നഗരത്തിന്‍റെ യാന്ത്രികത വല്ലാതെ മനം മടുപ്പിക്കുമ്പോള്‍ നഗരത്തിന്‍റെ ശബ്ദഘോഷങ്ങള്‍ ചെവി അടപ്പിക്കുമ്പോള്‍ നഗരം ഊതി വിടുന്ന പുകച്ചുരുളുകള്‍ ശ്വാസകോശത്തെ ദുഷിപ്പിക്കുമ്പോള്‍ ഒക്കെയും അബു കാടുകേറും. നരഗവും നഗരവും തമ്മിലുള്ള വാക്കുകളിലെ സാമ്യം വെറും യാധൃശ്ചികമല്ലെന്നാണ് അബു വിശ്വസിക്കുന്നത്. അബു കാട്ടിലേക്ക് ഒരടി വെക്കുമ്പോള്‍ കാട് അബുവിലേക്ക് മൂന്നടി വെച്ചിട്ടുണ്ടാവും. കാടെത്തും മുന്‍പുള്ള മലമുകളില്‍ നിന്ന് അബു ആര്‍ത്തട്ടഹസിക്കും, കൂവിവിളിക്കും. കാട്ടിലേക്ക് കേറിയാല്‍ പിന്നെ അബു ശബ്ദിക്കില്ല. മനുഷ്യന്‍റെ ശബ്ദം അതെത്ര മൃദുവായിട്ടാണെങ്കില്‍ പോലും കാടിന്‍റെ അവകാശികള്‍ക്ക് ഞെട്ടലോടെ അല്ലാതെ ശ്രവിക്കാന്‍ കഴിയില്ലെന്ന ബോധ്യം അബുവിനുണ്ട്. കാറ്റിന്‍റെ താളവും അരുവിയുടെ നാദവും കിളി മൊഴികളും അനേകമനേകം മര്‍മ്മരങ്ങളും നിശ്വാസവും മൂളലും മുരളലും കൂടിച്ചേര്‍ന്നൊരു ശ്രുതിയിലാണ് കാട് ശബ്ദിക്കുക. ആ കാട്ടില്‍ ഒരപശ്രുതി ഉണ്ടാവാതിരിക്കാന്‍ അബു തന്‍റെ ഓരോ കാലടിയും നിശബ്ദമായാണ് വെക്കുക. അബുവിന്‍റെ കാടുമായുള്ള ഈ ആത്മബന്ധം ജനിതകമാണ്. നമ്മള്‍ മനുഷ്യര്‍ക്കുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ നഗരവുമായുള്ള സ്നേഹബന്ധം എന്തുകൊണ...
I'll write what I think, I'll share what I like. If you do not like, I'm Sorry