ത്താലുകള്‍ക്ക് ശേഷം ഹര്‍ത്താല്‍ നടത്തിയവര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ഒന്നാണിത്. അക്ഷരാര്‍ത്ഥത്തില്‍ സമാധാനവും സമ്പൂര്‍ണ്ണവുമായ ഹര്‍ത്താലാണ് നടന്നതെങ്കില്‍ പോലും, ഇവിടെ കാലങ്ങളായി ഹര്‍ത്താല്‍ നടത്തുന്ന രീതിയും നമ്മുടെ സമൂഹത്തെയും പരിഗണിക്കുമ്പോള്‍ ഹര്‍ത്താലിന്റെ പൂര്‍ണ്ണതയില്‍ കൊട്ടിഘോഷിക്കാന്‍ മാത്രം ഒന്നുമില്ല എന്നതാണ് സത്യം. ഹര്‍ത്താല്‍ അനുകൂലികള്‍ ഉപദ്രവിക്കില്ലെന്ന ഉറപ്പ് ഉണ്ടെങ്കില്‍ കേരളത്തില്‍ ഒരു ഹര്‍ത്താലിനും ഇന്ന് അവകാശപ്പെടുന്ന തരമുള്ള ഒരു പൂര്‍ണ്ണ വിജയം ലഭിക്കില്ല. ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് അവകാശപ്പെടുമ്പോള്‍ ഗുണ്ടായിസം വിജയിച്ചു എന്നെ അര്‍ത്ഥമുള്ളൂ. ഹര്‍ത്താലുകളുടെ പൂര്‍ണ്ണ ത നിര്‍ണ്ണയിക്കുന്നത് ഹര്‍ത്താലിന്റെ കാരണമല്ല, മറിച്ചു ഹര്‍ത്താല്‍ നടത്തുന്നവരുടെ വ്യാപ്തിയാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ബലപ്രയോഗം നടത്താന്‍ കെല്‍പ്പുള്ളവര്‍ക്ക് ഭാരത ബന്തും, കേരളത്തില്‍ കഴിയുന്നവര്‍ക്ക് കേരള ഹര്‍ത്താലും, മലപ്പുറത്ത് കഴിയുന്നവര്‍ക്ക് മലപ്പുറം ഹര്‍ത്താലും, കോട്ടയത്ത് കഴിയുന്നവര്‍ക്ക് കോട്ടയം ഹര്‍ത്താലും പരിപ...
I'll write what I think, I'll share what I like. If you do not like, I'm Sorry