ഈ തിരഞ്ഞെടുപ്പില്‍ അഹമ്മദിന് ലഭിച്ച മൂരിയഭൂരിപക്ഷത്തിന് പ്രധാന കാരണം സാമുദായികമായി സംഘടിച്ച മതപ്പുറത്തെ മുസ്ലിം വോട്ടുകളാണ്. പുണ്ണ്യപുരാതന മുസ്ലിംലീഗ് മാത്രമല്ല ഇന്നലത്തെ മഴയ്ക്ക് കിളിർത്ത സുഡാപ്പിയും വെൽഫെയറും പോലും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മൊത്തം മൂന്നര ലക്ഷത്തോളം വോട്ടും, മത്സരിച്ചിടത്തൊക്കെ ആദ്യത്തെ അഞ്ചിൽ പെടാനും ഇവർക്ക് കഴിഞ്ഞു. എന്തിന് യു പിയിലെ മാത്രം പ്രതിഭാസമെന്ന് കരുതിയിരുന്ന എസ് പിയും കേരളത്തില്‍ തീരെ മോശമാക്കിയില്ല. കേരളത്തിലെ പ്രകടനത്തിന് ഇവരെയൊക്കെ അഭിനന്ദിക്കുമ്പോള്‍, കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ ഭാജപാക്കാര്‍ക്കും, മഹാരാഷ്ട്രയിലെ ശവസേനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ പറയാതിരിക്കുന്നതെങ്ങിനെ! ന്യൂനപക്ഷസംരക്ഷണത്തിനായുള്ള ഒറ്റമൂലിയായാണ് പലരും മതരാഷ്ട്രീയത്തെ അവതരിപ്പിച്ചു കാണുന്നത്. മനുഷ്യര്‍ മതത്തിന്‍റെ പേരില്‍ സംഘടിക്കുകയും രാഷ്ട്രീയമായി ഒരു കുടക്കീഴില്‍ അണിനിരക്കുകയും ചെയ്യുന്ന കിണാശ്ശേരിയാണ് ഇക്കൂട്ടര്‍ വിഭാവനം ചെയ്യുന്നത്. ഇത്തരം സംഘടനകളില്‍ സജീവമായുള്ള ചില അടുത്ത സുഹൃത്തുക്കള്‍ എനിക്കുണ്ട്. പക്ഷെ അവരെയാരും ഇത്തരം കൂട്ടായ്മകളുണ്ടാവുന്നതിലെ അധാര്‍മികതയോ അ...
I'll write what I think, I'll share what I like. If you do not like, I'm Sorry