ഇന്നാണ് ആറ്റിന്‍കര കാവില്‍ കൊടിയേറുന്നത്. ആറ്റിന്‍കര ദേശത്തെ കക്കുന്ന, വിളിച്ചാല്‍ വേലിപ്പുറത്തുള്ള മൂദേവിയാണ് കാവിലെ പ്രതിഷ്ട. ഇക്കണ്ട ജനങ്ങളുടെ മുഴുവന്‍ സംരക്ഷണവും, മൂദേവിയെ ഒറ്റക്ക് ഏല്‍പ്പിക്കുന്നത് മനുഷ്യത്വമല്ലല്ലോ. അത് കൊണ്ട് മൂദേവിക്കൊരു കൈ-താങ്ങായി ദേവസ്വം രൂപികരിച്ചു. മൂദേവി അരുളും ദേവസ്വം അനുസരിക്കും, അതാണ് സങ്കല്‍പം. തികച്ചും ജനാധിപത്യപരമായാണ് ദേവസ്വംബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത്. പൂരത്തിന്‍റെയന്ന് നാട്ടുകാരോരുത്തരും കാണിക്കയിട്ടതിന് ശേഷം കിണറ്റിന്‍ കരയിലെത്തി പ്രാര്‍ഥിക്കണം. അപ്പോള്‍ ഭക്തരുടെ ഇംഗിതം മൂദേവി ടെലിപതി വഴി വായിച്ചെടുക്കും. രോഗികളും, എന്‍ ആര്‍ ഐക്കാരും കാണിക്ക കാവിലെത്തിച്ചാല്‍ മതിയാവും. സൂര്യാസ്തമയത്തോട് കൂടി കിണറിന്‍റെ മുഖം ചെമ്പട്ട് കൊണ്ട് മൂടും, പിറ്റേന്ന് രാവിലെ പട്ട് മാറ്റുമ്പോള്‍, വിരിഞ്ഞത് ആമ്പല്‍പൂവാണെങ്കില്‍ ചെങ്കോട്ടക്കാര്‍ക്ക് ഭരിക്കാം. അല്ല നീലതാമരയാണെങ്കില്‍ നെട്ടോട്ടക്കാര്‍ക്ക്. ദേശത്ത് വേറെയും കുടുംബക്കാരും, അവര്‍ക്കൊക്കെ വെവ്വേറെ പൂക്കളുമുണ്ട്. പക്ഷെ നാളിതുവരെയായിട്ടും മറ്റൊന്നും വിരിഞ്ഞ ചരിത്രമില്ലാത്തത് കൊണ്ട് കൂടുതല്‍ ഡീറ്റയില്‍സിലേക്ക് പ...