പാക്കിസ്ഥാനിലെ അഭ്യന്തര മന്ത്രിയായിരുന്ന റഹ്മാന്‍ മാലിക്കിനെ കാത്തുകാത്തു രണ്ടു മണിക്കൂറോളം വിമാനം വൈകി, ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ മാലിക്കിനെ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന്‍ ഓര്‍മ്മ വന്നത് വി എം ടി മൂത്താപ്പയെ ആണ്. അബ്ദുല്ല എന്നാണ് മൂത്താപ്പയുടെ യദാര്‍ത്ഥ പേരെങ്കിലും കൂടുതലാളുകളറിയുക വി എം ടി എന്ന വിളിപേരിലാവും. വൈപ്പിന്‍ കരയിലെ ആദ്യ ബസ്സുകളിലൊന്നായ വൈപ്പിന്‍(V) മോട്ടോര്‍(M) ട്രാവല്‍സ്(T) മൂത്താപ്പയുടേത് ആയിരുന്നു, അങ്ങിനെ കിട്ടിയ പേരാണത്. ഇപ്പോള്‍ മൂത്താപ്പയെ ഓര്‍ക്കാന്‍ കാരണമായ സംഭവത്തിന് ഇരുപത് വര്‍ഷത്തിലധികം പഴക്കമുണ്ടാവും. അന്നൊക്കെ വേനലവധിക്ക് സ്കൂളടച്ചാല്‍ എടവനക്കാട് പോവാം, പിന്നെ ഒരര്‍മാദമാണ്. അക്കാലത്ത് മൂത്താപ്പക്ക് പാലാരിവട്ടത്ത് ഒരു കടയുണ്ടായിരുന്നു, കൊടകിലൊരു കാപ്പിതോട്ടവും. കാപ്പിചെടിയുടെ വേരുകളില്‍ നിന്ന് മൂത്താപ്പ തന്നെയുണ്ടാക്കുന്ന സോള്‍ ഓഫ് കേരളകളുടെ/ശില്‍പ്പങ്ങളുടെ വില്‍പ്പനക്കും പ്രദര്‍ശനത്തിനുമായാണ് ടൌണിലെ കട. ഒരു ദിവസം ഏറണാകുളത്ത് പോയപ്പോള്‍ മൂത്താപ്പ എന്നെയും കൂടെകൂട്ടി, ഞങ്ങള്‍ കട പൂട്ടി എടവനക്ക...
I'll write what I think, I'll share what I like. If you do not like, I'm Sorry